എല്ലാ രക്ഷിതാക്കളുടെയും ആഗ്രഹവും സ്വപ്നവുമണ് സ്വന്തം മക്കളുടെ ഉന്നത വിദ്യാഭ്യാസം. എന്നാല്‍ ജീവിതച്ചെലവ് എന്നപോലെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനുള്ള ചെലവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 2 വര്‍ഷങ്ങളിലും വിദ്യാഭ്യാസ ചെലവില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് മക്കള്‍ക്കായി ലക്ഷ്യമിട്ട ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീയാക്കുക എന്നത് രക്ഷിതാക്കള്‍ക്കും വെല്ലുവിളിയാകുന്നു.
അതേസമയം ബഹുഭൂരിപക്ഷം രക്ഷിതാക്കളും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള മുന്‍കരുതല്‍ ഏതെങ്കിലുമൊരു മാര്‍ഗത്തിലൂടെ സ്വീകരിക്കുന്നവരാണ്. എന്നിരുന്നാലും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോള്‍ ചെലവും സമ്പാദ്യവും കൂട്ടിമുട്ടണമെന്നുമില്ല. ഇവിടെയാണ് മിക്ക രക്ഷിതാക്കള്‍ക്കും ആശയക്കുഴപ്പം നേരിടുന്നത്.
മക്കളുടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി ഇതിനോടകം കരുതിവെച്ച സമ്പാദ്യം എടുത്ത് ചെലവഴിക്കണോ അതോ വിദ്യാഭ്യാസ വായ്പ സ്വീകരിക്കണോ? വ്യക്തിഗത സമ്പാദ്യം മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ചെലവഴിച്ചാല്‍ വായ്പയുടെ തിരിച്ചടവു പോലെയുള്ള തലവേദന നേരിടേണ്ടതില്ല. പക്ഷേ ജോലയില്‍ നിന്നും വിരമിച്ചു കഴിയുമ്പോള്‍ സമ്പാദ്യമൊന്നും മിച്ചമുണ്ടായിരിക്കില്ലെന്നതും ഓര്‍ക്കണം.
ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കണ്ടെത്തുന്നതിന് വായ്പ സ്വീകരിക്കുന്നതാണ് അനുയോജ്യമായ തീരുമാനം. മറ്റ് വായ്പകളേക്കാള്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കുകളാണ് (7-12 %) വിദ്യാഭ്യാസ ലോണിനുള്ളൂ എന്നതും പലിശ തട്ടിക്കിഴിക്കുന്നതില് വളരെയധികം നികുതി ആനുകൂല്യങ്ങള്‍ നേടാമെന്നുള്ളതും ശ്രദ്ധേയമാണ്.
അതിനാല്‍ സമ്പാദ്യം ചെലവഴിച്ച് പഠിപ്പിക്കുന്നതിന് പകരം, ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിദ്യാഭ്യാസ വായ്പ കണ്ടെത്താന്‍ ശ്രമിക്കുകയും കൈവശമുള്ള സമ്പാദ്യത്തില്‍ കൂടുതല്‍ ആദായം നേടാന്‍ സാധിക്കുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയുമാണ് വിവേകപൂര്‍ണമായ നടപടി.
മാത്രവുമല്ല രക്ഷിതാക്കളുടെ സമ്പാദ്യം നിലനില്‍ക്കുകയാണെങ്കില്‍ പിന്നീട് വിദ്യാഭ്യാസ വായ്പയുടെ പലിശഭാരം കുറയ്ക്കുന്നതിന് ഭാഗിക തിരിച്ചടവിനു വേണ്ടി ഒരുഭാഗം സമ്പാദ്യം ഉപയോഗപ്പെടുത്താനുമാകും. അതായത്, 30 ലക്ഷം രൂപ സമ്പാദ്യമുള്ള രക്ഷിതാവിന് മികച്ച നിക്ഷേപത്തിലൂടെ 12% ആദായം ആര്‍ജിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍, 30 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പ, ഫലപ്രദമായ 6.3% പലിശ നിരക്കില്‍ സ്വീകരിക്കുന്നതല്ലേ ഉചിതമായ മാര്‍ഗമെന്ന് സാരം.
ആലോചിക്കാതെയും ആസൂത്രണം ചെയ്യാതെയും ചാടിയെടുക്കുന്ന വിദ്യാഭ്യാസ വായ്പകള്‍ ദീര്‍ഘകാല തലവേദനയായി മാറാനും കഴിയുമെന്ന് മറക്കരുത്.
അതുപോലെ പഠനത്തിനു ശേഷം മികച്ച ജോലി ലഭിക്കുന്നവര്‍ വളരെ വേഗത്തില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മുമ്പിലുള്ള പരമാവധി നിക്ഷേപ അവസരങ്ങളെ കുറിച്ച് ആലോചിക്കുകയും പരിഗണിക്കുകയുമാണ് മികച്ച ജോലി ലഭിച്ച വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്. അതായത്, വിദ്യാഭ്യാസ വായ്പ തുടര്‍ന്നാലും ഉടന്‍ ലഭിച്ചു തുടങ്ങുന്ന ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് മികച്ച ആദായം നല്കുന്ന നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും യോജിച്ച തീരുമാനം.
എന്നാല്‍ അവരവരുടെ നിലവിലെ സാമ്പത്തിക ചുറ്റുപാടുകളും തുടര്‍ ഭാവിയും ശരിയായും വ്യക്തതയോടെയും വിലയിരുത്തിയ ശേഷമേ മേല്‍സൂചിപ്പിച്ച നടപടി വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കാവൂ. അതിനായി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാര്‍ഗ നിര്‍ദേശങ്ങളും തേടാന്‍ മടിക്കരുത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
