പ്രതികൂല ആഗോള ഘടകങ്ങളാണ് പ്രധാനമായും വിപണിയെ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിടുന്നത്. അതേസമയം, കമ്പനികളുടെ നാലാം പാദഫലം മികച്ചതായാല്‍ വിപണി താളം വീണ്ടെടുക്കുമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. ഇത്തരത്തില്‍ മികച്ച നാലാം പാദ പ്രവര്‍ത്തന ഫലം പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റീല്‍ ഓഹരിയില്‍ 90 ശതമാനം നേട്ടം കണക്കാക്കി നിക്ഷേപത്തിന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
സെയില്‍
വാര്‍ഷിക ഉത്പാദന ശേഷിയില്‍ ഇന്ത്യയില്‍ ഒന്നാമതായും ആഗോള തലത്തില്‍ ഇരുപതാമതും നില്ക്കുന്ന വമ്പന്‍ ഉരുക്കു നിര്‍മാണ കമ്പനിയാണ് സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ അഥവാ സെയില്‍ (SAIL). മഹാരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനത്തിന് കീഴില്‍ 5 വന്‍കിട സ്റ്റീല്‍ നിര്‍മാണ ശാലകളും 3 പ്രത്യേക ഉത്പന്ന നിര്‍മാണ ശാലകളും ഒരു ഉപകമ്പനിയും പ്രവര്‍ത്തിക്കുന്നു. 50-ഓളം സ്റ്റീല്‍ ഉത്പന്നങ്ങള്‍ 500 തരത്തിലും 5000-ലേറെ അളവിന്റെ അടിസ്ഥാനത്തിലും നിര്‍മിക്കുന്നു.
ഛത്തീസ്ഗഡിലെ ഭിലായ്, ഒഡീഷയിലെ റൂര്‍ക്കേല, ബംഗാളിലെ ദുര്‍ഗാപൂര്‍, അസന്‍സോള്‍ (IISCO), ജാര്‍ഖണ്ഡിലെ ബൊക്കാറൊ എന്നിവിടങ്ങളിലാണ് വന്‍കിട സ്റ്റീല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സെയിലിന്റെ എല്ലാ യൂണിറ്റുകളില്‍ നിന്നുമായി 163 ലക്ഷം മെട്രിക് ടണ്‍ ആണ് വാര്‍ഷിക ഉത്പാദന ശേഷി.
ഓഹരി വിശദാംശം
സ്റ്റീല്‍ വിഭാഗത്തിലെ ഓഹരികളുടെ പൊതു ശരാശരി പിഇ (പ്രൈസ് ടു ഏണിങ്) റേഷ്യോ 15.28 ആയിരിക്കുമ്പോള്‍ സെയിലിന്റേത് 3.32 അനുപാതത്തിലാണ് ഉള്ളതെന്നത് ശ്രദ്ധേയം. അതുപോലെ മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.59 ശതമാനമാണ്. പ്രതിയോഹരി ബുക്ക് പ്രൈസ് മൂല്യം 109.93 രൂപ നിരക്കിലുമാണ്. ഏറ്റവുമൊടുവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ 43,990 കോടിയാണ് വിപണി മൂല്യം.
സെയിലിന്റെ 65 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സര്‍ക്കാര്‍ വിഹിതം 10 ശതമാനം കുറച്ചിട്ടുണ്ട്. അതേസമയം, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10.59 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 4.41 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അനുകൂല ഘടകം
നാലാം പാദത്തില്‍ സെയില്‍ (BSE: 500113, NSE: SAIL) മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം കണക്കുക്കൂട്ടുന്നത്. സെയിലിന്റെ പ്രവര്‍ത്തന ലാഭം പാദാനുപാദത്തില്‍ 15.4 ശതമാനം ഉയര്‍ന്ന് 3,930 കോടിയാകുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന തോതിലുള്ള സ്റ്റീല്‍ വില്പനയും തൊഴിലാളികളുടെ ചെലവ് പ്രതീക്ഷിച്ചതിലും കുറഞ്ഞതുമാണ് നേട്ടമായത്. അതേസമയം അസംസ്കൃത വസ്തുക്കളുടെ (കോക്കിങ് കോള്‍) വില 15 ശതമാനം ഉയര്‍ന്നത് ലാഭം പിടിച്ചുനിര്‍ത്തി.
അതേസമയം, കമ്പനിയുടെ കടബാധ്യകള്‍ കുറച്ചിട്ടുണ്ട്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഓഹരിയുടെ ബുക്ക് വാല്യൂ ഉയരുന്നതും ശ്രദ്ധേയമാണ്. ഉയര്‍ന്ന ലാഭവിഹിതവും അനുകൂല ഘടകമാണ്.
സാമ്പത്തികം
സെയിലിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കോവിഡിന് മുമ്പ് വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച നേടിയിരുന്നു. പിന്നീട് കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചെങ്കിലും വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തി എന്നാണ് അടുത്തിടെയുള്ള സാമ്പത്തികഫലം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 25,247 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 1,529 കോടിയും ഇതിലെ വാര്‍ഷിക വളര്‍ച്ച 4 ശതമാനവുമാണ്. പ്രതിയോഹരി വരുമാനം 3.55 രൂപയില്‍ നിന്നും 3.70-ലേക്ക് മെച്ചപ്പെടുത്തി.
ലക്ഷ്യവില 200
ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ സെയിലിന്റെ ഓഹരികള്‍ 106.50 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ സീമപ ഭാവിയില്‍ 90 ശതമാനത്തോളം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 151.30 രൂപയും കുറഞ്ഞ വില 53.00 രൂപയുമാണ്. ഒരാഴ്ചയ്ക്കിടെ 4 ശതമാനത്തോളം വില ഇറങ്ങിയതോടെ ഒരു മാസത്തിനിടയിലെ നേട്ടം 7 ശതമാനമായി ചുരുങ്ങി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications