വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറിയിരിക്കുകയാണ്. ആഭ്യന്തര, ആഗോള ഘടകങ്ങള്‍ പ്രതികൂലമായി പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും ഓഹിരകള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റവും പ്രകടമാണ്. ഇത്തരത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്ന ഓഹരികളേയും കാണാനാവും. സമാനമായി മികച്ച പാദഫലം പുറത്തുവിട്ടതും അടിസ്ഥാനപരമായി മികച്ചതും ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്നതുമായ ഒരു പൊതുമേഖല കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
ഓയില്‍ ഇന്ത്യ
ഹൈഡ്രോകാര്‍ബണ്‍ പരിവേഷണ/ ഉത്പാദന മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് ഓയില്‍ ഇന്ത്യ ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ആസാം കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. മഹാരത്ന പദവിയുള്ള കമ്പനിക്ക് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും കൂടി ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. വിദേശത്തും ഒന്‍പത് ഇടങ്ങളില്‍ കമ്പനിക്ക് പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. ബര്‍മ്മ ഓയില്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ 1889 ലാണ് കമ്പനിയുടെ ആരംഭം. നിലവില്‍ 1.5 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ പര്യവേഷണം നടത്താനും അനുമതി ലഭിച്ചിട്ടുണ്ട്.
അനുകൂല ഘടകം
അടുത്തിടെ ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയര്‍ന്നതും ഇതിലൂടെ റീഫൈനിങ് മാര്‍ജിന്‍ ഉയര്‍ന്നതും കമ്പനിക്ക് ഗുണകരമാണ്. ആഭ്യന്തര വിപണിയിലെ പ്രകൃതി വാതകത്തിന് 2022 ഒക്ടോബറില്‍ വീണ്ടും വില ഉയര്‍ത്തി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായേക്കും എന്ന പ്രതീക്ഷയില്‍ ഓയില്‍ ഇന്ത്യയുടെ തനത് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അറ്റാദായം 2022- 24 സാമ്പത്തിക വര്‍ഷ കാലയളവില്‍ 11 ശതമാനത്തിലധികം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് അനുമാനം. ഇതിലൂടെ ഓഹരിയിന്മേലുള്ള ആദായം 14.3 ശതമാനത്തിലേക്കും മെച്ചപ്പെടുമെന്നും വിലയിരുത്തുന്നു. ഇതിനോടൊപ്പം നുമാലിഗഢ് റീഫൈനറിയില്‍ (എന്‍ആര്‍എല്‍) ഓഹരി വിഹിതം ഉയര്‍ത്തിയതും ദീര്‍ഘ കാലയളവില്‍ കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുന്നു.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഓയില്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 5) നിലവാരത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 27.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 23.4 ശതമാനവും അറ്റാദായം 20.2 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ഓയില്‍ ഇന്ത്യയുടെ സംയോജിത വരുമാനം 8,870 കോടിയാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 36 ശതമാനം വര്‍ധനയാണിത്. നാലാം പാദത്തിലെ അറ്റാദായം 2,118 കോടിയാണ്. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 123 ശതമാനത്തോളം വര്‍ധനയാണ് കാണിക്കുന്നത്.
ഡിവിഡന്റ്
മാര്‍ച്ച് പാദഫലം പ്രഖ്യാപിക്കുന്നതിനൊപ്പം നിക്ഷേപകര്‍ക്കായി ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം അന്തിമ ലാഭവിഹിതമായി പ്രതിയോഹരി 5 രൂപ നല്‍കുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചത്. അടുത്ത വാര്‍ഷിക പൊതുയോഗത്തില്‍ നിക്ഷേപകരുടെ അനുമതി തേടിയശേഷം ഇത് വിതരണം ചെയ്യുമെന്നും വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2021- 22) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 6.40 ശതമാനത്തിലേക്ക് ഉയര്‍ന്നു. നേരത്തെ ഫെബ്രുവരിയില്‍ 5.75 രൂപയും കഴിഞ്ഞ നവംബറില്‍ 3.50 രൂപയും സെപ്റ്റംബറില്‍ 1.50 രൂപ വീതവും ഡിവിഡന്റ് കൈമാറിയിരുന്നു.
ഓഹരി വിശദാംശം
ഓയില്‍ ഇന്ത്യയുടെ (BSE: 533106, NSE: OIL) ആകെ ഓഹരികളില്‍ 56.66 ശതമാനം വിഹിതം സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 11.23 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.84 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 15.28 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഓയില്‍ ഇന്ത്യയുടെ വിപണി മൂല്യം 26,551 കോടിയാണ്. ഓഹരിയുടെ പിഇ അനുപാതം 4.72 നിലവാരത്തിലാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 305.94 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ വിപണി വിലയേക്കാള്‍ അധികമാണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 290
എസ്ഒടിപി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിനു ശേഷം ഓയില്‍ ഇന്ത്യയുടെ ഓഹരികള്‍ക്ക് ഷേര്ഖാന്, ബൈ (BUY) റേറ്റിങ്ങാണ് നല്‍കിയത്. അതേസമയം 244 രൂപ നിലവാരത്തിലാണ് ഓയില്‍ ഇന്ത്യയുടെ ഓഹരികള്‍ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. സമീപ ഭാവിയില്‍ ഓയില്‍ ഇന്ത്യയുടെ ഓഹരി വില 290 രൂപയിലേക്ക് ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം. ഇതിലൂടെ 20 ശതമാനത്തോളം നേട്ടമാണ് ലക്ഷ്യമിടുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 267.80 രൂപയും കുറഞ്ഞ വില 120.65 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെ ഓഹരിയില്‍ 23 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
