ആഗോള ഘടകങ്ങള്‍ പ്രതികൂലമാണെങ്കിലും ആഭ്യന്തര ഓഹരി വിപണി മുന്നോട്ട് കുതിക്കുകയാണ്. ഉത്സവ സീസണ് ആരംഭിക്കുന്നതും കോര്‍പറേറ്റ് കമ്പനികളുടെ രണ്ടാം പദഫലം സംബന്ധിച്ച പ്രതീക്ഷയുമൊക്കെയാണ് വിപണിയെ നയിക്കുന്നത്. അതുകൊണ്ട് ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും സജീവമാണ്. ഇതിനിടെ സമീപകാല ഉയരത്തിലേക്ക് വീണ്ടും കുതിച്ചെത്തിയ ബിര്‍ള ഗ്രൂപ്പ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിനുള്ള സാധ്യത തെളിയുന്നു.
ആദിത്യ ബിര്‍ള ഫാഷന്‍
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ റീട്ടെയില്‍ കമ്പനിയാണ് ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍ ലിമിറ്റഡ്. കമ്പനി നേരിട്ട് നടത്തുന്ന 3000-ത്തിലധികം സ്റ്റോറുകള്‍ മുഖേനയും 25,000-ഓളം മറ്റ് കടകളിലൂടെയും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. ലൂയിസ് ഫിലിപ്പ്, വാന്‍-ഹുസൈന്, അലന് സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്ന ബ്രാന്‍ഡ് നാമങ്ങളിലാണ് പുരുഷന്മാര്ക്കു വേണ്ടിയുള്ള കമ്പനിയുടെ തുണിത്തരങ്ങള്‍ അറിയപ്പെടുന്നത്.
1988-ല്‍ ആരംഭിച്ച മധുര ഗാര്‍മെന്റ്സിനെ 1999-ലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുത്തത്. തുടര്‍ന്ന് 2010-ലാണ് മധുര ഗാര്‍മെന്റ്സിന്റെ പേരുമാറ്റി ആദിത്യ ബിര്‍ള ഫാഷന്‍ എന്നതിലേക്ക് മാറ്റിയത്. നാനൂറോളം ബ്രാന്‍ഡുകളിലാണ് കമ്പനിയുടെ തുണിത്തരങ്ങള്‍ വിപണിയിലെത്തുന്നത്. ആദിത്യ ബിര്‍ള ഫാഷന്റെ നിലവിലെ വിപണി മൂല്യം 32,000 കോടിയാണ്. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 351.75 രൂപയും താഴ്ന്ന വില 221.30 രൂപയുമാണ്.
ആദിത്യ ബിര്‍ള ഫാഷന്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 56.09 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.23 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 19.97 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. ആദിത്യ ബിര്‍ള ഫാഷന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 30.7 രൂപ നിരക്കിലും പിഇ അനുപാതം 99 മടങ്ങിലുമാണുള്ളത്.
കോവിഡ് കാലഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടെങ്കിലും വരുമാനം പഴയ നിലയിലേക്ക് ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 2,874 കോടിയും അറ്റാദായം 93 കോടിയുമാണ്.
അനുകൂല ഘടകം
അടുത്തിടെയുള്ള ആദിത്യ ബിര്‍ള ഫാഷന്‍ (BSE: 535755, NSE : ABFRL) ഓഹരിയുടെ കുതിപ്പില്‍ നിര്‍ണായകമായ ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലേക്കെത്തിയിട്ടുണ്ട്. അനുകൂല സൂചനയാണിത്. ഓഹരിയുടെ ചാര്‍ട്ടില്‍ റൈസിങ് ചാനലിലൂടെയുള്ള നീക്കം വ്യക്തമാണ്. അതുപോലെ ആര്‍എസ്ഐ സൂചകവും അനുകൂല സൂചനയാണ് നല്‍കുന്നത്. കൂടാതെ ഉത്സവ സീസണിന് മുന്നോടിയായി റീട്ടെയില്‍ സെക്ടറില്‍ നിക്ഷേപ താത്പര്യം പ്രകടമാകുന്നതും ഗുണകരമാകുന്നു.
ലക്ഷ്യവില 380/ 400
കഴിഞ്ഞ ദിവസം 332 രൂപയിലായിരുന്നു ആദിത്യ ബിര്‍ള ഫാഷന്‍ ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും 380/ 400 രൂപ ലക്ഷ്യമാക്കി ഈ മിഡ് കാപ് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. സമീപകാല ഉയര്‍ന്ന നിലവാരമായ 351 രൂപ മറികടക്കാനായാല്‍ വേഗം ലക്ഷ്യത്തിലെത്താം.
ഇതിലൂടെ അടുത്ത 2-3 മാസങ്ങള്‍ക്കകം 21 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ നിര്‍ദേശം ആധാരമാക്കി ആദിത്യ ബിര്‍ള ഫാഷന്‍ ഓഹരി വാങ്ങുന്നവര്‍ 315 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
