ആഗോള തലത്തിൽ തന്നെ ഇന്ത്യ അതിവേഗം കുതിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കേന്ദ്രമായി മാറികഴിഞ്ഞു. പിച്ച്ബുക്കിന്റെ വെൻച്വർ ക്യാപിറ്റൽ ഇക്കോസിസ്റ്റംസ് 2024 പട്ടികയിൽ ആദ്യ 50ൽ ഇന്ത്യയിൽ നിന്നും ബെംഗളൂരുവും മുംബൈയും ഇടംപിടിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിൽ നിരവധി സ്ഥാപനങ്ങളാണ് സ്വപ്ന സാക്ഷാത്കാരം സാധ്യമാക്കി കുതിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ പിന്തുണയ്ക്കും പ്രോത്സാഹനത്തിനുമപ്പുറം എല്ലാ സംരംഭ ആശയങ്ങളും യാഥാർത്ഥ്യമാക്കാൻ പണം ഏറ്റവും പ്രധാനപ്പെട്ട ഘടകമായി തന്നെ നിലനിൽക്കുന്നു. ഇതിന് പരിഹാരമായി, സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനും അവർക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനും വേണ്ടി നിരവധി വായ്പ പദ്ധതികൾ വിപണിയിലുണ്ട്. അത്തരത്തിലുള്ള നാല് സർക്കാർ വായ്പ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമാർശിക്കുന്നത്.
പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎംവൈ) - കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന. ഈ പദ്ധതിയ്ക്ക് കീഴിൽ, 2024-25 ലെ യൂണിയൻ ബജറ്റിലെ പരിധി 10 ലക്ഷം രൂപയിൽ നിന്ന് വർധിപ്പിച്ചുകൊണ്ട് 20 ലക്ഷം രൂപ വരെ വായ്പകൾ ലഭ്യമാണ്. വാണിജ്യ ബാങ്കുകൾ, ആർആർബികൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, എംഎഫ്ഐകൾ, എന്നിവയിലൂടെയാണ് വായ്പകൾ വിതരണം ചെയ്യുന്നത്. ശിശു (50000 രൂപ വരെ), കിഷോർ (5 ലക്ഷം വരെ), തരുൺ (10 ലക്ഷം വരെ), തരുൺ (20 ലക്ഷം വരെ) പ്ലസ് എന്നീ നാല് ലോൺ ഉൽപ്പന്നങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീം - നിർമ്മാണം, സേവനങ്ങൾ, വ്യാപാരം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഗ്രീൻഫീൽഡ് പ്രോജക്ടുകൾ സ്ഥാപിക്കുന്നതിന് ബാങ്ക് വായ്പകൾ സുഗമമാക്കിക്കൊണ്ട് എസ്‌സി/എസ്ടി, വനിതാ സംരംഭകരെ സഹായിക്കാൻ ധനമന്ത്രാലയം ആരംഭിച്ച ഈ പദ്ധതി ലക്ഷ്യമിടുന്നു. ഒരു ബാങ്ക് ശാഖയിൽ കുറഞ്ഞത് എസ്‌സി/എസ്ടി വിഭാഗത്തിൽ നിന്നുള്ള ഒരാൾക്കും ഒരു വനിതയ്ക്കും 10 ലക്ഷം മുതൽ 1 കോടി രൂപ വരെ വായ്പ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം, അതുവഴി അവർക്ക് ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. പങ്കാളിത്ത സംരംഭമാണെങ്കിൽ കുറഞ്ഞത് 51 ശതമാനം ഷെയർഹോൾഡിംഗ്, കൺട്രോളിംഗ് ഓഹരികൾ ഒരു എസ്‌സി/എസ്ടി വിഭാഗത്തിൽ നിന്നുള്ള ആൾ അല്ലെങ്കിൽ വനിതാ കൈവശം വയ്ക്കണം.
മൈക്രോ - ചെറുകിട സംരംഭങ്ങൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം - എംഎസ്എംഇ മന്ത്രാലയമാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിനായി, മൈക്രോ & സ്മോൾ എന്റർപ്രൈസസ് (സിജിടിഎംഎസ്ഇ)ക്കായി ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് സ്ഥാപിക്കുന്നതിന് മന്ത്രാലയം സിഡ്ബിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. എംഎസ്ഇ മേഖലയിലെ താഴ്ന്നതും സേവനം നൽകാത്തതുമായ വിഭാഗങ്ങൾക്കുള്ള ക്രെഡിറ്റ് ആക്‌സസ് മെച്ചപ്പെടുത്തുക, പുതിയതും പിന്നാക്കം നിൽക്കുന്നതുമായ സംരംഭകരെ ഈട് അല്ലെങ്കിൽ മൂന്നാം കക്ഷി ഗ്യാരൻ്റി ആവശ്യമില്ലാതെ വായ്പ സുരക്ഷിതമാക്കാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (CGSS) - സ്കീമിലെ അംഗ സ്ഥാപനങ്ങളിൽ (എംഐ) നിന്ന് ഡിപിഐഐടി അംഗീകൃത സ്റ്റാർട്ടപ്പുകൾ എടുക്കുന്ന വായ്പകൾക്ക് സ്കീം ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്നു. സ്റ്റാർട്ടപ്പുകൾക്ക് വായ്പ നൽകുന്ന എംഐകൾക്ക് നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി (എൻസിജിടിസി) വഴിയാണ് ഗ്യാരണ്ടി നൽകുന്നത്. 10 കോടി രൂപ വരെ ക്രെഡിറ്റ് ഗ്യാരണ്ടി നൽകുന്ന പദ്ധതിയാണിത്. ക്രെഡിറ്റ് ഗ്യാരന്റി കവറേജ് ഒന്നുകിൽ ഇടപാട് അടിസ്ഥാനമാക്കിയുള്ളതോ കുട അടിസ്ഥാനമാക്കിയുള്ളതോ ആകാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications