സമീപകാലത്ത് പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശത്രുക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മറികടക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് വിലയിരുത്തല്‍. മേക്ക് ഇന്‍ ഇന്ത്യ, അത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികളുടെ ഭാഗമായി നിരവധി സ്വദേശി സംരംഭങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ പൊതുബജറ്റിലും തദ്ദേശീയ ആയുധങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഗ്നിപഥ് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികളുടേയും പശ്ചാത്തലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട 6 ഓഹരകിളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
ഭാരത് ഇലക്ട്രോണിക്സ്
പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് പ്രധാനമായും റഡാര്‍, നേവല്‍ സിസ്റ്റംസ്, ഇലക്ട്രോണിക്സ് വാര്‍ഫെയര്‍ സിസ്റ്റംസ്, ഏവിയോണിക്സ്, വെപ്പണ്‍ സിസ്റ്റംസ് തുടങ്ങിയവ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മൂന്ന് പ്രതിരോധന സേനകള്‍ക്കും നല്‍കുന്നുണ്ട്. പ്രതിരോധ മേഖലയെ മാത്രം ആശ്രയിക്കാതെ മെഡിക്കല്‍ ഇലക്ട്രോണിക്സ്, എനര്‍ജി സ്റ്റോറേജ്, മെട്രോ റെയില്‍, സ്പേസ് ഇലക്ട്രോണിക്സ് പോലുള്ള നവീന മേഖലകളിലേക്കും വൈവിധ്യവത്കരിച്ചിട്ടുണ്ട്.
നിലവില്‍ പ്രതിരോധ മേഖലയ്ക്കു പുറത്തു നിന്നും 12 ശതമാനം വരുമാനമേ ഉള്ളൂവെങ്കിലും 2024 സാമ്പത്തിക വര്‍ഷത്തോടെ ഇത് 25-30 ശതമാനമായി ഉയര്‍ത്താനും ഭാരത് ഇലക്ട്രോണിക്സ് ലക്ഷ്യമിടുന്നു.
മുഖ്യ ഘടകം:
- 57,570 കോടിയുടെ ശക്തമായ ഓര്‍ഡര്‍ ബുക്ക് കൈവശമുള്ളത് ഭാരത് ഇലക്ട്രോണിക്സിന് സമീപ ഭാവിയിലേക്കുള്ള വരുമാന ലഭ്യത ഉറപ്പാക്കുന്നു.
- തദ്ദേശീയവത്കരണത്തിനുള്ള ആഹ്വാനത്തില്‍ മുന്‍ഗണന ലഭിക്കുന്നത്.
സെന്റം ഇലക്ട്രോണിക്സ്
ആഗോള തലത്തില്‍ തന്നെ ഇലക്ട്രോണിക്സ് മേഖലയിലെ മുന്‍നിര കമ്പനിയാണ് സെന്റം ഇലക്ട്രോണിക്സ്. പ്രതിരോധം, വ്യോമയാനം, വ്യാവസായികം, ആരോഗ്യം, ടെലികോം മേഖലകളില്‍ വിവിധതരം സേവനങ്ങളും ഗവേണഷണ വികസന പ്രവര്‍ത്തനങ്ങളും ഉപകരണ നിര്‍മാണവും നടത്തുന്നു. കമ്പനിക്ക് 650-ഓളം മികച്ച ഗവേഷകരുടെ സംഘമുള്ളത് മുതല്‍ക്കൂട്ടാകുന്നു.
മുഖ്യ ഘടകം:
- പ്രതിരോധ ഗവേഷണ സംഘടനയുടെ (DRDO) വിഖ്യാതമായ ഡിഫന്‍സ് ടെക്നോളജി അബ്സോര്‍ഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.
- 2022 സാമ്പത്തിക വര്‍ഷത്തില്‍ സെന്റം ഇലക്ട്രോണിക്സ് പ്രതിരോധ മേഖലയില്‍ നിന്നും 44 ശതമാനം വരുമാനം നേടിയത്.
കൊച്ചിന് ഷിപ്യാര്ഡ്
കപ്പല്‍ നിര്‍മാണത്തിലും അറ്റക്കുറ്റപ്പണിയിലും രാജ്യത്തെ ഏറ്റവും വലിയ വിഭവശേഷിയുള്ളതും 50 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയവുമുള്ള പൊതു മേഖലാ സ്ഥാപനമാണ് കൊച്ചിന് ഷിപ്യാര്ഡ്. കപ്പല്‍ നിര്‍മാണത്തിനായി 1,10,000 ഡിഡബ്യൂടിയും അറ്റക്കുറ്റപ്പണിക്ക് 1,25,000 ഡിഡബ്ല്യൂടി നിലവാരത്തിലും ശേഷിയുണ്ട്. ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വ്യോമവാഹിനിയായ ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തതും കൊച്ചിന് ഷിപ്യാര്‍ഡിലാണ്.
മുഖ്യ ഘടകം:
- തദ്ദേശീയവത്കരണ ആഹ്വാനവും 'ബ്ലൂ റവല്യൂഷന്' പദ്ധതിയും കൊച്ചിന് ഷിപ്യാര്ഡിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും.
- രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജര്‍ നിര്‍മിക്കുന്നതിനായി ഡിസിഐ-യുമായി കരാറിലെത്തി.
- സാവധാനത്തിലെങ്കിലും യൂറോപ്യന്‍ വിപണിയിലേക്ക് ഉന്നമിടുന്നതും വളര്‍ച്ച സഹായമേകും.
ഡാറ്റ പാറ്റേണ്‍സ്
പ്രതിരോധ, വ്യോമയാന മേഖലയിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ മേഖലയില്‍ ബഹുതലങ്ങളിലായി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ചുരുക്കം ചില കമ്പനികളിലൊന്നാണ് ഡാറ്റ പാറ്റേണ്‍സ് ഇന്ത്യ. റഡാര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍, ഏവിയോണിക്സ്, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് സംവിധാനം, ജലാന്തര ആശയസംവേദന ഉപകരണങ്ങളുടെ മേഖലയില്‍ ഇതിനോടകം മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്. സാറ്റ്ലൈറ്റ് ഘടകോപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനിയില്‍ നിന്നും കൃത്രിമ ഉപഗ്രഹങ്ങളുടെ രൂപകല്പനയും നിര്‍മാണവും കൈകാര്യം ചെയ്യുന്ന കമ്പനിയായും വളര്‍ന്നു.
മുഖ്യഘടകം:
- ബഹിരാകാശ രംഗത്തേക്ക് ആവശ്യമായ ഉപകരണങ്ങളില്‍ 50 ശതമാനം രാജ്യത്ത് ഉത്പാദിപ്പിക്കുന്നതായിരിക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശം ഡാറ്റ പാറ്റേണ്‍സിന് അനുകൂലമാണ്.
- സാറ്റ്ലൈറ്റ് നിര്‍മാണത്തിനുള്ള ശേഷി ആര്‍ജിച്ചത്.
പരസ് ഡിഫന്‍സ്
പ്രധാനമായും നാല് വിഭാഗങ്ങളിലായാണ് പരസ് ഡിഫന്‍സ് & സ്പേസ് ടെക്നോളജീസ് പ്രവര്‍ത്തിക്കുന്നത്. പ്രതിരോധം, സ്പേസ് ഒപ്റ്റിക്സ്, ഡിഫന്‍സ് ഇലക്ട്രോണിക്സ്, ഇഎംപി സംരക്ഷണ സംവിധാനങ്ങള്‍, എന്‍ജിനീയറിങ് മേഖലകളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. പ്രതിരോധ/ ബഹിരാകാശ മേഖലകളില്‍ ആഹ്വാനം ചെയ്തിരിക്കുന്ന തദ്ദേശീയവത്കരണം പരസ് ഡിഫന്‍സിനും ഗുണകരമാകും. ഐഎസ്ആര്‍ഒ-യുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. സാറ്റ്ലൈറ്റില്‍ ഉപയോഗിക്കുന്ന നിര്‍ണായക ഇമേജിങ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ഏക ഇന്ത്യന്‍ കമ്പനിയാണിത്.
സെന്‍ ടെക്നോളജീസ്
പ്രതിരോധ സേനകള്‍ക്കു വേണ്ട പരിശീലന സംവിധാനങ്ങള്‍, ഡ്രോണ്‍, ഡ്രോണ്‍ പ്രതിരോധ സംവിധാനം, സെന്‍സര്‍, സിമുലേറ്റര്‍ സംവിധാനങ്ങളുടെ മേഖലയിലും പ്രാഗത്ഭ്യം തെളിയിച്ച സ്ഥാപനമാണ് സെന്‍ ടെക്നോളജീസ്. 100-ലധികം വമ്പന്‍ സ്ഥാപനങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളാണ്. മികച്ച ഗവേഷണ വിഭാഗം സ്വന്തമായുള്ള സെന്‍ ടെക്നോളജീസിന് ഇതിനോടകം 109 പേറ്റന്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1000-ലധികം പരിശീലന സംവിധാനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.
മുഖ്യഘടകം:
- അടുത്തിടെ പ്രഖ്യാപിച്ച അഗ്നിവീര്‍ പദ്ധതി സെന്‍ ടെക്നോളജീസിന് ഏറെ ഗുണകരമാണ്.
- ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നും 1,500 കോടിയുടെ കരാര്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications