വിപണികളില്‍ താത്കാലികമായെങ്കിലും അനിശ്ചിതാവസ്ഥ വീണ്ടും ഉടലെടുത്തിട്ടുണ്ട്. വിദേശ വിപണികളില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍, ആഗോള തലത്തിലും ശക്തമാകുന്ന പണപ്പെരുപ്പ ഭീഷണിയും ഇതിനെ തുടര്‍ന്നുണ്ടാകാവുന്ന പലിശ നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകളുമാണ് ആഭ്യന്തര വിപണിയേയും പിന്നോട്ടടിക്കുന്നത്. എങ്കിലും ഓഹരികള്‍ തിരുത്തലിന് വിധേയമായതിനാല്‍ ഇടക്കാലയളവ് കണക്കാക്കി വീണ്ടും നിക്ഷേപിച്ചു തുടങ്ങിയവരുമുണ്ട്. ഇത്തരത്തില്‍ പരിഗണിക്കാവുന്നതും അടുത്ത 12 മാസത്തിനുള്ളില്‍ 60 ശതമാനം വരെ നേട്ടം നല്‍കാവുന്നതുമായ 3 ഓഹരികളാണ് ചുവടെ ചേര്‍ക്കുന്നത്.
ഐസിഐസിഐ സെക്യൂരിറ്റീസ്
സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വിവിധ ധനകാര്യ സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. മുംബൈ ആസ്ഥാനമായി 1995-ലാണ് തുടക്കം. ഐസിഐസിഐ ബാങ്കിന്റെ ഉപകമ്പനി കൂടിയാണിത്. ഓണ്‍ലൈന്‍ ബ്രോക്കിങ് സേവനങ്ങളില്‍ മുന്‍നിരയിലാണ് സ്ഥാനം. ഇന്‍സ്റ്റിറ്റിയൂഷണല്‍, റീട്ടെയില്‍ ബ്രോക്കിങ്, വെല്‍ത്ത് മാനേജ്മെന്റ്, ഇന്‍വസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലകളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഐആര്‍ഡിഎഐയുടെ (IRDAI) കീഴില്‍ കോര്‍പ്പറേറ്റ് ഏജന്റായും പിഎഫ്ആര്‍ഡിഎയുടെ (PFRDA) ദേശീയ പെന്ഷന് സ്കീമുകള്‍ വിതരണം ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് പ്രസന്‍സ് ആയും പ്രവര്‍ത്തിക്കുന്നു. സിംഗപ്പൂരിലും ന്യൂയോര്‍ക്കിലും ഓഫീസുണ്ട്. ഇന്ത്യയില്‍ ഉടനീളം 150-ലേറെ ശാഖകളും 15,200-ലേറെ ബിസിനസ് പങ്കാളികളുമുണ്ട്.
ലക്ഷ്യവില 865
വെള്ളിയാഴ്ച 597 രൂപയിലാണ് ഐസിഐസിഐ സെക്യൂരിറ്റീസ് (BSE: 541179, NSE: ISEC) ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 865 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ആക്സിസ് ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 45 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
വിപണിയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ച് ഹ്രസ്വകാലയളവില്‍ ചെറിയ തിരിച്ചടി നേരിടാമെങ്കിലും ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ദീര്‍ഘകാല സാധ്യത ശക്തമാണ്. വൈവിധ്യവത്കരണവും നവീന സാങ്കേതിക വിദ്യകള്‍ക്കായും മാര്‍ക്കറ്റിങ്ങിനും പണം ചെലവിടുന്നതും ഭാവിയില്‍ നേട്ടമാകുമെന്നും ആക്സിസ് ഡയറക്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
എല്‍ടിഐ
ആഗോള തലത്തില്‍ ടെക്നോളജി, ഡിജിറ്റല്‍ സേവനങ്ങളൊരുക്കുന്ന പ്രമുഖ ഐടി കമ്പനിയാണ് ലാര്സണ് & ട്യൂബ്രോ ഇന്‍ഫോടെക് അഥവാ എല്‍ടിഐ. 1997-ലാണ് രാജ്യത്തെ വമ്പന്‍ എന്‍ജിനീയറിംഗ് കമ്പനിയും ബിസിനസ് ഗ്രൂപ്പുമായ എല്‍ & ടിയുടെ ഉപകമ്പനിയായി ആരംഭിച്ചത്. ഇന്ന് 33 രാജ്യങ്ങളിലായി വിവിധ മേഖലകളിലെ 500-ഓളം വന്‍കിട സ്ഥാപനങ്ങള്‍ക്കു വേണ്ട ഐടി സേവനങ്ങള്‍ നല്കുന്നു. സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് സര്‍വീസ്, ആപ്ലിക്കേഷന്‍ വികസനം, എംബഡിങ് ഇന്റലിജന്‍സ് സര്‍വീസ്, ഡാറ്റ വെയര്‍ഹൗസിങ്, ബിസിനസ് ഇന്റലിജന്‍സ് ഉള്‍പ്പെടെ എല്ലാവിധ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
ലക്ഷ്യവില 8,140
കഴിഞ്ഞ ദിവസം 5,094 രൂപയിലാണ് എല്‍ടിഐ (BSE: 540005, NSE: LTI) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 8,140 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ബിഒബി കാപിറ്റല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 60 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥ്ാപനം സൂചിപ്പിച്ചു. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 7,589 രൂപയും താഴ്ന്ന നിലവാരം 3,525 രൂപയിലുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരികള്‍ 20 ശതമാനം തിരുത്തല്‍ നേരിട്ടു.
പിസിബിഎല്‍
പ്ലാസ്റ്റിക്, മഷി, പെയിന്റ് തുടങ്ങിയവയുടെ പ്രധാന നിര്‍മാണ ഘടകമായ കാര്‍ബണ്‍ ബ്ലാക്ക് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ഫിലിപ്സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡ് അഥവാ പിസിബിഎല്‍. ടയര്‍ നിര്‍മാണ മേഖലയില്‍ കമ്പനിക്ക് നിര്‍ണായക സ്വാധീനമുണ്ട്. ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള ഈ കമ്പനി, 40-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. പ്ലാസ്റ്റിക്സ് പോലെ റബര്‍ അധിഷ്ഠിതമല്ലാത്ത വ്യവസായ മേഖലയ്ക്കു വേണ്ട സവിശേഷ കാര്‍ബണ്‍ ബ്ലാക്കും വിപണിയിലെത്തിക്കുന്നുണ്ട്.
ഊര്‍ജോത്പാദന മേഖലയിലും കമ്പനിക്ക് കീഴില്‍ സംരംഭങ്ങളുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.24 ശതമാനമാണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 170
കഴിഞ്ഞ ദിവസം 118 രൂപയിലാണ് പിസിബിഎല്‍ (BSE: 506590, NSE: PCBL) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 170 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 44 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നാലാം പാദഫലം നിരാശപ്പെടുത്തിയെങ്കിലും ഉത്പന്നത്തില്‍ നിന്നുളള ലാഭം വര്‍ധിച്ചത് ശ്രദ്ധേയമായി. വ്യാവസായിക ചാക്രികതയില്‍ കാര്‍ബണ്‍ ബ്ലാക്കിന് ആവശ്യകതയേറുന്ന സാഹചര്യം ഉരുത്തിരിയുന്നത് അനുകൂലമാണെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായി ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാലേ തിരിച്ചടി പ്രതീക്ഷിക്കേണ്ടതുള്ളൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications