കഴിഞ്ഞപാദ ജിഡിപി നിരക്കുകള്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നതായിരുന്നു. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമ്പോഴുളള ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നും അവിടുത്തെ ബാങ്കിംഗ് മേഖലയായിരിക്കും. ആഗോള സൂചനകള്‍ ദുര്‍ബലമാണെങ്കിലും ആഭ്യന്തര വിപണികള്‍ കുതിപ്പിന്റെ പാതയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. ഇതിനിടെ, വമ്പന്‍ പൊതുമേഖലാ ബാങ്കിന്റെ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് പൊതുമേഖലാ സ്ഥാപനം കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുംബൈയാണ് ആസ്ഥാനം. 46 കോടി ഉപഭോക്താക്കളും 22,000-ലധികം ശാഖകളും എസ്ബിഐക്കുണ്ട്. ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ാം സ്ഥാനത്താണ്. നിലവില്‍ രാജ്യത്തെ ബാങ്കിംഗ് രംഗത്തെ 23 ശതമാനം വിപണി വിഹിതവും അതുപോലെ ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്ഥിയുടെ 25 ശതമാനവും എസ്ബിഐയ്ക്കു കീഴിലാണ്. 2.5 ലക്ഷത്തിലധികം ജീവനക്കാരുള്ള ബങ്ക്, ഇന്തയിലെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴില്‍ ദാതാവുമാണ്.
അനുകൂല ഘടകം
നിഷ്ക്രിയ ആസ്തികള്‍ (NPA) കുന്നുകൂടിയ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ആസ്തികളിലെ ഗുണമേന്മയിലുണ്ടായ പുരോഗതിയാണ് എസ്ബിഐ ബാങ്കിനെ ആകര്‍ഷമാക്കുന്ന മുഖ്യഘടകം. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളില്‍ നിഷ്ക്രിയ ആസ്തികളില്‍ വര്‍ധനയില്ലാതെയാണ് എസ്ബിഐ കടന്നു പോകുന്നത്. വലിയ കോര്‍പ്പറേറ്റ് ലോണുകളില്‍ നിന്നും മാറി നില്ക്കുന്നതും ശ്രദ്ധേയ ഘടകമാണ്. കൂടാതെ, വായ്പകള്‍ വികേന്ദ്രീകരിച്ച് വിവിധ വ്യാവസായ മേഖലകളിലേക്കാണെന്നതും അനുകൂലമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 6.2 ശതമാനം ആകെ വായ്പാ വിതരണവും വര്‍ധിച്ചിട്ടുണ്ട്. പ്രധനമായും റീട്ടെയില്‍ വായ്പകളിലെ വര്‍ധനയാണ് ഇതിനു കാരണം.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ എസ്ബിഐയുടെ സംയോജിത വരുമാനം 1,01,1143.25 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 8.44 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിലെ അറ്റാദായം 8,889.4 കോടി രൂപയുമാണ്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ ഭേദപ്പെട്ട തോതിലുള്ള വളര്‍ച്ചയാണെങ്കിലും പ്രവര്‍ത്തന ലാഭത്തില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. കൂടാതെ, സാമ്പത്തിക വര്‍ഷം 2022 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് വിശദാംശങ്ങള്‍
എന്‍പിഎ കുന്നുകൂടിയ 4 വര്‍ഷങ്ങള്‍ക്കു ശേഷം എസ്ബിഐ (BSE : 500112, NSE : SBIN) 2021 ജൂണില്‍ പ്രതിയോഹരി 4 രൂപ വീതം ഡിവിഡന്റ് നല്‍കിയിരുന്നു. ഡിവിഡന്റ് യീല്‍ഡ് 0.81 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 293.13 രൂപയാണ്. എസ്ബിഐയുടെ 57.62 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 10.55 ശതമാനവും ആഭ്യന്ത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.32 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യ വില 730
വ്യാഴാഴ്ച 491.70 രൂപ നിലവാരത്തിലാണ് എസ്ബിഐയുടെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും സമീപ ഭാവിയിലേക്ക് 730 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് നിര്ദേശിത്. ഇതിലൂടെ 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാവുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 542.30 രൂപയും കുറഞ്ഞ വില 269.50 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 72 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
