കിഴക്കന്‍ യൂറോപ്പിലെ റഷ്യ- ഉക്രൈന് സംഘര്‍ഷം ആഗോള വിപണികളെയാകെ പ്രതികൂലമായി ബാധിക്കുകയാണ്. യുദ്ധഭീഷണി കാരണം ക്രൂഡ് ഓയില്‍ വില ഒരു ദശാബ്ദത്തിനിടെയിലെ ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചു കയറിയതും തന്മൂലം നേരിടാവുന്ന പണപ്പെരുപ്പവും ആഭ്യന്തര വിപണികളിലും സമ്മര്‍ദം സൃഷ്ടിക്കുന്നു. ഇത് നാലാമത്തെ ആഴ്ചയാണ് പ്രധാന സൂചികകള്‍ നഷ്ടത്തോടെ അവസാനിക്കുന്നത്. നിഫ്റ്റി സൂചികയിലെ ബ്ലൂചിപ് ഓഹരികളിലടക്കം തിരുത്തല്‍ രൂക്ഷമാണ്. ഇത്തരത്തില്‍ ഏറെക്കാലം നിക്ഷേപകരുടെ വിശ്വസ്ത ഓഹരിയായിരുന്ന ഏഷ്യന്‍ പെയിന്റ്സിന്റേയും നിറം മങ്ങിയവരുടെ മുന്‍നിരയിലുണ്ട്.
ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ മാത്രം ഏഷ്യന്‍ പെയിന്റ്സ് (BSE: 500820, NSE: ASIANPAINT) ഓഹരികളില്‍ 12 ശതമാനത്തോളമാണ് വിലയിടിവ് നേരിട്ടത്. തുടര്‍ന്ന്, വെള്ളിയാഴ്ച 4.5 ശതമാനത്തോളം വിലയിടിഞ്ഞ് 2,738 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഒരാഴ്ചക്കിടെ പ്രധാന സൂചികകളിലെ ഇടിവ് 2.5 ശതമാനമേയുള്ളൂ. ഏതൊരു സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഏഷ്യന്‍ പെയിന്റ്സ് ഓഹരിയുടെ ഏറ്റവും മോശം വ്യാപാര ആഴ്ചയാണ് കടന്നു പോകുന്നത്.
എന്താണ് സംഭവിക്കുന്നത് ?
ഏഷ്യന്‍ പെയിന്റ്സിന്റെ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളില്‍ 30- 40 ശതമാനം വരെയും ക്രൂഡ് ഓയില്‍ അനുബന്ധ ഘടകങ്ങളാണ്. ക്രൂഡ് ഓയിലിന്റെ വില 1 ശതമാനം വര്‍ധിക്കുമ്പോള്‍ 1.3 ശതമാനമാണ് കമ്പനിയുടെ ചെലവ് വര്‍ധിക്കുന്നത്. അടുത്തിടെ ക്രൂഡ് ഓയിലിന്റെ വില 25 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ഇതോടെ ഉത്പാദന ചെലവേറുകയും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ ചുരുക്കുകയും ചെയ്യാം. ഇത് വരുന്ന ജൂണ്‍ സാമ്പത്തിക പാദം മുതല്‍ പ്രതിഫലിക്കാം. കൂടാതെ ഓഹരിയില്‍ തിരുത്തലുണ്ടായെങ്കിലും വാല്യുവേഷന് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ റേഷ്യോ 84 ആണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്ത് ചെയ്യണം ?
താത്കാലിക തിരിച്ചിടിയുണ്ടെങ്കിലും കമ്പനിയുടെ സുദീര്‍ഘമായ ലാഭക്ഷമതയുടെ ചരിത്രവും വിപണിയിലെ മേധാവിത്തവും ഏഷ്യന്‍ പെയിന്റ്്സിനെ ദീര്‍ഘകാലയളവിലേക്ക് സുരക്ഷിതമാക്കുന്നു. അതിനാല്‍ തിരുത്തല്‍ നേരിട്ട് വില താഴുന്നത് ദീര്‍ഘകാല നിക്ഷേപത്തിനുള്ള അവസരമാണ്. ആവര്‍ത്തിച്ച് പെയിന്റ് അടിക്കുന്നതിലെ ഇടവേള കുറയുന്ന പ്രവണതയും വേഗത്തിലുള്ള നഗരവത്കരണവും ഏഷ്യന്‍ പെയിന്റ്സിന്റെ ഭാവി ശോഭനമാക്കുന്നു. ഇതിനോടൊപ്പം ഒന്നും രണ്ടും നിര നഗരങ്ങളില്‍ ആവശ്യകത ഉയരുമെന്നാണ് അനുമാനം. ഇതിനോടൊപ്പം കമ്പനി വളരെ ശുഷ്കാന്തിയോടെ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതും ഗുണകരമാണ്. വിപണി വിഹിതം ഉയര്‍ത്തി വില്‍പ്പന കൂട്ടിയാല്‍ കാര്യമായി ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ ലാഭക്ഷമത നിലനിര്‍ത്താനാകും എന്നതും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഏഷ്യന്‍ പെയിന്റ്സ്
നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് എളിയ രീതിയില്‍ 1942-ല്‍ ആരംഭിച്ച സ്ഥാപനമാണ് ഏഷ്യന്‍ പെയിന്റ്സ്. പിന്നീടുള്ള 25 വര്‍ഷത്തിനകം തന്നെ ഇന്ത്യയിലെ മുന്‍നിര പെയിന്റ് കമ്പനിയായി വളര്‍ന്നു. 1967 മുതല്‍ പെയിന്റ് വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി പോരുന്നു. അലങ്കാര, ആഡംബര, വ്യാവസായിക ആവശ്യത്തിനുള്ള വിവിധതരം പെയിന്റുകള്‍, പശ, ഭിത്തിയുടെ സംരംക്ഷണത്തിനുള്ള ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നു. ബാത്ത്റൂം, കിച്ചണ്‍, ലൈറ്റിങ്, ഫര്‍ണീഷിങ്, ഫര്‍ണീച്ചര്‍, സാനിറ്റൈസര്‍, അണുനാശിനി തുടങ്ങിയ മേഖലകളിലേക്കും ബിസിനസ് വൈവിധ്യവത്കരിച്ചിട്ടുണ്ട്. നിലവില്‍ 2.62 ലക്ഷം കോടിയാണ് വിപണി മൂല്യം.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തനിടെ ഏഷ്യന്‍ പെയിന്റ്സിന്റെ വരുമാനം 8.9 ശതമാനവും പ്രവര്‍ത്തന ലാഭം 14.9 ശതമാനവും അറ്റാദായം 15.5 ശതമാനം വീതം നിരക്കിലും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനി 8,527 കോടി രൂപ വരുമാനം നേടി. ഇത് 26 ശതമാനത്തോളം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 1,016 രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഏഷ്യന്‍ പെയിന്റ്സിന്റെ ഡിവിഡന്റ് യീല്‍ഡ് 0.65 ശതമാനമാണ്.
ഓഹരി വിശദാംശം
ഏഷ്യന്‍ പെയിന്റ്സിന്റെ 52.63 ശതമാനം ഓഹരികള്‍ പ്രമോട്ടറുടെ കൈവശമാണുള്ളത്. ഇതില്‍ 7.64 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. എന്നാല്‍ മുന്‍ വര്‍ഷത്തേക്കാല്‍ ഈട് നല്‍കിയിരിക്കുന്ന ഓഹരികളുടെ എണ്ണം കുറയ്ക്കാന്‍ പ്രമോട്ടര്‍ ഗ്രൂപ്പിന് സാധിച്ചുവെന്നതും ശ്രദ്ധേയം. അതേസമയം, വിദേശ നിക്ഷേപകര്‍ക്ക് 20.48 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.2 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 3,590 രൂപയും കുറഞ്ഞ വില 2,343.05 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
