വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. പ്രതികൂല ആഗോള ഘടകങ്ങള്‍ക്കൊപ്പം റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിത് പലിശ നിരക്ക് വര്‍ധനയും വിപണിയെ പിന്നോട്ടടിക്കുന്നു. ഇതിനോടൊപ്പം കമ്പനികളുടെ നാലാം പാദഫലം പൊതുവിലും ആവേശം സൃഷ്ടിക്കാത്തും തിരിച്ചടിയാകുന്നുണ്ട്. അതേസമയം ഓഹരി കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും പ്രകടമാണ്. ഇതിനിടെയാണ് മുന്‍നിര ഊര്‍ജോത്പാദന കമ്പനിയുടെ ഓഹരിക്ക് സെല്‍ (SELL) റേറ്റിങ് നല്കി പ്രമുഖ റിസര്‍ച്ച്, ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് രംഗത്തെത്തി.
ജെഎസ്ഡബ്ല്യൂ എനര്‍ജി
രാജ്യത്തെ മുന്‍നിര സംരംഭകരായ ജെഎസ്ഡബ്ല്യൂ ഗ്രൂപ്പിന്റെ ഭാഗമായ ഊര്‍ജോത്പാദന കമ്പനിയാണ് ജെഎസ്ഡബ്ല്യൂ എനര്‍ജി ലിമിറ്റഡ്. നിലവില്‍ 4,559 മെഗാവാട്ടാണ് കമ്പനിയുടെ ഉത്പാദന ശേഷി. ഇതില്‍ 3,158 മെഗാവാട്ട് വിവിധ താപവൈദ്യുത നിലയങ്ങളില്‍ നിന്നും 1,391 മെഗാവാട്ട് ഊര്‍ജം ജല വൈദ്യുത പദ്ധതികളില്‍ നിന്നും 10 മെഗാവാട്ട് സൗരോര്‍ജ പദ്ധതികളില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ദക്ഷിണാഫ്രിക്കയിലെ കല്‍ക്കരി ഖനികളില്‍ പങ്കാളിത്തം നേടിയിട്ടുമുണ്ട്. രാജസ്ഥാനിലെ ബാര്‍മറില്‍ ലിഗ്നൈറ്റ് ഖനിയും പ്രവര്‍ത്തിക്കുന്നു്. 2006-ല്‍ ആരംഭിച്ച ജെഎസ്ഡബ്ല്യൂ പവര്‍ ട്രേഡിങ്, ഊര്‍ജ വ്യാപാരത്തിന് വേണ്ടിയുള്ള ഉപകമ്പനിയാണ്.
ഓഹരി വിശദാംശം
ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ ഓഹരികളില്‍ 74.66 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 13.92 ശതമാനവും ഈട് വെച്ചിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.36 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ക്ക് 10.16 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഓഹരിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 88.20 രൂപ നിരക്കിലാണ്. ഊര്‍ജോത്പാദന വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 34.12 നിരക്കിലായിരിക്കുമ്പോള്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടേത് 52.30 നിരക്കില്‍ ഉയര്‍ന്നു നില്ക്കുന്നു. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.65 ശതമാനവും ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 50,817 കോടിയുമാണ്.
പ്രതികൂല ഘടകം
കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് ജെഎസ്ഡബ്ല്യൂ എനര്‍ജി ഓഹരിക്ക് സെല്‍ (SELL) റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ജെഎസ്ഡബ്ല്യൂ എനര്‍ജിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന താപവൈദ്യുത നിലയങ്ങളുടെ പകുതിയിലധികവും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയെയാണ് പ്രവര്‍ത്തനത്തിനായി ആശ്രയിക്കുന്നത്. ഇതില്‍ തന്നെ 600 മെഗാവാട്ട് പദ്ധതികള്‍ക്ക് ആവശ്യമായ കല്‍ക്കരി വാങ്ങുന്നതിന് ദീര്‍ഘകാല കരാറുകളില്ല. അതിനാല്‍ വിലക്കയറ്റം കമ്പനിക്ക് തിരിച്ചടിയാവും. ഇതോടെ കല്‍ക്കരി വില ക്രമാതീതമായി ഉയര്‍ന്നാല്‍ ഉത്പാദനം വെട്ടിച്ചുരുക്കാന്‍ കമ്പനി നിര്‍ബന്ധിതമാകും. അങ്ങനെയെങ്കില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 15 ശതമാനം ഇടിവ് പ്രതീക്ഷിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.
അതുപോലെ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ (BSE: 533148, NSE- BE: JSWENERGY) ചെലവ് വര്‍ധിക്കുന്നതിന് ആനുപാതികമായി വരുമാനത്തില്‍ വര്‍ധന പ്രകടമായില്ല. 16,700 കോടിയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ നേരിയ പുരോഗതിയെ ദൃശ്യമാകുന്നുള്ളൂ. ഇതിനോടകം 3,100 കോടിയാണ് പദ്ധതിയ്ക്കായി ചെലവിട്ടത്. ഓഹരിയുടെ വാല്യൂവേഷനും ഉയര്‍ന്നു നില്‍ക്കുകയാണ്. ഊര്‍ജോത്പാദന കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 34.12 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ജെഎസ്ഡബ്ല്യൂ എനര്‍ജിയുടേത് 53.44 നിരക്കിലാണ്.
ഓഹരി വില ബുക്ക് പ്രൈസിന്റെ മൂന്ന് മടങ്ങിലധികവുമാണ്. കൂടാതെ കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തിലും പുരോഗതി കൈവരിക്കുന്നില്ല. ടെക്നിക്കലായി വിലയിരുത്തിയാല്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് ഓഹരി ഇപ്പോള്‍ തുടരുന്നത്.
ലക്ഷ്യ വില 115
ബുധനാഴ്ച ജെഎസ്ഡബ്ല്യൂ എനര്‍ജിയുടെ ഓഹരികള്‍ 309 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും അടുത്ത 12 മാസക്കാലയളവില്‍ ഓഹരി 115 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്നാണ് കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് സൂചിപ്പിച്ചത്. അതായത്, നിലവിലെ വിപണി വിലയില്‍ നിന്നും 63 ശതമാനത്തോളം താഴെയാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കിയിരിക്കുന്ന ലക്ഷ്യവില.
അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 408 രൂപയും താഴ്ന്ന വില 106 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 180 ശതമാനം ഉയര്‍ച്ചയുണ്ടായി. അതേസമയം ഓരാഴ്ചയ്ക്കിടെ ഓഹിയില്‍ 10 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
