ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് അഥവാ ലാഭവിഹിതം. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. രണ്ടാമതായി, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. അടുത്തിടെ പ്രതിയോഹരി 100 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച കമ്പനിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഗുഡീയര്‍ ഇന്ത്യ
ലോകത്തെ ഏറ്റവും വലിയ ടയര്‍ നിര്മാതക്കളിലൊന്നും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായ ഗൂഡീയറിന്റെ രാജ്യത്തെ ഉപകമ്പനിയാണ് ഗുഡീയര്‍ ഇന്ത്യ. ഹര്യാനയിലെ ഫരീദാബാദ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. ടയര്‍ നിര്‍മാണ മേഖലയില്‍ മാതൃകമ്പനിക്ക് 120 വര്‍ഷത്തിലേറെ പാരമ്പര്യമുണ്ട്. വിവിധതരം വാഹനങ്ങള്‍ക്കു വേണ്ട ടയറുകള്‍, ട്യൂബുകള്‍, ഫ്ലാപുകള്‍ എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. ട്യൂബ്ലെസ്, റേഡിയല്‍ ടയര്‍ നിര്‍മാണത്തില്‍ അഗ്രഗണ്യരാണ്. ഇന്ത്യയിലേക്ക് കമ്പനി എത്തിയിട്ടും 90 വര്‍ഷത്തിലേറെയായി. ബല്ലാബ്ഗഢ്, ഔറംഗബാദ് എന്നിവിടങ്ങളിലായി 2 നിര്‍മാണ ശാലകളുണ്ട്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഗുഡീയര്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 8 ശതമാനവും പ്രവര്‍ത്തന ലാഭം 1.5 ശതമാനവും അറ്റാദായം 0.3 ശതമാനം വീതവും സംയോജിത വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ ഗുഡീയര്‍ ഇന്ത്യയുടെ വരുമാനം 603 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനം വര്‍ധനയാണിത്. എന്നാല്‍ അറ്റാദായം 60 ശതമാനം ഇടിഞ്ഞ് 17 കോടിയിലേക്ക് ചുരുങ്ങി.
ഡിവിഡന്റ്
ഇക്കഴിഞ്ഞ മേയ് 26-ന് ചേര്‍ന്ന ഗുഡീയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്കുന്ന കാര്യം തീരുമാനിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് അന്തമി ലാഭവിഹിതമായി 20 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 80 രൂപ വീതവും ലഭിക്കും. അതായത്, നിക്ഷേപകര്‍ക്ക് പ്രതിയോഹരി 100 രൂപ വീതം ഡിവിഡന്റ് ഇനത്തില്‍ ലഭിക്കും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂലൈ 22-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1-ന് ചേരുന്ന നിക്ഷേപകരുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ലാഭവിഹിതം കൈമാറുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
ഓഹരി വിശദാംശം
ഗുഡീയര്‍ ഇന്ത്യയുടെ ആകെ ഓഹരികളില്‍ 74 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.83 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.01 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 18.15 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ ഗുഡീയര്‍ ഇന്ത്യയുടെ വിപണി മൂല്യം 2,310 കോടിയും പ്രതിയോഹരി ബുക്ക് വാല്യൂ 309.90 രൂപ നിരക്കിലുമാണുളളത്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഗുഡീയര്‍ ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 9.98 ശതമാനമാണ്. ടയര്‍ ഓഹരികളുടെ ശരാശരി പിഇ അനുപാതം 34.11 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ഗുഡീയര്‍ ഇന്ത്യയുടേത് 22.46 നിരക്കിലാണെന്നതും ശ്രദ്ധേയം.
ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ഗുഡീയര്‍ ഇന്ത്യ (BSE: 500168, NSE: GOODYEAR) ഓഹരികള്‍ 1,001.85 രൂപയിലാണ് ക്ലോസ് ചെയ്തത്. നിലവില്‍ ഓഹരിയുടെ വിപണി വില 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് തുടരുന്നത്. എന്നാല്‍ 5, 10- ദിവസ മൂവിങ് ആവറേജ് നിലവാരത്തിന് താഴെയാണ് ഓഹരി നില്‍ക്കുന്നത്.
അതേസമയം 52 ആഴ്ച കാലയളവിലെ ഗുഡീയര്‍ ഇന്ത്യയുടെ ഓഹരിയുടെ ഉയര്‍ന്ന വില 1,085 രൂപയും താഴ്ന്ന വില 783 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 16 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
