സമീപ കാലത്തായി സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ പ്രകടനം നിരാശജനകമായിരുന്നു. കോവിഡ് മഹാമാരിക്കിടെ പോളിസികളില്‍ ക്ലെയിം കൂടിയതു കൊണ്ടുള്ള നഷ്ടവും റീഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ധിപ്പിച്ചതുമാണ് തിരിച്ചടിയായത്. ഇതിനോടൊപ്പം വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയും ഇന്‍ഷുറന്‍സ് ഓഹരികളെ പിന്നോട്ടടിച്ചു. എന്നാല്‍ ഭാവി സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളുടെ മൂല്യത്തെ അവഗണിക്കാനാവില്ലെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ ചൂണ്ടിക്കാട്ടി.
എസ്ബിഐ ലൈഫ്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബിഎന്‍പി പരിബാസ് കാര്‍ഡിഫും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്. 2000-ലാണ് തുടക്കം. പോളിസി ഉടമസ്ഥരില്‍ നിന്നുള്ള പ്രീമിയം, പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭവിഹിതം, നിക്ഷേപം വീണ്ടെടുക്കുകയോ വില്‍ക്കുമ്പോഴോ ഉള്ള ലാഭം/ നഷ്ടം എന്നിവയാണ് കമ്പനിയുടെ പ്രധാന വരുമാനം. അതുപോലെ എസ്ബിഐ ഗ്രൂപ്പിന്റെ ബന്ധം പ്രയോജനപ്പെടുത്തി പേഴ്സണല്‍ ലോണ്‍, ഭവന വായ്പ ഉപഭോക്താക്കളുടെ ഇടയില്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വ്യാപകമായി വില്‍ക്കുന്നു.
ഓഹരി വിശദാംശം
എസ്ബിഐ ലൈഫിന്റെ ഓഹരികളില്‍ 55.48 ശതമാനവും പ്രമോട്ടറിന്റെ പക്കലാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 24.15 ശതമാനവും ആഭ്യന്തര ധനകാര്യ നിക്ഷേപകര്‍ക്ക് 12.46 ശതമാനം ഓഹരികളും കൈവശമുണ്ട്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,06,709 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.23 ശതമാനത്തില്‍ നില്ക്കുന്നു. പ്രതിയോഹരി ബുക്ക് വാല്യൂ 146.28 രൂപയുമാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 50.10 ആയിരിക്കുമ്പോള്‍ എസ്ബിഐ ലൈഫിന്റേത് 70.90 നിരക്കിലാണുള്ളത്.
അനുകൂല ഘടകം
ബ്രാന്‍ഡിന്റെ ശക്തിയും മികച്ച വിതരണ ശൃംഖലയുമുള്ളത് ഇന്‍ഷുറന്‍സ് മേഖലയില്‍ മുന്നേറാന്‍ എസ്ബിഐ ലൈഫിനെ (BSE: 540719, NSE: SBILIFE) സഹായിക്കുന്നു. ഇതിലൂടെ മികച്ച മാര്‍ജിന്‍ നിലനിര്‍ത്തി വാര്‍ഷിക പ്രീമിയം വരവിലും വളര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനിക്ക് കഴിയുന്നുണ്ട്. ഹ്രസ്വകാലയളവില്‍ ചാഞ്ചാട്ടമുണ്ടെങ്കിലും റിസ്കിന് ആനുപാതികമായ നേട്ടം എന്ന നിലയില്‍ എസ്ബിഐ ലൈഫ് ഓഹരികള്‍ ആകര്‍ഷമായ നിലവാരത്തിലാണുള്ളത്. അതേസമയം കമ്പനിക്ക് യാതൊരുവിധ കടബാധ്യതയില്ല എന്നതും ശ്രദ്ധേയമാണ്. പാദാനുപാദത്തില്‍ കമ്പനിയുടെ അറ്റാദായത്തിലും ലാഭ മാര്‍ജിനും മെച്ചപ്പെടുന്നതും അനുകൂല ഘടകങ്ങളാണ്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ എസ്ബിഐ ലൈഫിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 22.7 ശതമാനവും അറ്റാദായം 3.1 ശതമാനവും വീതവും വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21,666 കോടിയാണ്. ഇത് പാദാനുപാദത്തില്‍ 4.76 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 2.56 ശതമാനവും വര്‍ധനയും കാണിക്കുന്നു. നാലാം പാദത്തിലെ അറ്റാദായം 672 കോടിയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 26 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുന്നു.
ലക്ഷ്യ വില 1,645
ഇന്ന് രാവിലെ 1,070 രൂപയിലാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഈ നിലവാരത്തില്‍ നിന്നും 1,645 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 54 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1293.25 രൂപയും താഴ്ന്ന വില 916.05 രൂപയുമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയില്‍ 13 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
