വിരമിക്കൽ സമയമാകുമ്പോൾ തന്റെ സാമ്പത്തികം മോശം അവസ്ഥയിലേക്ക് മാറിപ്പോകുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. സ്ഥിരമായ വരുമാനത്തിന്റെ കുറവ് ഭാവി ജീവിതത്തെ ബാധിക്കും എന്നവർ ഭയപ്പെടുന്നു. യഥാർത്ഥത്തിൽ, ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് നിരവധി സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കും. അത്തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങൾ, വിരമിക്കൽ സമയത്തുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന, ചില പ്രധാനപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നമുക്ക് നോക്കാം.
1) നിക്ഷേപങ്ങളിലെ ഉയർന്ന പലിശ നിരക്ക്
മറ്റുള്ളവരെ അപേക്ഷിച്ച് സ്ഥിര നിക്ഷേപങ്ങൾ, ആവർത്തന നിക്ഷേപങ്ങൾ, സേവിംഗ്സ് അക്കൗണ്ടുകൾ എന്നിവയുടെ ഉയർന്ന പലിശ നിരക്കിന് പ്രായമായ വ്യക്തികൾക്ക് അർഹതയുണ്ട്. ഉദാഹരണത്തിന്, മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ 0.25 ശതമാനം മുതൽ 0.75 ശതമാനം വരെ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

2) ആദായനികുതി ആനുകൂല്യങ്ങൾ
നികുതിയിലെ ഇളവുകളും കുറഞ്ഞ നികുതി നിരക്കുകളും പോലുള്ള നിരവധി നികുതി ആനുകൂല്യങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് അർഹതയുണ്ട്. 60 നും 80 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് നികുതി ഇളവ് പരിധി 3 ലക്ഷവും 80 വയസിന് മുകളിലുള്ളവർക്ക് 5 ലക്ഷവുമാണ്. കൂടാതെ, മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് അല്ലെങ്കിൽ അവരുടെ ചികിത്സാ ചെലവുകൾക്ക് സെക്ഷൻ 80 ഡി പ്രകാരം 50,000 രൂപ വരെ കിഴിവുകൾ ലഭിക്കും.
3) പെൻഷൻ പദ്ധതികൾ
18 വയസിന് മുകളിലുള്ളവർക്കുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) എന്നിങ്ങനെ ഒരുപാട് വിരമിക്കൽ പദ്ധതികൾ മുതിർന്ന പൗരന്മാർക്കായി നിലവിൽ ഉണ്ട്. അങ്ങനെയുള്ള പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിലൂടെ, വിരമിച്ചതിന് ശേഷം കൃത്യമായ പ്രതിമാസ വരുമാനം നേടിയെടുക്കാൻ മുതിർന്ന പൗരന്മാർക്ക് സാധിക്കും. കൂടാതെ, സുരക്ഷിതമായ നിക്ഷേപങ്ങളും ഈ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു.
3000 രൂപ നിക്ഷേപിച്ച് കോടീശ്വരനാകാം, അതും റിട്ടയർമെന്റിന് മുൻപ്... വിശദമായി അറിയാം
4) ഡോർ-സ്റ്റെപ് ബാങ്കിംഗ് സൗകര്യങ്ങൾ
ആർ.ബി.ഐ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച്, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പണം അല്ലെങ്കിൽ മറ്റു സേവനങ്ങൾ ബാങ്കുകൾ നൽകേണ്ടതുണ്ട്. 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികൾക്ക് കെ.വൈ.സി, പണമിടപാടുകൾ, പിൻവലിക്കലുകൾ എന്നിവ പോലുള്ള ആവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പുനൽകുന്നതിന് റെഗുലേറ്ററി ബോഡി പ്രത്യേക നിയമങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സേവനങ്ങൾക്കായി ഹെൽപ്‌ലൈനുമായി ബന്ധപ്പെടുമ്പോൾ, നിങ്ങളുടെ ആവശ്യങ്ങളും പരാതികളും പരിഹരിക്കാൻ സൗകര്യപ്രദമായ ഡോർ-സ്റ്റെപ് ബാങ്കിംഗ് സൗകര്യങ്ങൾ ബാങ്ക് ഉറപ്പാക്കിയിട്ടുണ്ട്.
5) ആരോഗ്യ ഇൻഷുറൻസ്
പ്രായമായ വ്യക്തികൾ രോഗങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളവരായത് കൊണ്ട് തന്നെ, വൈദ്യ സഹായം ആവശ്യമാണ്. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന്, വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ, ആ പദ്ധതികളൊക്കെയും മെഡിക്കൽ പ്രതിസന്ധി സമയങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നു.
6) പൊതു ഗതാഗതം
പല സംസ്ഥാന ഗതാഗത വകുപ്പുകളും ബസ് അല്ലെങ്കിൽ ട്രെയിൻ സേവനങ്ങൾ ഉപയോഗിക്കുന്ന പ്രായമായ വ്യക്തികൾക്ക് യാത്രാ നിരക്കുകളിൽ 50 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്. അത് അവരുടെ യാത്രാ ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.
7) വസ്തു നികുതിയിൽ നിന്നുള്ള ഇളവ്
ഇന്ത്യയിലെ ചില പ്രദേശങ്ങൾ മുതിർന്ന പൗരന്മാർക്ക് വസ്തു നികുതിയിൽ ഇളവുകൾ നൽകുന്നുണ്ട്. ഇത് പ്രായമായ വസ്തു ഉടമകൾക്ക് അവരുടെ വസ്തു നികുതിയിലെ കുറവ് വരുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാൻ സഹായിക്കുന്നു.
8) വസ്തുവകകൾ സമ്മാനിക്കുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവ്
ചില സംസ്ഥാനങ്ങൾ മുതിർന്ന പൗരന്മാർക്ക്, വീട് നിൽക്കുന്ന സ്ഥലമോ അല്ലെങ്കിൽ കൃഷിഭൂമിയോ അവരുടെ മക്കൾക്ക് കൈമാറുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി യിൽ ഇളവ് നൽകുന്നു.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications