ബാലന്‍സ് ഷീറ്റില്‍ കടം രേഖപ്പെടുത്തിയിട്ടില്ലാത്ത കമ്പനികളെ കടബാധ്യതയില്ലാത്തവരായി കണക്കാക്കാം. പലിശ നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയിരിക്കെ, കടബാധ്യത കുറവുള്ളതോ ഇല്ലാത്തതോ ആയ കമ്പനികള്‍ക്ക് പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് സാധിക്കും.
ഇത്തരം കമ്പനികള്‍ക്ക് ഭാവിയിലേക്ക് മികച്ച വളര്‍ച്ച പ്രകടിപ്പിക്കാനുള്ള സാധ്യകളും ഉയര്‍ന്നതായിരിക്കും. അതേസമയം കടബാധ്യതകളില്ലാത്തതും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ചിട്ടുള്ളതുമായ 3 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് (ഇന്ത്യ). 2011 മുതല്‍ ലോധ ഗ്രൂപ്പിന്റെ ഭാഗമാണ്. നിലവില്‍ കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല. അതേസമയം തിങ്കളാഴ്ച രാവിലെ 5,400 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. 2022-ല്‍ ഇതുവരെയായി 40 ശതമാനത്തോളം തിരുത്തല്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് (BSE: 504882) ഓഹരി നേരിട്ടുവെങ്കിലും ഒരു വര്‍ഷ കാലയളവില്‍ 337 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ സാധിച്ചു.
നിലവില്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്ത്യയുടെ വിപണി മൂല്യം 10,800 കോടിയാണ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 5,497 രൂപയും താഴ്ന്ന വില 1,231 രൂപയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 118.08 രൂപ നിരക്കിലാണ്. അതായത് ബുക്ക് വാല്യൂവും ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം 45.73 നിലവാരത്തിലാണുള്ളത്.
ഓഹരിയുടെ പിഇ അനുപാതം 430.97 നിലാവരത്തിലാണ്. വളരെ ഉയര്‍ന്ന പിഇ അനുപാതം എതിരാളികളായ കമ്പനികളുടെ ഓഹരിയുമായി താരതമ്യം ചെയ്യുമ്പോള്‍ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓഹരിയുടെ വിലമതിപ്പ് താഴ്ത്തുന്നുണ്ട്.
ഗ്ലോബല്‍ എഡ്യൂക്കേഷന്‍
വിദ്യാഭ്യാസ മേഖലയിലെ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്കുന്ന മൈക്രോ കാപ് കമ്പനിയാണ് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ലിമിറ്റഡ്. പ്രധാനമായും മുംബൈ, നാഗ്പൂര്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ബാലന്‍സ് ഷീറ്റ് വിലയിരുത്തിയാല്‍ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ (NSE- BE : GLOBAL) കമ്പനിക്ക് കടബാധ്യതകളില്ലെന്ന് കണാനാകും. നിലവില്‍ 195 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.
2021 ജൂലൈ 26-ന് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഓഹരി 47 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. അവിടെ നിന്നും 2022 ജൂലൈയിലേക്ക് എത്തിയപ്പോള്‍ ഓഹരി വില 196 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. അതായത് ഒരു വര്‍ഷക്കാലയളവില്‍ 310 ശതമാനം നേട്ടം. ഈവര്‍ഷം ഇതുവരെയുള്ള കാലയളവിലും ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഓഹരി 176 ശതമാനം നേട്ടം സമ്മാനിച്ചിട്ടുണ്ട്.
അതേസമയം കമ്പനിയുടെ പ്രതിയോഹരി വരുമാനത്തില്‍ ശക്തമായ വളര്‍ച്ച ദൃശ്യമാണ്. കൂടാതെ ലാഭത്തിൽ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എഡ്യൂക്കേഷന്റെ പിഇ അനുപാതം 14.64 നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ്
ഖനനം/ ലോഹം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ്. ബാലന്‍സ് ഷീറ്റ് പ്രകാരം കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ല. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 2,100 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. 52 ആഴ്ച കാലയളവില്‍ ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ കൂടിയ വില 347 രൂപയും താഴ്ന്ന വില 10 രൂപയുമാണ്.
തിങ്കളാഴ്ച രാവിലെ 227 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്. പ്രതിയോഹരി ബുക്ക് വാല്യൂ 116 രൂപ നിരക്കിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിയോഹരി വരുമാനം 70.20 രൂപയായിരുന്നു. ചെന്നൈ ഫെറസ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ (BSE: 539011) പിഇ അനുപാതം 3.22 നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
സംഗ്രഹം
കടബാധ്യതയില്ല എന്നൊരു കാരണത്താല്‍ മാത്രം ഒരു കമ്പനിയെ നിക്ഷേപത്തിന് പരിഗണിക്കരുത്. കമ്പനിയുടെ അടിസ്ഥാനപരമായ കാര്യങ്ങളുടെ നിജസ്ഥിതി, ഓഹരിയുടെ പ്രകടനം, കമ്പനിയിലെ ഓഹരി പങ്കാളിത്തത്തിന്റെ ഘടന, ലാഭവിഹിതം നല്കിയ ചരിത്രം, വിപണി മൂല്യം, മറ്റു സാമ്പത്തിക ഘടകങ്ങളും ബിസിനസിന്റെ ഭാവി സാധ്യതകളുമൊക്കെ പരിഗണിച്ചു വേണം കമ്പനിയെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് പരിഗണിക്കേണ്ടത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
