ഇക്കഴിഞ്ഞ തകര്‍ച്ചയ്ക്കിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 10 പ്രധാന മൈക്രോ കാപ് ഓഹരികളിതാ

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സൂചികകള്‍ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് മാറി സഞ്ചരിക്കുകയാണ്. പ്രധാന സൂചികകള്‍ റെക്കോഡ് നിലവാരത്തില്‍ നിന്നും 8-10 ശതമാനം അകലത്തിലാണ് നില്‍ക്കുന്നതെങ്കിലും ഓഹരികള്‍ 10 മുതല്‍ 50 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. എന്നാല്‍ മൈക്രോ കാപ് (മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 3,000 കോടിക്ക് താഴെയുള്ള) ഓഹരികളിലാണ് താരതമ്യേന തിരിച്ചടിയുടെ ആഘാതം കുറവെന്ന് കാണാനാകും. അടിസ്ഥാനപരമായി മികച്ച മൈക്രോ കാപ് ഓഹരികള്‍ക്ക്, ചാഞ്ചാട്ടത്തെ ഭേദപ്പെട്ട രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട്. നിഫ്റ്റി മൈക്രോ കാപ്-250 സൂചിക 5.1 ശതമാനം മാത്രമേ താഴ്ന്നിട്ടുള്ളൂ എന്നതും ഇതിന് അടിവരയിടുന്നു. കഴിഞ്ഞ 3 മാസത്തിനിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 10 മൈക്രോ കാപ് ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1) ആനന്ദ് രാത്തി വെല്‍ത്ത്-

1) ആനന്ദ് രാത്തി വെല്‍ത്ത്- ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ലിസ്റ്റ് ചെയ്തത്. പുതിയതായി 12 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം 12 ആണ്. ക്വാന്റ് ഫ്‌ലെക്‌സി കാപ്, ഇന്‍വസ്‌കോ ഇന്ത്യ ടാക്‌സ്, ക്വാന്റ് സ്‌മോള്‍ കാപ്, കാനറ റോബ് സ്‌മോള്‍ കാപ്, ഐസിഐസിഐ പ്രൂ ബാങ്കിംഗ് & ഫിന്‍സേര്‍വ് എന്നിവയാണ് ആനന്ദ് രാത്തി വെല്‍ത്ത് ഓഹരികള്‍ വാങ്ങിയ പ്രധാനപ്പെട്ട മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 566.20 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

2) എസ്‌ജെഎസ് എന്റര്‍പ്രൈസസ്-

2) എസ്‌ജെഎസ് എന്റര്‍പ്രൈസസ്- വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്ട്‌സ്, ഘടക ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണിത്. 2021 നവംബറലാണ് ലിസ്റ്റ് ചെയ്തത്. പുതിയതായി 10 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണവും 10 ആണ്. ബാങ്ക് ഓഫ് ഇന്ത്യ ആക്‌സാ കണ്‍സേര്‍വേറ്റീവ് ഹൈബ്രിഡ്, ആക്‌സിസ് ട്രിപ്പിള്‍ അഡ്വാന്റേജ്, ആക്‌സിസ് സ്‌മോള്‍ കാപ്, ഫ്രാങ്ക്‌ലിന്‍ ഇന്ത്യ സ്‌മോളര്‍ കമ്പനീസ്, ആദിത്യ ബിര്‍ള എസ്എല്‍ സ്‌മോള്‍ കാപ് ഫണ്ട് എന്നിവയാണ് എസ്‌ജെഎസ് എന്റര്‍പ്രൈസസിനെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രധാന ഫണ്ട് ഹൗസുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 386.90 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

3) എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസ്-

3) എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസ്- വാണിജ്യ സേവനങ്ങള്‍ നല്‍കുന്ന ചെറുകിട കമ്പനിയാണ്. പുതിയതായി 8 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണവും 8 ആണ്. ക്വാന്റ് വാല്യൂ, ക്വാന്റ് സ്‌മോള്‍ കാപ്, എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ്, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട് എന്നിവയാണ് ഈ ഓഹരി വാങ്ങിയിട്ടുള്ള പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 124.20 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

4) മോള്‍ഡ്-ടെക് പാക്കേജിങ്:

4) മോള്‍ഡ്-ടെക് പാക്കേജിങ്: പുതിയതായി 7 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം 14 ആയി ഉയര്‍ന്നിട്ടുണ്ട്. സുന്ദരം ലാര്‍ജ് & മിഡ് കാപ്, ഐടിഐ ലോങ് ടേം ഇക്വിറ്റി, ഐടിഐ മള്‍ട്ടി കാപ്, സുന്ദ്രം സ്‌മോള്‍ കാപ്, ഐസിഐസിഐ പ്രൂ സ്‌മോള്‍ കാപ്, ആദിത്യ ബിര്‍ള എസ്എല്‍ മള്‍ട്ടി-കാപ് എന്നിവയാണ് മോള്‍ഡ്-ടെക് പാക്കേജിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയ മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 709.85 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

5) ടിവി ടുഡേ നെറ്റ്വര്‍ക്ക്-

5) ടിവി ടുഡേ നെറ്റ്വര്‍ക്ക്- പുതിയതായി 6 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഇതോടെ ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം 10 ആയി വര്‍ധിച്ചു. ക്വാന്റ് മള്‍ട്ടി അസറ്റ്, ക്വാന്റ് വാല്യൂ, ക്വാന്റ് ഇഎസ്ജി ഇക്വിറ്റി, ക്വാന്റ് സ്‌മോള്‍ കാപ് ഫണ്ട് എന്നിവയാണ് ഈ ഓഹരി വാങ്ങിക്കൂട്ടിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 397.70 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

6) എച്ച്ഒഇസി-

6) എച്ച്ഒഇസി- എണ്ണ ഖനനവും പര്യവേക്ഷണവുമായി ബന്ധപ്പെട്ട ഹിന്ദുസ്ഥാന്‍ ഓയില്‍ എക്‌സ്‌പൊളറേഷന്‍ കമ്പനിയുടെ ഓഹരികള്‍ പുതിയതായി 5 മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഇതോടെ ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം 9 ആയി വര്‍ധിച്ചു. ടോറസ് ഡിസ്‌കവറി (മിഡ് കാപ്), ടോറസ് ഫ്‌ലെക്‌സി കാപ് ഫണ്ട്, ടോറസ് ലാര്‍ജ് കാപ് ഇക്വിറ്റി ഫണ്ട് എന്നിവയാണ് ഓഹിയില്‍ പങ്കാളിത്തം നേടിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 190.60 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

7) പഞ്ചാബ് കെമിക്കല്‍സ് & ക്രോപ് പ്രൊട്ടക്ഷന്‍-

7) പഞ്ചാബ് കെമിക്കല്‍സ് & ക്രോപ് പ്രൊട്ടക്ഷന്‍- കാര്‍ഷിക മേഖലയ്ക്കു വേണ്ട കെമിക്കല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. പുതിയതായി 5 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണവും നിലവില്‍ 5 ആണ്. ടോറസ് ഡിസ്‌കവറി (മിഡ് കാപ്), ടോറസ് ഫ്‌ലെക്‌സി കാപ് ഫണ്ട്, ടോറസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവയാണ് ഓഹരി വാങ്ങിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 1,422 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

8) ശ്രീറാം പ്രോപ്പര്‍ട്ടീസ്-

8) ശ്രീറാം പ്രോപ്പര്‍ട്ടീസ്- വാണിജ്യ, ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രധാന കമ്പനിയാണിത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്്. പുതിയതായി 5 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണവും നിലവില്‍ 5 ആണ്. ആദിത്യ ബിര്‍ള എസ്എല്‍ സ്‌മോള്‍ കാപ്, എച്ച്ഡിഎഫ്‌സി ഹൗസിങ് ഒപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ്, സുന്ദരം ഇന്‍ഫ്രാ അഡ്വാന്റേജ് ഫണ്ട് എന്നിവയാണ് ഈ ഓഹരി വാങ്ങിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 87.35 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

9) കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ്-

9) കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ്- പുതിയതായി 5 മ്യൂച്ചല്‍ ഫണ്ടുകള്‍ കഴിഞ്ഞ 3 മാസത്തിനിടെ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഇതോടെ ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം 8 ആയി വര്‍ധിച്ചു. ഫ്രാങ്ക്‌ലിന്‍ ബില്‍ഡ് ഇന്ത്യ, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഫ്‌ലെക്‌സി കാപ്, നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ്, ടെപിള്‍ടണ്‍ ഇ്ന്ത്യ വാല്യൂ ഫണ്ട് എന്നിവയാണ് ഈ ഓഹരി വാങ്ങിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 139.75 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

10) വിഎസ്ടി ടില്ലേഴ്‌സ്-

10) വിഎസ്ടി ടില്ലേഴ്‌സ്- ഫോര്‍ വീല്‍ ഡ്രൈവ് ട്രാക്ടര്‍, ടില്ലര്‍, ഡീസല്‍ എ്ന്‍ജിന്‍ നിര്‍മാണ കമ്പനിയാണിത്. പുതിയതായി 4 മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ ഓഹരി വാങ്ങിയിട്ടുണ്ട്. ഇതോടെ ഓഹരിയില്‍ പങ്കാളിത്തമുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം 14 ആയി വര്‍ധിച്ചു. ഐടിഐ മള്‍ട്ടി- കാപ് ഫണ്ട്, ടോറസ് ഡിസ്‌കവറി (മിഡ് കാപ്), ടോറസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്നിവയാണ് കഴിഞ്ഞ 3 മാസത്തിനിടെ ഈ ഓഹരി വാങ്ങിക്കൂട്ടിയ പ്രധാന മ്യൂച്ചല്‍ ഫണ്ടുകള്‍. അതേസമയം, വെള്ളിയാഴ്ച ഓഹരികള്‍ 2,639.75 രൂപ നിരക്കിലാണ് ക്ലോസ് ചെയ്തത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X