രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ വിപണിയേയും നിക്ഷേപകരേയും സംബന്ധിച്ച് ഒരുപോലെ ശ്രദ്ധാകേന്ദ്രമാണ്. നേരത്തെ കമ്പനിയുടെ മൂന്നാം പാദ പ്രവര്‍ത്തനഫലം ഏവരും പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. വിപണിയുടെ നിഗമനം പൊതുവേ ശരിവയ്ക്കും വിധമാണ് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവന്നതും. എങ്കിലും വിപണിയിലുണ്ടായ തിരുത്തിലിന്റേയും വിദേശ നിക്ഷേപകരുടെ വില്പ്പനയാലും ഓഹരി താഴേക്ക് വീണിരുന്നു. ഒക്ടോബറില്‍ രേഖപ്പെടുത്തിയ 52 ആഴ്ചയിലെ ഉയര്‍ന്ന (2750) നിലവാരത്തില്‍ നിന്നും റിലയന്‍സ് ഓഹരികള്‍ 13 ശതമാനത്തിലേറെ ഇറങ്ങിയിരുന്നു.

എന്നാല്‍ പ്രമുഖ വിദേശ ധനകാര്യ സ്ഥാപനമായ സിഎല്‍എസ്എ, റിലയന്‍സ് ഓഹരികള്‍ വാങ്ങാന്‍ മികച്ച സമയമിതാണെന്ന് വ്യക്തമാക്കി. അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ഓഹരിക്ക് 2,850 മുതല്‍ 2,955 രൂപ വരെയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്. സമീപഭാവിയില്‍ ഓഹരി മികച്ച പ്രകടനം കാഴ്ചവയ്ക്കുെമന്ന വിധത്തില്‍ 'ഔട്ട്പെര്‍ഫോം' എന്ന റേറ്റിങ്ങാണ് സിഎല്‍എസ്എ, റിലയന്‍സ് ഓഹരികള്‍ക്ക് നല്കിയിരിക്കുന്നതും.
രണ്ട് ഘടകങ്ങള്‍
പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്്, അടുത്തിടെ ഓഹിരിയിലുണ്ടായ തിരുത്തലോടെ ആകര്‍ഷകമായ നിലവാരത്തിലേക്കെത്തി. പുനരുപയോഗ ഊര്‍ജ മേഖലയിലെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുന്നെ റിലയന്‍സിന് കല്‍പ്പിച്ചിരുന്ന അടിസ്ഥാന വിലയുടെ സമീപത്തേക്ക് ഓഹരിവില എത്തിയത്. ഇതിനോടകം നിരവധി പ്രഖ്യാപനങ്ങളും ഏറ്റെടുക്കലുകളും പുനരുപയോഗ മേഖലയില്‍ റിലയന്‍സ് നടപ്പാക്കിയ സ്ഥിതിക്ക് ഓഹരിയുടെ അന്തര്‍ലീനമായ മൂല്യവും ഉയര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ നിലവിലെ വില ആകര്‍ഷകമാണെന്നും സിഎല്‍എസ്എ ചൂണ്ടിക്കാട്ടി.
ഐപിഒ
രണ്ടാമതായി, റിലയന്‍സിന്റെ (BSE: 500325, NSE: RELIANCE) ഭാവി വളര്‍ച്ചയ്ക്ക് കരുത്തേകുന്ന ടെലികോം, റീട്ടെയില്‍ ബിസിനസ് വിഭാഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. റീട്ടെയില്‍, ഇ-കൊമേഴ്സ് മേഖലയില്‍ ദീര്‍ഘകാലയളവില്‍ വളരെയധികം സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സിഎല്‍എസ്എ ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷത്തിനകം ജിയോ, റീട്ടെയില്‍ വിഭാഗങ്ങളുടെ ഐപിഒ നടന്നേക്കാമെന്നും അതും റിലയന്‍സ് ഓഹരികളുടെ മൂല്യം വര്‍ധിപ്പിക്കുന്ന ഘടകമാണെന്നും ഇവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മൂന്നാം പാദഫലം
ഓക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ റിലയന്‍സിന്റെ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാന ബിസിനസ് വിഭാഗങ്ങളില്‍ കെമിക്കല്‍, റീട്ടെയില്‍, ജിയോ കമ്പനികളൊക്കെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കമ്പനിയുടെ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 54.25 ശതമാനം വര്‍ധിച്ച് 1.91 ലക്ഷം കോടി രൂപയായും പ്രവര്‍ത്തന ലാഭം 29.72 ശതമാനം ഉയര്‍ന്ന് 33,753 കോടി രൂപയിലെത്തി. ഈ കാലയളവിലെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.9 ശതമാനം വര്‍ധിച്ച് 20,539 കോടിയുമായി. അതേസമയം, അറ്റാദായത്തിന്റെ മാര്‍ജിന്‍ ഡിസംബര്‍ പാദത്തില്‍ 9.8 ആയിരുന്നെങ്കില്‍ മുന്‍ വര്‍ഷം ഇത് 10.8 ശതമാനമായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സിഎല്‍എസ്എ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications