അടുത്തിടെയുണ്ടായ തിരിച്ചടിയില്‍ നിന്നും വിപണി കരകയറിക്കഴിഞ്ഞു. സര്‍വകാല റെക്കോഡ് നിലവാരത്തില്‍ നിന്നും പ്രധാന സൂചികള്‍ 5 ശതമാനം മാത്രം അകലത്തിലെത്തി. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നേട്ടത്തോടെയാണ് വിപണികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ആഴ്ചക്കണക്കില്‍ 75 ശതമാനം ഓഹരികളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇതിനിടെ, സമീപ ഭാവിയിലേക്ക് പ്രമുഖ സിമന്റ് കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്ത് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് ലിമിറ്റഡ് രംഗത്തെത്തി.
ഡാല്‍മിയ ഭാരത്
വിവിധ വിഭാഗങ്ങളില്‍ സംരംഭങ്ങളുള്ളതും അതിവേഗം വളരുന്നതുമായ രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡാല്‍മിയ ഭാരത്. 1939-ലാണ് തുടക്കം. ഗ്രൂപ്പിന് ആകെ 12,000 കോടിയിലധികം വരുമാനമുണ്ട്. സിമന്റ്, പഞ്ചസാര, റിഫ്രാക്ടറി നിര്‍മാണങ്ങളിലാണ് ശ്രദ്ധയൂന്നീയരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനികളിലൊന്നായ ഡാല്‍മിയ ഭാരതിന് 33 ദശലക്ഷം വാര്‍ഷിക ഉത്പാദന ശേഷിയുണ്ട. എണ്ണക്കിണര്‍, റെയില്‍വേ സ്ലീപ്പര്സ്, എയര്‍ സ്ട്രിപ് നിര്‍മാണത്തിനുള്ള സൂപ്പര്‍ സ്പെഷ്യാല്‍റ്റി സിമന്റ് നിര്‍മിക്കുന്നതില്‍ അഗ്രഗണ്യരാണ്. രാജ്യത്തെ ഏറ്റവും വലിയ സ്ലാഗ് സമിന്റ് നിര്‍മാതാക്കളുമാണ്. 32,000-ത്തിലധികം ഡീലര്‍മാരുടെ ശൃംഖലയുണ്ട്.
അനുകൂല ഘടകം
കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റം തിരിച്ചടിയാണ്. എന്നാല്‍ ഉത്പന്നത്തിന്റെ വില വര്‍ധിപ്പിച്ച് ലാഭ മാര്‍ജിന്‍ നിലനിര്‍ത്താനാകും. ഇതിനോടാപ്പം സര്‍ക്കാര്‍ ഉയര്‍ന്ന തോതില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന നിര്‍മാണ പദ്ധതികള്‍ക്കും മുന്‍ഗണന കൊടുക്കുന്നതിനാല്‍ സിമന്റിന്റെ ആവശ്യകത ഉയര്‍ന്ന നിലയില്‍ തുടരുന്നത് കമ്പനികള്‍ക്ക് അനുകൂല ഘടകമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില താഴുന്നതും പെറ്റ് കോക്കിന്റെ വിലയില്‍ പ്രതിഫലിക്കുന്നതും കമ്പനിക്ക് നേട്ടമാകും.
ഓഹരി വിശദാംശം
കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 30,114 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.08 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 675.54 നിരക്കിലുമാണ്. സിമന്റ് വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 33.85 ആയിരിക്കുമ്പോള്‍ ഡാല്‍മിയ ഭാരതിന്റേത് 25.94 ആണെന്നതും ശ്രദ്ധേയം. അതേസമയം, ഡാല്‍മിയ ഭാരതിന്റെ ഓഹരികളില്‍ 55.97 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 13.46 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.56 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
ഡാല്‍മിയ ഭാരതിന്റെ സാമ്പത്തിക നിലവാരം ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനം 6.5 ശതമാനവും പ്രവര്‍ത്തന ലാഭം 11.3 ശതമാനവും അറ്റാദായം 61.4 ശതമാനം വീതവും വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 2,731 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 4.41 ശതമാനം ഇടിവാണ് കാണിച്ചത്.
മൂന്നാം പാദത്തിലെ അറ്റാദായം 103 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം ഇടിവാണിത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് തിരിച്ചടിയായത്. പ്രതിയോഹരി വരുമാനം 9.70 രൂപയില്‍ നിന്നും 3.48-ലേക്ക് താഴ്ന്നു. അതേസമയം, കഴിഞ്ഞ 12 മാസക്കാലയളവിലെ പ്രതിയോഹരി വരുമാനം 61.96 രൂപയാണ്.
ലക്ഷ്യവില 2,300
കഴിഞ്ഞയാഴ്ച 1,607 രൂപ നിലവാരത്തിലാണ് ഡാല്‍മിയ ഭാരത് (BSE: 542216, NSE: DALBHARAT) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,300 രൂപ ലക്ഷ്യമാക്കി ഓഹരി വങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 42 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 2,548 രൂപയും കുറഞ്ഞ വില 945 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications