ഊര്‍ജ ഉത്പാദനത്തിനായി കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ലോകരാജ്യങ്ങള്‍ കാര്യമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കകള്‍ മുമ്പില്ലത്തവിധം വര്ധിച്ചതിനാലാണത്. അടുത്ത പത്തു വര്‍ഷത്തിനകം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമായ ഊര്‍ജത്തിന്റെ പകുതിയെങ്കിലും പുനരുപയോഗ ഊര്‍ജ (Renewable Energy) സ്രോതസുകളില്‍ നിന്നായിരിക്കുമെന്ന് ഇന്ത്യയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ പുനരുപയോഗ ഊര്‍ജ മേഖലയിലെ നാല് കമ്പനികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
പുനരുപയോഗ ഊര്‍ജം ?
ആവര്‍ത്തിച്ച് നിര്‍മിക്കാവുന്നതും ഉപയോഗിക്കാവുന്നതുമായ പ്രകൃതിജന്യ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഊര്‍ജമാണ് പുനരുപയോഗ ഊര്‍ജം. സൂര്യന്, കാറ്റ്, തിരമാല, മഴ, ഭൗമതാപം തുടങ്ങിയവയൊക്കെ പ്രധാന പുനരുപയോഗ ഊര്‍ജ സ്രോതസുകളാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗേഹ വാതകങ്ങളുടെ ഉത്പാദനവും ബഹിര്‍ഗമനവും വരുതിയിലാക്കി അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന തടയുന്നതിനായാണ് ലോകരാജ്യങ്ങള്‍ പുനരുപയോഗ ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നത്. കാരണം ആഗോള താപനിലയിലെ വര്‍ധന ഇപ്പോള്‍ തന്നെ 1.16 ഡിഗ്രിയായിട്ടുണ്ട്. ഇത് രണ്ട് ഡിഗ്രിയിലും മുകളിലേക്ക് പോയാല്‍ ലോകം നാശത്തിലേക്കു നീങ്ങും.
1) ടാറ്റ പവര്‍
രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഊര്ജോത്പാദകരാണ് ടാറ്റ പവര്‍. 10,577 മെഗാ വാട്ട് സ്ഥാപിത ശേഷി ഈ ടാറ്റ ഗ്രൂപ്പ് കമ്പനിക്കുണ്ട്. ടാറ്റ പവറിന്റെ (BSE: 500400, NSE : TATAPOWER) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് ടാറ്റ പവര്‍ സോളാര്‍. ഇതിലൂടെ 1 ജിഗാ വാട്ട് ഉത്പാദിപ്പിക്കാനാവശ്യമായ സോളാര്‍ പാനലുകള്‍ കയറ്റുമതി ചെയ്തുകഴിഞ്ഞു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്. കൂടാതെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ട ചാര്‍ജിങ് സൗകര്യങ്ങളൊരുക്കുന്ന മേഖലയിലും ടാറ്റ പവറിന് വലിയ ലക്ഷ്യങ്ങളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 190 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ബുധനാഴ്ച 219.45 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
2) സുസ്ലോണ്‍
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ് (BSE: 532667, NSE : SUZLON). കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്. ഇവിടെ നിന്നെല്ലമായി 17,000 മെഗാവാട്ടിന്റെ ഊര്‍ജമാണ് കാറ്റില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 2017-ഓടെ തന്നെ ഇന്ത്യയില്‍ മാത്രം 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി കൈവരിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 59 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ബുധനാഴ്ച 9.30 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
3) റിലയന്‍സ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (BSE: 500325, NSE : RELIANCE). 16 ലക്ഷം കോടിയാണ് വിപണി മൂലധനം. രാജ്യത്തെ എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍ രംഗങ്ങളിലെ അതികായരാണ്. ഈ വര്‍ഷമാദ്യമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുനരുപയോഗ ഊര്‍ജത്തിന്റെ മേഖലയിലേക്ക് കടക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വര്‍ഷത്തിനകം 75,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപം നടത്തുമെന്നും കമ്പനി ചെയര്മാന് മുകേഷ് അംബാനി അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 21 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ബുധനാഴ്ച 2,402.5 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
4) ബൊറോസില്‍ റിന്യൂവബിള്‍സ്
രാജ്യത്തെ ഏക സോളാര്‍ ഗ്ലാസ് നിര്‍മാണ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൊറോസില്‍ റിന്യൂവബിള്‍സ് ലിമിറ്റഡ് (BSE: 502219, NSE : BORORENEW). പ്രശസ്ത ഗ്ലാസ് നിര്‍മാണ കമ്പനിയായ ബൊറോസില്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തനം. കൂടാതെ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളിലും കമ്പനി നിക്ഷേപമിറക്കിയിട്ടുണ്ട്. നിലവില്‍ 7,785 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 114 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ബുധനാഴ്ച 597.70 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications