A Oneindia Venture

ഐസിഐസിഐ എഫ്‌ഡി നിരക്ക് പുതുക്കി; സ്ഥിര നിക്ഷേപത്തിന് ഏതു ബാങ്കിലാണ് കൂടുതൽ പലിശ ലഭിക്കുക?

സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ (എഫ്‌ഡി) പലിശ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ 14 മുതലാണ് പ്രാബല്യത്തിൽ വന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), എച്ച്‌ഡി‌എഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി), ബാങ്ക് ഓഫ് ബറോഡ തുടങ്ങി മറ്റ് നിരവധി ബാങ്കുകളും നിക്ഷേപ നിരക്ക് കുറച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക് അറിയാം;

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

സ്ഥിര നിക്ഷേപത്തിന്മേൽ 2.50 ശതമാനം മുതൽ 5.50 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് പൊതു ഉപഭോക്താക്കൾക്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.50 ശതമാനവും 5 വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.

വിവിധ കാലാവധി എഫ്‌ഡിയ്‌ക്ക് ഐസിഐഐ ബാങ്ക് നൽകുന്ന പലിശ നിരക്ക്;

7 ദിവസം മുതൽ 14 ദിവസം വരെ 2.50%

15 ദിവസം മുതൽ 29 ദിവസം വരെ 2.50%

30 ദിവസം മുതൽ 45 ദിവസം വരെ 3.00%

46 ദിവസം മുതൽ 60 ദിവസം വരെ 3.00%

61 ദിവസം മുതൽ 90 ദിവസം വരെ 3.00%

91 ദിവസം മുതൽ 120 ദിവസം വരെ 4.10%

121 ദിവസം മുതൽ 184 ദിവസം വരെ 4.10%

185 ദിവസം മുതൽ 210 ദിവസം വരെ 4.50%

211 ദിവസം മുതൽ 270 ദിവസം വരെ 4.50%

271 ദിവസം മുതൽ 289 ദിവസം വരെ 4.50%

290 ദിവസം മുതൽ 1 വർത്തിൽ താഴെ 4.75%

1 വർഷം മുതൽ 389 ദിവസം വരെ 5.15%

390 ദിവസം മുതൽ 18 മാസം വരെ 5.15%

18 മാസം മുതൽ 2 വർഷം വരെ 5.3%

2 വർഷം മുതൽ 3 വർഷം വരെ 5.3%

3 വർഷം + 1 ദിവസം മുതൽ 5 വർഷം 5.50%

5 വർഷം + 1 ദിവസം മുതൽ 10 വർഷം 5.50%

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.90 ശതമാനം മുതൽ 5.40 ശതമാനം വരെയാണ് എസ്‌ബിഐ വാഗ്‌ധാനം ചെയ്യുന്ന പലിശ നിരക്ക്. ഇത് മുതിർന്ന പൗരന്മാർക്കാണെങ്കിൽ 3.40 ശതമാനം മുതൽ 6.20 ശതമാനം വരെ ലഭിക്കും. മെയ് 27 മുതൽ പ്രാബല്യത്തിലുള്ള പലിശ നിരക്കാണ് നിലവിലേത്.

വിവിധ കാലാവധി എഫ്‌ഡിയ്‌ക്ക് എസ്‌ബിഐ നൽകുന്ന പലിശ നിരക്ക്;

7 ദിവസം മുതൽ 46 ദിവസം വരെ 2.90%

46 ദിവസം മുതൽ 179 ദിവസം വരെ 3.90%

180 ദിവസം മുതൽ 210 ദിവസം വരെ 4.40%

211 ദിവസം മുതൽ 1 വർഷത്തിൽ താഴെ 4.40%

1 വർഷം മുതൽ 2 വർഷത്തിൽ താഴെ 5.10%

2 വർഷം മുതൽ 3 വർഷം വരെ 5.10%

3 വർഷം മുതൽ 5 വർഷത്തിൽ താഴെ 5.30%

5 വർഷം മുതൽ 10 വർഷം വരെ 5.40%

 

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)

ജൂലൈ 1 മുതലാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഏറ്റവും പുതിയ എഫ്‌ഡി പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% മുതൽ 5.30% വരെയാണ് പിഎൻബി വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്കാണെങ്കിൽ ഇതേ കലായളവിൽ 3.50% മുതൽ 5.80% വരെ ലഭിക്കും. 15 ലക്ഷം മുതൽ 2 കോടി വരെയുള്ള സ്ഥിര നിക്ഷേപ തുകയ്‌ക്ക് വിവിധ കാലാവധിയിൽ പിഎൻബി നൽകുന്ന പലിശ നിരക്ക് നോക്കാം;

7 ദിവസം മുതൽ 45 ദിവസം വരെ 3.00%

46 ദിവസം മുതൽ 90 ദിവസം വരെ 3.25%

91 ദിവസം മുതൽ 179 ദിവസം വരെ 4.00%

180 ദിവസം മുതൽ 270 ദിവസം വരെ 4.40%

271 ദിവസം മുതൽ 364 ദിവസം വരെ 4.50%

444 ദിവസം 5.25%

555 ദിവസം 5.25%

1 വർഷം + 1 ദിവസം മുതൽ 2 വർഷം 5.25%

2 വർഷം ‌+ 1 ദിവസം മുതൽ 3 വർഷം 5.25%

3 വർഷം + 1 ദിവസം മുതൽ 5 വർഷം 5.30%

5 വർഷം + 1 ദിവസം മുതൽ 10 വർഷം 5.30%

 

എച്ച്‌ഡിഎഫ്‌സി

എച്ച്‌ഡിഎഫ്‌സി

ഏഴ് ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളിൽ 2.75% മുതൽ 5.5% വരെയാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് പൊതു ഉപഭോക്താക്കളെക്കാൾ 50 ബേസിസ് പോയിൻറുകൾ ഉയർന്ന പലിശ നിരക്ക് ലഭിക്കും. 2 കോടി വരെയുള്ള നിക്ഷേപത്തിന് വിവിധ കാലാവധിയിൽ എച്ച്‌ഡിഎഫ്‌സി നൽകുന്ന പലിശ നിരക്ക് നോക്കാം;

7 ദിവസം മുതൽ 14 ദിവസം വരെ 2.75%

15 ദിവസം മുതൽ 29 ദിവസം വരെ 3.00%

30 ദിവസം മുതൽ 45 ദിവസം വരെ 3.25%

46 ദിവസം മുതൽ 60 ദിവസം വരെ 4.00%

61 ദിവസം മുതൽ 90 ദിവസം വരെ 4.00%

91 ദിവസം മുതൽ 6 മാസം വരെ 4.10%

6 മാസം + 1 ദിവസം മുതൽ 9 മാസം 4.50%

9 മാസം + 1 ദിവസം മുതൽ 1 വർഷം 4.75%

1 വർഷം + 1 ദിവസം മുതൽ 2 വർഷം 5.25%

2 വർഷം + 1 ദിവസം മുതൽ 3 വർഷം 5.35%

3 വർഷം + 1 ദിവസം മുതൽ 5 വർഷം 5.50%

5 വർഷം + 1 ദിവസം മുതൽ 10 വർഷം 5.50%

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X