35 ശതമാനത്തോളം വിലക്കുറവിലുള്ളതും തങ്ങളുടെ ബിസിനസ് മേഖലയില്‍ രണ്ടാമത് നില്ക്കുന്നതും മികച്ച സാമ്പത്തികാടിത്തറയുമുള്ള ഒരു ബ്ലൂചിപ്പ് കമ്പനിയെയാണ് ഈ റിപ്പോര്‍ട്ടില്‍ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് 54 ശതമാനം നേട്ടം ലക്ഷ്യമാക്കി ധനകാര്യ മേഖലയിലെ ഈ ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
എല്‍ഐസി ഹൗസിങ് ഫിനാന്‍സ്
രാജ്യത്തെ മുന്‍നിര ഭവന വായ്പ സ്ഥാപനങ്ങളിലൊന്നാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ്. ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഉപകമ്പനിയായി 1989-ലാണ് തുടക്കം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വായ്പ സേവനങ്ങളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിലുളള വീടുകളുടെ അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മാണത്തിനും വായ്പ അനുവദിക്കുന്നു. ബിസിനസ് സംരംഭങ്ങള്‍ക്ക് ഈടിന്മേല് വായ്പയും വിതരണം ചെയ്യുന്നുണ്ട്. 9 റീജിയണല്‍ ഓഫീസുകളും രാജ്യത്താകമാനം 450-ലേറെ ശാഖകളും പ്രവര്‍ത്തിക്കുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 20,605 കോടി രൂപയാണ്.
സാമ്പത്തികം
കോവിഡിന് മുമ്പുള്ള കാലയളവില്‍ ക്രമാനുഗത വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ പ്രതിസന്ധി ആരംഭിച്ചതിനു ശേഷം എല്‍ഐസി ഹൗസിങ് ഫിനാന്‍സിന് വരുമാനത്തില്‍ ഇടിവുണ്ടായില്ലെങ്കിലും വളര്‍ച്ച കൈവരിക്കാനുമായിട്ടില്ല. അതേസമയം, ഡിസംബര്‍ പാദത്തില്‍ 5,064 കോടിയാണ് കമ്പനിയുടെ സംയോജിത വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തിലെ സമാന പാദത്തേക്കാള്‍ 3.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 7 ശതമാനത്തോളം വര്‍ധിച്ച് 771 കോടിയിലെത്തി. പ്രതിയോഹരി വരുമാനവും 14.29-ല്‍ നിന്നും 15.28-ലേക്ക് മെച്ചപ്പെടുത്തിയിട്ടുമുണ്ട്.
ശ്രദ്ധേയ ഘടകം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തില്‍ മുഖ്യപ്രമോട്ടറായ എല്‍ഐസി, കമ്പനിയിലെ ഓഹരി പങ്കാളിത്തം 40.31 ശതമാനത്തില്‍ നിന്നും 45.24 ശതമാനമായി വര്‍ധിപ്പിച്ചു. വിദേശ നിക്ഷേപകര്‍ക്ക് 23.46 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.92 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. മുടങ്ങാതെ ലഭാവിഹിതം നല്കുന്ന എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ ഡിവിഡന്റ് യീല്‍ഡ് 2.27 ശതമാനമാണ്. ഓഹരിയുടെ ബുക്ക് വാല്യു 417.04 ആണെന്നതും ഓഹരിയെ ആകര്‍ഷകവുമാക്കുന്നു. ഭവന വായ്പാ മേഖലയിലെ കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 27.31 ആയിരിക്കുമ്പോള്‍ കമ്പനിയുടേത് 13.24 ആണെന്നതും നേട്ടമാണ്.
ലക്ഷ്യവില 575
വെള്ളിയാഴ്ച എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ (BSE: 500253, NSE : LICHSGFIN) ഓഹരികള്‍ 374.55 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 575 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 54 ശതമാനം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 542.45 രൂപയും കുറഞ്ഞ വില 329.65 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരികളുടെ വിലയില്‍ 22 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!



Click it and Unblock the Notifications