കമ്പനി എഫ്‌ഡിയിന്മേൽ വായ്‌പയെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ കുറഞ്ഞുവരുന്ന സമയമാണിപ്പോൾ. താരതമ്യേന ഉയർന്ന പലിശ നിരക്കു ലഭിക്കുന്നവയാണ് കമ്പനി സ്ഥിര നിക്ഷേപങ്ങൾ അഥവാ കോർപ്പറേറ്റ് എഫ്‌ഡികൾ. പലപ്പോഴും ബാങ്ക് സ്ഥിര നിക്ഷേപ പലിശയേക്കാൾ 1-2.5 ശതമാനം വരെ ഉയർന്ന പലിശ കമ്പനികൾ നൽകുന്നു. മാത്രമല്ല ഓഹരികൾ, കടപ്പത്രങ്ങൾ എന്നിവയെക്കാൾ നഷ്ടസാധ്യത കമ്പനി സ്ഥിര നിക്ഷേപങ്ങൾക്കു കുറവുമാണ്. എന്നാൽ മെച്ചപ്പെട്ട കമ്പനികളിൽ നിന്ന് ഉയർന്ന റേറ്റിങ് ഉള്ള നിക്ഷേപങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്നു മാത്രം. പൊതുജനങ്ങളിൽ നിന്ന് സ്ഥിര നിക്ഷേപം സ്വീകരിക്കുന്ന മിക്ക എച്ച്എഫ്‌സികളും എൻ‌ബി‌എഫ്‌സികളും ഇപ്പോൾ നിക്ഷേപത്തിന്റെ പിൻബലത്തിൽ വായ്‌പയും അനുവദിക്കുന്നുണ്ട്. വായ്‌പ ലഭിക്കുന്നതിനായി ചില നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് മാത്രം.

കമ്പനി സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വായ്‌പ ലഭിക്കാൻ

കമ്പനി സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വായ്‌പ ലഭിക്കാൻ

 

കമ്പനി സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വായ്‌പ ലഭിക്കണമെങ്കിൽ ചില വ്യവസ്ഥകൾ പാലിക്കേണ്ടത് നിർബന്ധമാണ്. അതിൽ പ്രധാനമായി ഓർക്കേണ്ടത് എഫ്‌ഡി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം മാത്രമേ ഈ എഫ്‌ഡികൾക്കെതിരെയുള്ള വായ്‌പ ലഭിക്കുകയുള്ളൂ എന്നതാണ്.

 

പലിശ നിരക്ക് ബാധകമാണ്

പലിശ നിരക്ക് ബാധകമാണ്

 

കമ്പനി എഫ്‌ഡികളിന്മേൽ എടുക്കുന്ന വായ്‌പകൾക്ക് എഫ്‌ഡി നിരക്കിനേക്കാൾ 2% ഉയർന്ന പലിശ ഈടാക്കുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് അഞ്ച് വർഷത്തേക്ക് 7% പലിശയ്‌ക്ക് 5 ലക്ഷം രൂപയുടെ എഫ്‌ഡി ഉണ്ടെന്ന് കരുതുക. ഈ എഫ്‌ഡിയിന്മേൽ രണ്ട് ലക്ഷം രൂപ വായ്‌പയെടുക്കുകയാണെങ്കിൽ, ഒരു വർഷത്തിനുശേഷം നിങ്ങൾ വായ്‌പ തിരിച്ചടയ്‌ക്കുമ്പോൾ ഒരു വർഷത്തേക്ക് രണ്ട് ലക്ഷം രൂപയ്‌ക്ക് 9% പലിശ നൽകണം.

 

എഫ്‌ഡിയുടെ എത്ര ശതമാനം വരെ വായ്‌പ ലഭിക്കും

എഫ്‌ഡിയുടെ എത്ര ശതമാനം വരെ വായ്‌പ ലഭിക്കും

നിക്ഷേപകർക്ക് നിക്ഷേപ തുകയുടെ 75% വരെ വായ്‌പയായി ലഭിക്കും. ഈ വായ്‌പയുടെ തിരിച്ചടവ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പായി ഒന്നിച്ച് അല്ലെങ്കിൽ തവണകളായി അടയ്‌ക്കാം. എഫ്‌ഡി കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് നിങ്ങൾക്ക് വായ്പ തിരിച്ചടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ, വായ്‌പയുടെ പലിശയും കുടിശ്ശികയും ഉൾപ്പെടെ കാലാവധി പൂർത്തിയാകുമ്പോൾ സ്ഥിര നിക്ഷേപ തുകയിൽ നിന്ന് ഈടാക്കുന്നതാണ്.

 

വായ്‌പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ

വായ്‌പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ


കമ്പനി എഫ്‌ഡിയിന്മേൽ വായ്‌പ ലഭിക്കുന്നതിന് വായ്‌പയ്‌ക്കായുള്ള അപേക്ഷാ ഫോമിനൊപ്പം എഫ്‌ഡി സർട്ടിഫിക്കറ്റ്, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച ഡിമാൻഡ് പ്രോമിസറി നോട്ട് എന്നിവ നൽകേണ്ടതുണ്ട്. ഈ വായ്‌പകൾ 4 മുതൽ 6 പ്രവൃത്തി ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യുന്നതാണ്.

English summary

consider these following things when you take a loan from your company's fd | കമ്പനി എഫ്‌ഡിയിന്മേൽ വായ്‌പയെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

consider these following things when you take a loan from your company's fd
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X