ദീര്‍ഘകാലയളവില്‍ മറ്റു സാമ്പത്തിക ആസ്തികളേക്കാള്‍ കൂടുതല്‍ ആദായം ഓഹരിയില്‍ നിന്നും ലഭിക്കുമെന്നത് ചരിത്രമാണ്. എന്നാല്‍ ഏതെങ്കിലുമൊരു ഓഹരിയില്‍ കണ്ണുമടച്ചുള്ള നിക്ഷേപത്തിലൂടെ ഇത് സാധ്യമാകുമെന്ന് കരുതിയാല്‍ തെറ്റിപ്പോകും. ഓഹരിയിലൂടെ സമ്പത്ത് സൃഷ്ടിക്കപ്പെടണമെങ്കില്‍, കണ്‍സിസ്റ്റന്‍ഡ് കോമ്പൗണ്ടേര്‍സ് ആയ ഓഹരിയിലാവണം നിക്ഷേപം നടത്തേണ്ടത്.
അതായത്, നിക്ഷേപത്തിന്മേലുള്ള റിസ്കുമായി തട്ടിക്കിഴിക്കുമ്പോള്‍, ദീര്‍ഘകാലയളവില്‍ മികച്ച ആദായം നല്‍കുന്നതും വളര്‍ച്ച സ്ഥായിയായി നിലനിര്‍ത്തുന്നതുമായ കമ്പനികളെയാണ് കണ്‍സിസ്റ്റന്‍ഡ് കോമ്പൗണ്ടേര്‍സ് (CONSISTENT COMPOUNDERS) എന്നു വിശേഷിപ്പിക്കുന്നത്.
ദീര്‍ഘകാലയളവില്‍ സ്ഥിരതയാര്‍ന്ന വരുമാന വളര്‍ച്ച, ഉയര്‍ന്ന ലാഭക്ഷമതയും പ്രകടിപ്പിക്കുന്ന കമ്പനികളുടെ ഓഹരിയെയാണ് കണ്‍സിസ്റ്റന്‍ഡ് കോമ്പൗണ്ടേര്‍സ് എന്നും വിശേഷിപ്പിക്കാം. സൂക്ഷ്മതയോടെയുള്ള മൂലധന വിതരണവും ഉയര്‍ന്ന മത്സരക്ഷമതയും സമാന മേഖലയിലെ എതിരാളികളേക്കാള്‍ ഗുണമേന്മയും മികച്ച ബാലന്‍സ് ഷീറ്റുമുള്ള കമ്പനികളായിരിക്കും ഇവ. അതുകൊണ്ട് നിക്ഷേപത്തിന്മേലുള്ള റിസക് പൊതുവേ കുറവായിരിക്കും. അതിനാല്‍ ദീര്‍ഘകാലയളവില്‍ നേട്ടം കരസ്ഥമാക്കാനാകുമാകും. പ്രശസ്ത നിക്ഷേപകന് വാറന്‍ ബഫെറ്റും തെരഞ്ഞെടുത്തിരുന്നത് ഇത്തരം കമ്പനികളുടെ ഓഹികളെയായിരുന്നു.
സമാനമായി നാലു വര്‍ഷം കൂടുമ്പോഴും ഓഹരി വില ഇരട്ടിയാകുന്ന സ്മോള്‍ കാപ് കമ്പനിയാണ് ബോറോസില്‍ റിന്യൂവബിള്‍സ്. 2005-ല്‍ കേവലം 0.53 രൂപ നിലവാരത്തിലായിരുന്ന ഓഹരി 2009-ല്‍ എത്തിയപ്പോഴേക്കും 2.04 രൂപയിലേക്ക് ഉയര്‍ന്നു. തുടര്‍ന്നും ക്രമാനുഗത ഇടവേളകളില്‍ ഇരട്ടിയാകുന്ന പ്രതിഭാസം തുടര്‍ന്ന ഈ ഓഹരി ഇപ്പോള്‍ 635 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബോറോസില്‍ റിന്യൂവബിള്‍സ് ഓഹരികള്‍ 122 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ 350 ശതമാനത്തിലധികം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ബൊറോസില്‍ റിന്യൂവബിള്‍സ്
രാജ്യത്തെ ഏക സോളാര്‍ ഗ്ലാസ് നിര്‍മാണ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൊറോസില്‍ റിന്യൂവബിള്‍സ് ലിമിറ്റഡ് (BSE: 502219, NSE : BORORENEW). പ്രശസ്ത ഗ്ലാസ് നിര്‍മാണ കമ്പനിയായ ബൊറോസില്‍ ഗ്രൂപ്പിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഗുജറാത്ത് ബോറോസില്‍ എന്ന പേരിലായിരുന്നു തുടക്കമെങ്കിലും 2020-ല്‍ ബോറോസില്‍ ഗ്ലാസ് വര്‍ക്ക്സുമായി ലയിച്ചാണ് ബോറോസില്‍ റിന്യൂവബിള്‍സ് രൂപീകരിച്ചത്. കൂടാതെ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളിലും നിക്ഷേപമിറക്കിയിട്ടുണ്ട്.
ബോറോസില്‍ റിന്യൂവബിള്‍സിന്റെ കഴിഞ്ഞ 3 വര്‍ഷ കാലയളവിലെ വരുമാനം 17.9 ശതമാനവും പ്രവര്‍ത്തന ലാഭം 101.9 ശതമാനവും അറ്റാദായം 52.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ കടബാധ്യതകള്‍ മാത്രമേയുള്ളൂ. കമ്പനിയുടെ വരുമാനത്തിന്റെ 20 ശതമാനം യൂറോപ്പില്‍ നിന്നാണ് കണ്ടെത്തുന്നത്.
അതേസമയം 8,300 കോടിയാണ് ബൊറോസില്‍ റിന്യൂവബിള്‍സിന്റെ നിലവിലെ വിപണി മൂല്യം. പ്രതിയോഹരി ബുക്ക് വാല്യൂ 60.18 രൂപ നിരക്കിലും പിഇ അനുപാതം 49.92 നിലവാരത്തിലുമാണ്. കൂടാതെ കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായവും ആകര്‍ഷകമായ നിലവാരത്തിലാണുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications