തട്ടിവീണെങ്കിലും ഉയിര്‍ത്തെഴുന്നേറ്റു; ഇനി ഉശിരോടെ കുതിപ്പ്; ഈ കെമിക്കല്‍ ഓഹരി നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ 'കരടി'കളുടെ വിളയാട്ടമാണ്. റെക്കോഡ് ഉയരത്തില്‍ നിന്നും പ്രധാന സൂചികകളെ 16 ശതമാനത്തോളം താഴേക്കിറക്കി. ഇതിനോടൊപ്പം നിരവധി ഓഹരികളെയും ശക്തമായ തിരുത്തലിന്റെ പാതയിലേക്ക് തള്ളിവിട്ടു. സമാനമായി ഒരു വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് പതിച്ചതാണ് ഈ ലാര്‍ജ് കാപ് ഓഹരിയും. എന്നാല്‍ മറ്റുള്ളവയെ പോലെയങ്ങ് കീഴടങ്ങാതെ സടകുടഞ്ഞേഴുന്നേറ്റു എന്നതാണ് ഈ അഗ്രോ കെമിക്കല്‍ ഓഹരിയെ വ്യത്യസ്തനാക്കുന്നത്. സൂചിപ്പിച്ചു വരുന്നത് പിഐ ഇന്‍ഡസ്ട്രീസിനെ കുറിച്ചാണ്.

 

പിഐ ഇന്‍ഡസ്ട്രീസ്

പിഐ ഇന്‍ഡസ്ട്രീസ്

കാര്‍ഷിക രാസപദാര്‍ത്ഥങ്ങളുടെ മേഖലയില്‍ ആഭ്യന്തര, വിദേശ വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. 1946-ലാണ് സ്ഥാപിതമായത്. അഗ്രോ കെമിക്കല്‍ മേഖലയിലെ എല്ലാത്തരം മൂല്യവര്‍ധിത സേവനങ്ങളും നല്‍കുന്നു. സാങ്കേതിക നൈപുണ്യത്തിലും ഗവേഷണ മികവിലും എന്‍ജിനീയറിങ് അനുബന്ധ സേവനങ്ങളിലും ശക്തമായ അടിത്തറയാണുള്ളത്. ഗുജറാത്ത് കേന്ദ്രീകരിച്ച് ലോകോത്തര നിലവാരവമുള്ള നിര്‍മാണ ശാലകളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 70,000-ലധികം റീട്ടെയില്‍ കേന്ദ്രങ്ങളിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ശക്തമായ വിതരണ ശൃംഖല കെട്ടിപ്പടുത്തിട്ടുണ്ട്.

Also Read: പയ്യെ തിന്നാല്‍ പനയും തിന്നാം! ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 7 സെക്ടറുകളും 12 ഓഹരികളും ഇതാ

ഓഹരി വിശദാംശം

ഓഹരി വിശദാംശം

പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 46.74 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 16.44 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 25.32 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 11.45 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ പിഐ ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 38,227 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.24 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 33.52 രൂപ നിരക്കിലും പിഇ അനുപാതം 45.30 നിലവാരത്തിലുമാണുള്ളത്.

അനുകൂല ഘടകം

അനുകൂല ഘടകം

അടിസ്ഥാനപരമായി വിലയിരുത്തിയാല്‍ പിഐ ഇന്‍ഡസ്ട്രീസ് ശക്തമായ നിലയിലാണെന്ന് പ്രഭുദാസ് ലീലാധര്‍ ചൂണ്ടിക്കാട്ടി. ഇതിനോടൊപ്പം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട 18-20 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കാനാകുമെന്ന് കമ്പനി മാനേജ്‌മെന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്‍സൂണ്‍ വൈകുന്നത് ആശങ്കയുണ്ടെങ്കിലും സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ സാമ്പത്തിക വര്‍ഷം 5-6 ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഫാര്‍മ വിഭാഗം ബിസിനസ് ഏറ്റെടുക്കാനുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

Also Read: ടെക്‌നിക്കലായി പറയുവാ... ഉടനടി ഒഴിവാക്കേണ്ട 2 ഓഹരികള്‍ ഇതാ; ഷോര്‍ട്ട് സെല്ലും പരിഗണിക്കാം

ലക്ഷ്യവില 3,340

ലക്ഷ്യവില 3,340

ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ ഒന്നര ശതമാനം മുന്നേറി 2,520 രൂപയിലാണ് പിഐ ഇന്‍ഡസ്ട്രീസ് (BSE: 523642, NSE : PIIND) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരിയുടെ വില 3,340 രൂപയിലേക്ക് ഉയരുമെന്ന് പ്രഭുദാസ് ലീലാധര്‍ സൂചിപ്പിച്ചു. അതായത് ദീര്‍ഘകാലയളവില്‍ 30 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം ലക്ഷ്യമിടുന്നത്. അതേസമയം ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരിയില്‍ 17 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.

താഴ്ന്ന

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് പിഐ ഇന്‍ഡസ്ട്രീസ് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരമായ 2,333 രൂപ രേഖപ്പെടുത്തിയത്. തുടര്‍ന്ന് തിരികെ കയറാനുള്ള ശ്രമം ഊര്‍ജിതമാക്കിയിരുന്നു. ഇതിനോടകം താഴ്ന്ന നിലവാരത്തില്‍ നിന്നും 9 ശതമാനത്തോളം മുന്നേറാന്‍ ഈ ലാര്‍ജ് കാപ് ഓഹരിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരത്തില്‍ (3,535 രൂപ) നിന്നും 29 ശതമാനം താഴെയാണ് നില്‍ക്കുന്നത്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ പിഐ ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 23 ശതമാനവും പ്രവര്‍ത്തന ലാഭം 25.6 ശതമാനവും അറ്റാദായം 27.2 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തി. മാര്‍ച്ച് പാദത്തില്‍ പിഐ ഇന്‍ഡസ്ട്രീസിന്റെ വരുമാനം 1,395 കോടിയും അറ്റാദായം 203 കോടിയുമാണ്. വരുമാനം നേരിയ തോതില്‍ വര്‍ധന കാണിച്ചപ്പോള്‍ ലാഭം ചെറിയ തോതില്‍ ഇടിഞ്ഞു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പ്രഭുദാസ് ലീലാധര്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അധികരിച്ചും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Chemical Stocks To Buy: Brokerages Suggests Agri Chemical Leader PI Industries For Long Term

Chemical Stocks To Buy: Brokerages Suggests Agri Chemical Leader PI Industries For Long Term
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X