1.25 മുതല്‍ 70 രൂപ വരെ കിട്ടും; ഈയാഴ്ച ലാഭവിഹിതം നല്‍കുന്ന 15 ഓഹരികള്‍ ഇതാ; കൈവശമുണ്ടോ?

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളിൽ നിന്നും ലഭിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും.

ലാഭവിഹിതത്തിലൂടെ

ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ അധിക നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. ഈയാഴ്ച്ച ലാഭവിഹിതം വിതരണം ചെയ്യുന്ന 15 കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേർക്കുന്നത്.

സ്റ്റാന്‍ഡാര്‍ഡ് ഇന്‍ഡസ്ട്രീസ്-
  • സ്റ്റാന്‍ഡാര്‍ഡ് ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 1.75 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 30-നും റെക്കോഡ് തീയതി 30-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ജെഎസ്ഡബ്ല്യൂ എനര്‍ജി- ഓഹരിയൊന്നിന് 2.00 രൂപ വീതം അന്തിമ ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഈമാസം 30-നാണ് തീരുമാനിച്ചിരിക്കുന്നത്.
  • എച്ച്ഡിഎഫ്‌സി- പ്രതിയോഹരി 30.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 31-നും റെക്കോഡ് തീയതി ജൂണ്‍ 1-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി ലൈഫ്-
  • എച്ച്ഡിഎഫ്‌സി ലൈഫ്- ഓഹരിയൊന്നിന് 1.70 രൂപ വീതം അന്തിമ ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ഈമാസം 31-നും റെക്കോഡ് തീയതി ജൂണ്‍1-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • ഇന്‍ഫോസിസ്- പ്രതിയോഹരി 16.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി മേയ് 31-നും റെക്കോഡ് തീയതി ജൂണ്‍ 1-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ജിടിപിഎല്‍ ഹാത്ത്‌വേ- ഓഹരിയൊന്നിന് 4.00 രൂപ വീതം അന്തിമ ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 1-നാണ് തീരുമാനിച്ചിരിക്കുന്നത്.
അദ്വാനി ഹോട്ടല്‍സ്-
  • അദ്വാനി ഹോട്ടല്‍സ്- പ്രതിയോഹരി 1.40 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 1-നും റെക്കോഡ് തീയതി ജൂണ്‍ 2-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ലിന്‍ഡെ ഇന്ത്യ- ഒരേസമയം അന്തിമ ലാഭവിഹിതവും വിശേഷാല്‍ ലാഭവിഹിതവും നിക്ഷേപകര്‍ക്ക് കൈമാറുമെന്നാണ് അറിയിപ്പ്. ഇതു പ്രകാരം ഓഹരിയൊന്നിന് വിശേഷാല്‍ ലാഭവിഹിതമായി 10.00 രൂപ വീതവും അന്തിമ ലാഭവിഹിതമായി 3.50 രൂപയും കൈമാറും. ഇതു രണ്ടിനുമുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 1-നാണ് തീരുമാനിച്ചിരിക്കുന്നത്.
  • ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ്- പ്രതിയോഹരി 20.00 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 1-നും റെക്കോഡ് തീയതി ജൂണ്‍ 2-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
പേജ് ഇന്‍ഡസ്ട്രീസ്-
  • പേജ് ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 70.00 രൂപ വീതം ഇടക്കാല ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 2-നും റെക്കോഡ് തീയതി 3-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • ടാറ്റ ഇന്‍വസ്റ്റ്‌മെന്റ് കോര്‍പറേഷന്‍- പ്രതിയോഹരി 55.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 2-നാണ് നിശ്ചയിച്ചിരിക്കുന്നത്.
  • കാസ്‌ട്രോള്‍ ഇന്ത്യ- ഓഹരിയൊന്നിന് 3.00 രൂപ വീതം അന്തിമ ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 2-നാണ് തീരുമാനിച്ചിരിക്കുന്നത്.
ടാറ്റ കോഫീ-
  • ടാറ്റ കോഫീ- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് കമ്പനി നേതൃത്വം അറിയിച്ചത്. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 2-നാണ് നിശ്ചയിച്ചിരിക്കുന്നത്.
  • എസ്എം ഓട്ടോ സ്റ്റാംപിംഗ്‌സ്- ഓഹരിയൊന്നിന് 1.25 രൂപ വീതം അന്തിമ ലാഭവിഹിതം കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 2-നും റെക്കോഡ് തീയതി 3-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • ടോറന്റ് ഫാര്‍മ- ഒരുമിച്ച് അന്തിമ ലാഭവിഹിതവും വിശേഷാല്‍ ലാഭവിഹിതവും നിക്ഷേപകര്‍ക്ക് കൈമാറുമെന്നാണ് അറിയിപ്പ്. ഇതു പ്രകാരം പ്രതിയോഹരി വിശേഷാല്‍ ലാഭവിഹിത ഇനത്തില്‍ 15.00 രൂപ വീതവും അന്തിമ ലാഭവിഹിതമായി 8.00 രൂപയും കൈമാറും. ഇതു രണ്ടിനുമുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 3-നും റെക്കോഡ് തീയതി 6-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X