നിക്ഷേപത്തിന്റെയും വായ്പയുടെയും നേട്ടങ്ങൾ ലഭിക്കുന്ന ഒരു മികച്ച സാമ്പത്തിക പദ്ധതിയാണ് ചിട്ടി. 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് നടത്തുന്ന ചിട്ടിയായതിനാൽ കെഎസ്എഫ്ഇ ചിട്ടി സുരക്ഷിതമായ ഒന്നാണ്. 1000 രൂപ മുതൽ 5,00,000 രൂപ വരെ പ്രതിമാസത്തവണകളുള്ള ചിട്ടികൾ കെഎസ്എഫ്ഇയിൽ ലഭ്യമാണ്. സാധാരണയായി 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100മാസം 120 മാസം കാലാവധിയുള്ള ചിട്ടികളാണ് കെ.എസ്.എഫ്.ഇ നടത്തുന്നത്.
അറിയേണ്ട കാര്യങ്ങൾ
കാലാവധി തീരും വരെ മൊത്തം അടയ്ക്കുന്ന സംഖ്യയാണ് ചിട്ടിത്തുക. ഏറ്റവും താഴ്ത്തി വിളിയ്ക്കുന്ന വരിക്കാരന്/ വരിക്കാരിയ്ക്ക് അത്രയും തുക " പ്രൈസ് സംഖ്യ" യായി നൽകുന്നു. നിലനിൽക്കുന്ന നിയമം അനുസരിച്ച് താഴ്ത്തി വിളിയ്ക്കാവുന്ന തുക ചിട്ടിത്തുകയുടെ 25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. 25 ശതമാനം താഴ്ത്തി വിളിക്കാൻ ഒന്നിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ, അവരുടെ പേരുകൾ നറുക്കിനിട്ട് ഒരാളെ തെരഞ്ഞെടുക്കുന്നതാണ്. എല്ലാ വരിക്കാരും ചിട്ടി തീരും വരെ പ്രതിമാസത്തവണസംഖ്യ അടയ്ക്കേണ്ടതാണ്.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി
ഇപ്പോൾ, ഇന്ത്യയ്ക്ക് പുറത്തെ പ്രവാസി മലയാളികൾക്കും ചിട്ടിയിൽ ചേരാനുള്ള അവസരമുണ്ട്. കെ.എസ്.എഫ്.ഇ. പ്രവാസിചിട്ടി, പ്രവാസി മലയാളികൾക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. പ്രവാസികൾക്ക് കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിതമായി നിക്ഷേപിക്കുകയും സമൂഹത്തിന്റെ വികസന പ്രവത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യാം. ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് വേണ്ടി സവിശേഷമായി രൂപകല്പന ചെയ്ത ഒന്നാണ് കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി. പ്രവാസി ചിട്ടിയ്ക്ക് വേണ്ടിയുള്ള ദീർഘനാളത്തെ ആവശ്യം ഈ റിസർവ് ബാങ്ക് ശരിവെച്ചതോടെയാണ് ഇത് സാധ്യമായത്.
എങ്ങനെയാണ് അപേക്ഷിക്കുക
ലോകത്തിന്റെ ഏത് കോണിലിരുന്നും വിസയുടേയും പാസ്പോർട്ടിന്റേയും പകർപ്പ് അപ് ലോഡ് ചെയ്ത് നിങ്ങൾക്ക് അപേക്ഷിക്കാം. ഓൺലൈൻ ഗേറ്റ് വേകൾ ഉപയോഗിച്ചോ കെ.എസ്.എഫ്.ഇ. മൊബൈൽ ആപ്പ് ഉപയോഗിച്ചോ തവണ സംഖ്യകൾ അടയ്ക്കാവുന്നതാണ്. ലോകത്തിന്റെ ഏത് കോണിലിരുന്നും സ്വന്തം സ്മാർട്ട് ഫോൺ ഉപയോഗിച്ച് സുഗമമായി ലേലത്തിൽ പങ്കു കൊള്ളാനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. ഒരുക്കിയിട്ടുണ്ട്. ലേലത്തീയ്യതിയും സമയവും നേരത്തെ അറിയിക്കുന്നതാണ്.
1982ലെ ചിട്ട്ഫണ്ട് ആക്റ്റ്
1982ലെ ചിട്ട്ഫണ്ട് ആക്റ്റ് അനുസരിച്ച് ഇന്ത്യൻ ഗവൺമെന്റ് ചിട്ടിയെ നിർവ്വചിയ്ക്കുന്നത് ഇപ്രകാരം ആണ്. " ചിട്ട്, ചിറ്റ്ഫണ്ട്, ചിട്ടി,കുറി എന്ന പേരുകളിൽ അറിയപ്പെടുന്ന പണമിടപാടിൽ ഒരാൾ ഒരു കൂട്ടം ആളുകളുമായി കരാറിൽ ഏർപ്പെടുകയാണ്. ആ കരാർ പ്രകാരം എല്ലാവരും ഒരു പ്രത്യേക സംഖ്യ ആവർത്തന സ്വഭാവമുള്ള തവണകളായി ഒരു പ്രത്യേക കാലയളവിൽ അടയ്ക്കേണ്ടതാണ്. ഓരോ ഇടപാടുകാരനും ലേലം വഴിയോ നറുക്കു വഴിയോ ചിട്ടി എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും രീതി വഴിയോ ചിട്ടിപ്പണം കൈപ്പറ്റാനുള്ള ഊഴം ഒരുക്കിയിട്ടുണ്ട്
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
