12 പൈസ മുതല്‍ 140 രൂപ വരെ നൽകുന്നു; ഈയാഴ്ച ഡിവിഡന്റ് കൊടുക്കുന്ന 29 ഓഹരികള്‍; 4 ബജാജ് കമ്പനികളും

മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. അതേസമയം ഈയാഴ്ച ഡിവിഡന്റ് ഇനത്തില്‍ 140 രൂപ വീതം നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്ന ബജാജ് ഓട്ടോ ഉള്‍പ്പെടെയുള്ള 29 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ഈ മാസം

ലാഭവിഹിതം നല്‍കുന്നതുമായി ബന്ധപ്പെട്ട എക്‌സ് തീയതി ഈ മാസം 28-ന് തീരുമാനിച്ച കമ്പനികള്‍

  • എസ്‌കെഎഫ് ഇന്ത്യ- പ്രതിയോഹരി 14.50 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കും. ഇതിനായുള്ള റെക്കോഡ് തീയതി ഈമാസം 29-നും നിശ്ചയിച്ചിട്ടുണ്ട്.
  • വേള്‍പൂള്‍ ഓഫ് ഇന്ത്യ- ഓഹരിയൊന്നിന് 5.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
ജൂണ്‍ 29-ന്

എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 29-ന് നിശ്ചയിച്ച കമ്പനികള്‍

  • ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ്- പ്രതിയോഹരി 12.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • വൈഭവ് ഗ്ലോബല്‍- ഓഹരിയൊന്നിന് 1.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • സുന്ദരം ഫൈനാന്‍സ് ഹോള്‍ഡിംഗ്‌സ്- പ്രതിയോഹരി 0.75 രൂപ വീതം വിശേഷാല്‍ ലാഭവിഹിതമായും 1.00 രൂപ വീതം അന്തിമ ലാഭവിഹിത ഇനത്തിലും ലഭിക്കും. അതായത് ആകെ 1.75 രൂപ ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് ലഭിക്കും.
  • സോന ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍ ഫോര്‍ജിങ്‌സ്- ഓഹരിയൊന്നിന് 0.77 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂണ്‍ 30-ന്

എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 30-ന് തീരുമാനിച്ച കമ്പനികള്‍

  • സുര്യാംബ സ്പിന്നിങ് മില്‍സ്- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • റെയ്മണ്ട്- ഓഹരിയൊന്നിന് 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ഗാന്ധി സ്‌പെഷ്യല്‍ ട്യൂബ്‌സ്- പ്രതിയോഹരി 10.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ക്വെസ്റ്റ് കാപിറ്റല്‍ മാര്‍ക്കറ്റ്- ഓഹരിയൊന്നിന് 2.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ബജാജ് ഫൈനാന്‍സ്- പ്രതിയോഹരി 20.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • നിപ്പോണ്‍ ലൈഫ് ഇന്ത്യ- ഓഹരിയൊന്നിന് 7.50 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂണ്‍ 30-ന്

എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 30-ന്

  • ബജാജ് ഫിന്‍സേര്‍വ്- പ്രതിയോഹരി 4.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • സ്വരാജ് എന്‍ജിന്‍സ്- ഓഹരിയൊന്നിന് 80.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • എല്‍ & ടി ഇന്‍ഫോടെക്- പ്രതിയോഹരി 30.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • എ-1 ആസിഡ്- ഓഹരിയൊന്നിന് 1.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • വെല്‍സ്പണ്‍ എന്റര്‍പ്രൈസസ്- പ്രതിയോഹരി 1.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • മഹാരാഷ്ട്ര സ്‌കൂട്ടേര്‍സ്- ഓഹരിയൊന്നിന് 80.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ബജാജ് ഹോള്‍ഡിംഗ്‌സ്- പ്രതിയോഹരി 25.00 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂണ്‍ 30

എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 30-ന്

  • സിഞ്ചന്‍ ഇന്റര്‍നാഷണല്‍- ഓഹരിയൊന്നിന് 0.50 രൂപ വീതം വിശേഷാല്‍ ലാഭവിഹിതമായും 0.50 രൂപ വീതം അന്തിമ ലാഭവിഹിത ഇനത്തിലും ലഭിക്കും. അതായത് ആകെ 1.00 രൂപ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് ലഭിക്കും.
  • ബയോകോണ്‍- പ്രതിയോഹരി 0.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • പിടിഎല്‍ എന്റര്‍പ്രൈസസ്- ഓഹരിയൊന്നിന് 2.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ബജാജ് ഓട്ടോ- പ്രതിയോഹരി 140.00 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂലൈ 1-ന്

എക്‌സ് ഡിവിഡന്റ് തീയതി ജൂലൈ 1-ന് നിശ്ചയിച്ച കമ്പനികള്‍

  • എല്‍ & ടി ഫൈനാന്‍സ് ഹോള്‍ഡിംഗ്‌സ്- ഓഹരിയൊന്നിന് 0.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്- പ്രതിയോഹരി 3.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്- ഓഹരിയൊന്നിന് 3.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ടൈഡ് വാട്ടര്‍ ഓയില്‍ കമ്പനി- പ്രതിയോഹരി 7.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ജ്യോതി ലാബ്‌സ്- ഓഹരിയൊന്നിന് 2.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • അനന്ത് രാജ്- പ്രതിയോഹരി 0.12 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
എങ്ങനെ വിലയിരുത്തണം

എങ്ങനെ വിലയിരുത്തണം ?

ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്‍കുന്നതില്‍ കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം.

ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരി വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്ന് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങുന്നതിന്റെ തീരുമാനമെടുക്കുക.

ഡിവിഡന്റ്

ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്‍കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രം കൂടിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X