കമ്പനി വികാസം പ്രാപിക്കുന്നതിനായി കൂടുതല്‍ പണം ആവശ്യമാകുമ്പോള്‍ കടം മേടിക്കുന്നതില് തെറ്റില്ല എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ കമ്പനി നേതൃത്വത്തിന് കടബാധ്യത ഫലപ്രദമായി കൈകാര്യം ചെയ്യാനാകാതെ വരുമ്പോഴാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നത്. എന്നാല്‍ കമ്പനിയുടെ വളര്‍ച്ച മുരടിപ്പിക്കാതെ തന്നെ കടം കുറയ്ക്കാന്‍ സാധിച്ച 5 ഓഹരികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. 1,000 കോടിയിലധികം വിപണി മൂല്യമുള്ള ഓഹരികളില്‍ നിന്നാണ് ഇവയെ തെരഞ്ഞെടുത്തത്.
ട്യൂബ് ഇന്‍വസ്റ്റ്മെന്റ്
വാഹനാനുബന്ധ ഉപകരണ നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയാണ് ട്യൂബ് ഇന്‍വസ്റ്റ്മെന്റ് ഓഫ് ഇന്ത്യ ലിമിറ്റഡ്. അതേസമയം 2021-ല്‍ ട്യൂബ് ഇന്‍വെസ്റ്റ്മെന്റിന് ഉണ്ടായിരുന്ന 1,915 കോടിയുടെ കടബാധ്യത 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 804 കോടിയിലേക്ക് കുറച്ചു.
ഇതേകാലയളവില്‍ ട്യൂബ് ഇന്‍വസ്റ്റ്മെന്റ് (BSE: 540762, NSE : TIINDIA) കമ്പനിയുടെ വില്പനയില് 106 ശതമാനവും ലാഭത്തില്‍ 248 ശതമാനം വര്‍ധനയും കൈവരിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ള കാലയളവിനിടെ ഈ മിഡ് കാപ് ഓഹരിയുടെ വിലയില്‍ 69 ശതമാനം നേട്ടം രേഖപ്പെടുത്തി.
- 4 സാമ്പത്തിക പാദങ്ങള്‍ കൂടുമ്പോള്‍ വരുമാനം വര്‍ധിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
- കഴിഞ്ഞ പാദത്തില്‍ മ്യൂച്ചല്‍ ഫണ്ട് പങ്കാളിത്തം വര്‍ധിപ്പിച്ചു.
- ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപത്തേക്ക് ഓഹരി കുതിക്കുന്നു.
- ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
അര്‍വിന്ദ് സ്മാര്‍ട്ട്സ്പേസസ്
200 കോടി ഡോളര്‍ മൂല്യം കല്‍പ്പിക്കുന്ന കസ്തൂര്‍ഭായ് ലാല്‍ഭായ് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് സംരംഭമാണ് അര്‍വിന്ദ് സ്മാര്‍ട്ട്സ്പേസസ്. അതേസമയം 2021-ല്‍ അര്‍വിന്ദ് സ്മാര്ട്ട്സ്പേസസിന് ഉണ്ടായിരുന്ന 189 കോടിയുടെ കടബാധ്യത 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 30 കോടിയിലേക്ക് താഴ്ത്തി.
ഇതേകാലയളവില്‍ അര്‍വിന്ദ് സ്മാര്‍ട്ട്സ്പേസസ് (BSE: 539301, NSE : ARVSMART) കമ്പനിയുടെ വില്പനയില് 72 ശതമാനവും ലാഭത്തില്‍ 182 ശതമാനം വര്‍ധനയും നേടി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ള കാലയളവിനിടെ ഈ സ്മോള്‍ കാപ് ഓഹരിയുടെ വിലയില്‍ 42 ശതമാനം നേട്ടം കരസ്ഥമാക്കി.
- കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
- പ്രമോട്ടര്‍മാര്‍ ഈട് നല്‍കിയിരുന്ന ഓഹരി വിഹിതം താഴ്ത്തി കൊണ്ടുവരുന്നു.
- ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപത്തേക്ക് ഓഹരി കുതിക്കുന്നു.
- ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദക്ഷിണേഷ്യയിലെ പ്രമുഖ കൊറിയര്‍ സര്‍വീസ്, ലോജിസ്റ്റിക്സ് കമ്പനിയാണ് ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്. 1983-ല്‍ മുംബൈ കേന്ദ്രീകരിച്ചാണ് തുടക്കം. റോഡ്, ആകാശ മാര്‍ഗങ്ങള്‍ വഴിയുള്ള ഗതാഗതം സംയോജിപ്പിച്ചു കൊണ്ടാണ് വിതരണ ശൃംഖല കെട്ടിപ്പടുത്തിരിക്കുന്നത്. ഇത്തരത്തില്‍ സമയബന്ധിതമായി പാഴ്സല്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു നല്‍കുന്നതിനുള്ള ശക്തമായ സേവന ശൃംഖലയാണുള്ളത്.
അതേസമയം 2021-ല്‍ ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസിന് (BSE: 526612, NSE : BLUEDART) ഉണ്ടായിരുന്ന 595 കോടിയുടെ കടബാധ്യത 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 200 കോടിയിലേക്ക് കുറച്ചു. ഇതേകാലയളവില്‍ കമ്പനിയുടെ വില്പനയില് 34 ശതമാനവും ലാഭത്തില്‍ 275 ശതമാനം വര്‍ധനയും കരസ്ഥമാക്കി.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ള കാലയളവിനിടെ ഈ മിഡ് കാപ് ഓഹരിയുടെ വിലയില്‍ 34 ശതമാനം നേട്ടം കുറിച്ചു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് സമീപത്തേക്ക് ഓഹരി കുതിക്കുന്നു.
യുണൈറ്റഡ് ബ്രുവറീസ്
രാജ്യത്തെ ബിയര്‍ വിപണിയുടെ 60 ശതമാനത്തിലധികം വിഹിതവും യുണൈറ്റഡ് ബ്രുവറീസ് (യുബിഎല്‍) ഗ്രൂപ്പിന്റെ കൈവശമാണ്. കിംഗ്ഫിഷര്‍ ബ്രാന്‍ഡിലുള്ള ബിയറുകള് ആണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഡച്ച് മദ്യ നിര്‍മ്മാണ കമ്പനിയായ ഹെയ്നെകെനുമായി കരാര്‍ ഉള്ളതിനാല്‍ അവരുടെ ബ്രാന്‍ഡുകളും യുബിഎല്‍ വില്‍ക്കുന്നുണ്ട്.
അതേസമയം 2021-ല്‍ യൂണെറ്റഡ് ബ്രൂവറീസിന് (BSE: 532478, NSE : UBL) ഉണ്ടായിരുന്ന 250 കോടിയുടെ കടബാധ്യത 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇല്ലാതെയാക്കി. ഇതേകാലയളവില്‍ കമ്പനിയുടെ വില്പനയില് 38 ശതമാനവും ലാഭത്തില്‍ 222 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
2022-23 സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ വിലയില്‍ 14 ശതമാനം മുന്നേറ്റം കാണിച്ചു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പണമൊഴുക്ക് വര്‍ധിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം ഉയര്‍ത്തുന്നു.
- ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി നില്‍ക്കുന്നത്.
ജൂബിലന്റ് ഇന്‍ഗ്രേവിയ
പ്രമുഖ ഫാര്‍മ കമ്പനി ജൂബിലന്റ് ലൈഫ് സയന്‍സസ് (ഇപ്പോള്‍ ജൂബിലന്റ് ഫാര്‍മോവ) വിഭജിച്ചാണ് ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ രൂപീകരണം. സവിശേഷ കെമിക്കല്‍, പോഷകാഹാരം & ആരോഗ്യ സംരക്ഷണം, ജീവശാസ്ത്ര സംബന്ധമായ നൂതന കെമിക്കല്‍ ഉത്പന്നങ്ങളുടെ വികസനത്തിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
അതേസമയം 2021-ല്‍ ജൂബിലന്റ് ഇന്ഗ്രേവിയയ്ക്ക് (BSE: 543271, NSE : JUBLINGREA) ഉണ്ടായിരുന്ന 545 കോടിയുടെ കടബാധ്യത 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 229 കോടിയിലേക്ക് താഴ്ത്തി. ഇതേകാലയളവില്‍ കമ്പനിയുടെ വില്പനയില് 623 ശതമാനവും ലാഭത്തില്‍ 777 ശതമാനം വളര്‍ച്ചയും കാണിച്ചു.
2022-23 സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ വിലയില്‍ 10 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി.
- കമ്പനിയുടെ ആസ്തികള്‍ ഫലപ്രദമായി വിനിയോഗിച്ച് (ROA) ലാഭം നേടിയെടുക്കാനുള്ള ശ്രമം പ്രകടമാണ്.
- പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി കമ്പനിയുടെ വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
- കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കും മെച്ചപ്പെടുത്തുന്നു.
- ഹ്രസ്വകാല/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി ഇപ്പോഴുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications