ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ വരുമാനം ലഭിക്കും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
വിലയിരുത്തണം ?
ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് ഡിക്ലയര്‍ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന പ്രകടനം ലാഭവിഹിതം നല്കുന്നതില് കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ ഓഹരി വില ഇടിഞ്ഞതുകൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നതെന്ന് വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം വാങ്ങുന്നതിന്റെ തീരുമാനമെടുക്കുക.
ടിസിഎസ്
ടാറ്റ ഗ്രൂപ്പിന്റെ അഭിമാനക്കമ്പനിയായ ടിസിഎസ്, രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി കൂടിയാണ്. അടിസ്ഥാനപരമായും സാമ്പത്തികമായും കമ്പനിയുടെ അടിത്തറ ശക്തവും ഭദ്രമാണ്. ഓഹരിയിന്മേലുള്ള ആദായം 42.99 ശതമാനം എന്ന ശ്രദ്ധേയ നിരക്കിലാണുള്ളത്. യാതൊരുവിധ കടബാധ്യതകളും ഇല്ലാത്ത ടിസിഎസിന്റെ മാര്‍ച്ച് പാദത്തിലെ വരുമാനം 50,591 കോടി രൂപയും അറ്റദായം 9,959 കോടിയുമാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനി കൂടിയാണിത്.
2021-22 സാമ്പത്തിക വര്‍ഷം മാത്രം 4 തവണകളായി 43 രൂപ ഡിവിഡന്റ് ഇനത്തില്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇതില്‍ 3 തവണ ഇടക്കാല ലാഭവിഹിതമായും ഒരെണ്ണം അന്തിമ ലാഭവിഹിതമായുമാണ് കൈമാറിയത്. നിലവില്‍ ടിസിഎസ് (BSE: 532540, NSE: TCS) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.26 ശതമാനമാണ്.
റൈറ്റ്സ്
മിനിരത്ന പദവിയുള്ള പൊതുമേഖല സ്ഥാപനമാണ് റൈറ്റ്സ്. റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഗതാഗത മേഖലയിലെ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങളും പദ്ധതി നിര്‍വഹണ മേല്‍നോട്ടത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓഹരിയുടെ പിഇ അനുപാതം 11.41 നിരക്കിലാണ്. ഓഹരിയിന്മേലുള്ള ആദായം 20 ശതമാനത്തിന് മുകളിലാണെന്നതും ശ്രദ്ധേയം.
റൈറ്റ്സിന് (BSE: 541556, NSE: RITES) പറയത്തക്ക കടബാധ്യകളില്ല. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 തവണയായി 17.50 രൂപ ഡിവിഡന്റ് നല്കി. ഒരു അന്തിമ ലാഭവിഹിതവും 3 തവണ ഇടക്കാല ലാഭവിഹിതമായുമാണ് ഇത് കൈമാറിയത്. നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 5.50 ശതമാനമാണ്.
പോളിപ്ലെക്സ് കോര്പറേഷന്
പോളീസ്റ്റര് ഫിലിംസ് ഉത്പാദന ശേഷിയില്‍ ലോകത്ത് ഏഴാം സ്ഥാനത്ത് നില്ക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് പോളിപ്ലെക്സ് കോര്പറേഷന്. ഇന്ത്യയിലും തുര്‍ക്കിയിലും അമേരിക്കയിലും കമ്പനിക്ക് നിര്‍മാണ കേന്ദ്രങ്ങളും വിതരണക്കാരുമുണ്ട്. ഓഹരിയിന്മേലുള്ള ആദായം 17.9 ശതമാനം നിരക്കിലാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 തവണകളായി 100 രൂപയാണ് ലാഭവിഹിതമായി പോളിപ്ലെക്സ് കോര്പറേഷന് (BSE: 524051, NSE: POLYPLEX) നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അന്തിമ ലാഭവിഹിത ഇനത്തില്‍ ഒരു തവണയും ഇടക്കാല ലാഭവിഹിത ഇനത്തില്‍ 3 തവണയുമാണ് ഡിവിഡന്റ് കൈമാറിയത്. നിലവില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 6.54 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications