രണ്ടു മാസത്തോളം നീണ്ടുനിന്ന ചാഞ്ചാട്ടങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ശേഷം വിപണികള്‍ നേട്ടത്തിന്റെ പാതയിലേക്ക് തിരികെയെത്തി. പ്രധാന സൂചികകള്‍ നിര്‍ണായക നിലവാരങ്ങള്‍ ഭേദിച്ച് തുടര്‍ മുന്നേറ്റത്തിനുള്ള ശക്തമായ സൂചനകള്‍ നല്കുന്നു. ഏറെക്കാലം വിലയിടിവ് നേരിട്ടിരുന്ന ധനകാര്യ വിഭാഗം ഓഹരികളിലെ ഉണര്‍വാണ് ഏറ്റവും പ്രതീക്ഷ നല്കുന്ന ഘടകം. ഇതിനിടെ, 31 ശതമാനത്തോളം വിലക്കുറവില്‍ നില്ക്കുന്നതും തങ്ങളുടെ ബിസിനസ് മേഖലയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്നതും അടിസ്ഥാനപരമായി മികച്ച ഒരു കമ്പനിയില്‍ 53 ശതമാനം വരെ നേട്ടം കണക്കാക്കി നിക്ഷേപം പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ്ങിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എല്‍ഐസി ഹൗസിങ് ഫിനാന്‍സ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭവന വായ്പാ സ്ഥാപനമാണ് എല്‍ഐസി ഹൗസിങ് ഫിനാന്‍സ് ലിമറ്റഡ്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സേവന ദാതാവായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഉപകമ്പനിയാണിത്. 1989-ല്‍ മുംബൈ കേന്ദ്രമാക്കി ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായാണ് തുടക്കം. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല വായ്പാ സേവനങ്ങളിലാണ് കമ്പനി കൂടുതലായും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വായ്പ അനുവദിക്കുന്നു്. നിലവിലുള്ള ബിസിനസ് സംരംഭകര്‍ക്കും ഈടിന്മേല് വായ്പാ നല്‍കുന്നുണ്ട്. രാജ്യത്താകമാനം 450-ലേറെ ബ്രാഞ്ചുകളിലൂടെ സേവനമെത്തിക്കുന്നു.
31 % വിലക്കുറവില്‍
കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 542.45 രൂപയായിരുന്നു. ഇവിടെ നിന്നും ഓഹരി വിലയില്‍ 31 ശതമാനത്തോളം തിരുത്തലാണ് നേരിട്ടിരിക്കുന്നത്. ഇതേ കാലയളവിലെ ഓഹരിയുടെ കുറഞ്ഞ വില ഡിസംബറില്‍ രേഖപ്പെടുത്തിയ 339.75 രൂപയുമാണ്. നിലവില്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 10 ശതമാനം മുകളിലേക്ക് ഓഹരികള്‍ കയറിയിട്ടുണ്ട്.
ശ്രദ്ധേയ ഘടകം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ എല്‍ഐസി ഹൗസിങ് ഫിനാന്‍സിലെ മുഖ്യപ്രമോട്ടറായ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം 40.31 ശതമാനത്തില്‍ നിന്നും 45.24 ശതമാനമായി വര്‍ധിപ്പിച്ചു. അതേസമയം, പ്രതിയോഹരി ബുക്ക് വാല്യൂ 417.04 രൂപയാണെന്നതും പ്രൈസ് ടു ഏണിങ് (പിഇ) റേഷ്യോ 13.93 ആണെന്നതും ഓഹരിയെ ആകര്‍ഷകവുമാക്കുന്നു. കൂടാതെ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2 ശതമാനത്തിനും മുകളിലാണെന്നതും ശ്രദ്ധേയമാക്കുന്നു.
സാമ്പത്തികം
കോവിഡ പ്രതിസന്ധി തുടങ്ങിയതിനു ശേഷം എല്‍ഐസി ഹൗസിങ് ഫിനാന്‍സിന് വരുമാനത്തില്‍ വളര്‍ച്ച കൈവരിക്കാനായിട്ടില്ല. സെപ്റ്റംബര്‍ പാദത്തിലെ വരുമാനം 4,717 കോടി രൂപയാണ്. എന്നാല്‍ അറ്റാദായത്തില്‍ കാര്യമായ ഇടിവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 789 കോടി രൂപയുണ്ടായിരുന്ന അറ്റാദായം ഇത്തവണ 249 കോടിയായി ഇടിഞ്ഞു.
ലക്ഷ്യ വില 575
എല്‍ഐസി ഹൗസിങ് ഫിനാന്‍സിന്റെ (BSE: 500253, NSE: LICHSGFIN) ഓഹരികള്‍ 376 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 575 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 53 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ



Click it and Unblock the Notifications