സാമ്പത്തികപരമായ അടിയന്തര സാഹചര്യങ്ങളിലും, മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ചിലവുകൾ വരുമ്പോളും ക്രെഡിറ്റ് കാർഡ് ഉപകാരപ്രദമാകാറുണ്ട്. പല ക്രെഡിറ്റ് കാർഡ് ദാതാക്കളും യാത്രാ, ഹോട്ടൽ ബുക്കിംഗുകൾ എന്നിവക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വലിയ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും നൽകാറുണ്ട്. ചില ക്രെഡിറ്റ് കാർഡുകൾക്ക് റിവാർഡ് പോയിന്റുകളും, വാടകക്ക് പണം നൽകുമ്പോൾ ക്യാഷ്ബാക്കുകളും ലഭിക്കാറുണ്ട്.
ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങളും വാടക വീടുകളിൽ താമസിക്കുന്നതുകൊണ്ട്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക പേയ്മെന്റ് എന്നത് നല്ലൊരു ഓപ്ഷനാണ്. പ്രത്യേകിച്ചും സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് കൂടുതൽ നേട്ടം നൽകും. ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കുന്നത് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ക്രെഡിറ്റ് കാർഡ് വഴി വാടക നൽകുമ്പോൾ റിവാർഡ് പോയിന്റുകളും, ക്യാഷ്ബാക്കുകളും ലഭിക്കാനുള്ള സാധ്യതകളും ഉണ്ട്.
ക്രെഡിറ്റ് കാർഡ് വഴി എങ്ങനെ വാടക അടയ്ക്കാം?
ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കുന്ന രീതി ഓരോ ക്രെഡിറ്റ് കാർഡിലും വ്യത്യസ്തമായിരിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെയും, ഐസിഐസിഐ ബാങ്കിന്റെയും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ റെൻ്റ് പേ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിൽ നിങ്ങളുടെ വിവരങ്ങളും, വസ്തു ഉടമയുടെ വിവരങ്ങളും നൽകി ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കാൻ സാധിക്കും.
- PayZapp, CRED, Freecharge തുടങ്ങിയ വാടക പേയ്മെന്റ് ചെയ്യാൻ സാധിക്കുന്ന ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കുക. ശേഷം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക.
- തിരഞ്ഞെടുത്ത പ്ലാറ്റ്‌ഫോമിൽ സൈൻ അപ്പ് ചെയ്ത് ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം നൽകാനായി നിങ്ങളുടെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കുക.
- വാടക അടയ്ക്കുമ്പോൾ വസ്തു ഉടമയുടെ പേര്, അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകുക.
- വാടക തുക നൽകി പേയ്മെൻ്റ് ചെയ്യാൻ കൊടുക്കുക.
- ക്രെഡിറ്റ് കാർഡ് വഴി പേയ്മെൻ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകുക.

ക്രെഡിറ്റ് കാർഡ് വഴി വാടക അടക്കാനുള്ള മറ്റ് വഴികൾ?
ഓൺലൈൻ ബാങ്കിംഗ് വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടക്കുന്നതിനായി നിങ്ങളുടെ ബാങ്കിന്റെ ഓൺലൈൻ വെബ്സൈറ്റ് സന്ദർശിക്കുക.
- 'ഓൺലൈൻ ട്രാൻസാക്ഷൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- വസ്തു ഉടമയുടെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും നൽകുക.
- ക്രെഡിറ്റ് കാർഡ് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ കാർഡ് വിവരങ്ങളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകുക.
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി നൽകി പണം അടയ്ക്കുക.
ക്രെഡിറ്റ് കാർഡ് വഴി വാടക അടക്കുന്നതിന്റെ ഗുണങ്ങൾ?
വാടക അടയ്ക്കാൻ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കുന്നതിന്റെ പ്രത്യേകതയെന്തെന്നാൽ, പെയ്മെന്റുകളുടെ ട്രാക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കുന്നു. കൂടാതെ കൃത്യ സമയത്ത് വാടക അടയ്ക്കുന്നതിന് ഓട്ടോ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുവാനും സാധിക്കും.
വാടക പേയ്മെൻ്റ് ചെയ്യുവാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പലിശ രഹിത കാലാവധി: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക നൽകുമ്പോൾ, പലിശ രഹിത കാലാവധിയെക്കുറിച്ച് അറിഞ്ഞിരിക്കണം. കൃത്യ സമയത്ത് ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്തിയില്ലെങ്കിൽ അനാവശ്യമായി പലിശ നൽകേണ്ടി വരും.
പ്രോസസ്സിംഗ് ഫീസ്: ക്രെഡിറ്റ് കാർഡ് വഴി വാടക അടയ്ക്കുമ്പോൾ പ്രോസസ്സിംഗ് ഫീസായി കൂടുതൽ തുക ഈടാക്കാൻ സാധ്യതയുണ്ട്. ചില പ്ലാറ്റ്‌ഫോമുകൾ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കുന്നു. ഈ ഫീസ് ഓരോ ക്രെഡിറ്റ് കാർഡിനും വ്യത്യാസപ്പെട്ടിരിക്കും. ഇത് വാടക തുകയെയും, നിങ്ങൾ പണം അടയ്ക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനെയും ആശ്രയിച്ചിരിക്കുന്നു.
റിവാർഡുകളും, ക്യാഷ്ബാക്കുകളും: റിവാർഡുകളും ക്യാഷ്ബാക്കുകളും മാത്രം ലക്ഷ്യമിട്ട് ക്രെഡിറ്റ് കാർഡ് വഴി വാടക നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരുപക്ഷെ നിരാശപ്പെടാൻ സാധ്യതയുണ്ട്. കാരണം എല്ലാ ക്രെഡിറ്റ് കാർഡുകളും റിവാർഡ് പോയിൻ്റും ക്യാഷ്ബാക്കുകളും നൽകുന്നില്ല. അതിനാൽ, വാടകക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുൻപ് ക്രെഡിറ്റ് കാർഡിന്റെ പോളിസികളെക്കുറിച്ച് നന്നായി മനസ്സിലാക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications