നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം കോര്‍പറേറ്റ് കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഇതിനോടനുബന്ധിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരികളുടെ വിശകലനവും വിലയിരുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രധാന സൂചികയായ നിഫ്റ്റി50-യിലെ ഓഹരികളില്‍ ചുരുങ്ങിയത് 9 കമ്പനികളുടെ എങ്കിലും 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിയോഹരി വരുമാന അനുമാനം 5 ശതമാനത്തിലധികം ഉയര്‍ത്തിയിട്ടുണ്ട്. ഒരേ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ മികവ് മനസിലാക്കാന്‍ പ്രതിയോഹരി വരുമാനം സഹായിക്കും. ഇത്തരത്തില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്, റേറ്റിങ് ഉയര്‍ത്തിയ 9 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വരുമാന അനുമാനം ഏറ്റവുമധികം ഉയര്‍ത്തപ്പെട്ടത് മുകേഷ് അംബാനിയുടെ കമ്പനിക്കാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രതിയോഹരി വരുമാനം (EPS) 17.5 ശതമാനം ഉയര്‍ന്ന് 129.30 രൂപയിലേക്ക് എത്തുമെന്നാണ് അനുമാനം. 2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള റിലയന്‍സിന്റെ പ്രതിയോഹരി വരുമാനത്തിന്റെ അനുമാനത്തില്‍ 3.5 ശതമാനത്തോളം മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം 2022 സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 86.40 രൂപയായിരുന്നു.
ടൈറ്റന് കമ്പനി- ടാറ്റ ഗ്രൂപ്പിന്റെ ലൈഫ്സ്റ്റൈല്‍ കമ്പനിയുടെ പ്രതിയോഹരി വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 12.2 ശതമാനം വര്‍ധിച്ച് 33.3 രൂപ നിരക്കിലാകുമെന്നാണ് വിലയിരുത്തല്‍. 2024-ലേക്കുള്ള അനുമാനത്തില്‍ മാറ്റമില്ല. അതേസമയം 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 26.20 രൂപയായിരുന്നു.
ഡോ. റെഡ്ഡീസ് ലാബ്- 2023 സാമ്പത്തിക വര്‍ഷത്തിലെ ഈ ഫാര്‍മ കമ്പനിയുടെ പ്രതിയോഹരി വരുമാന അനുമാനം 11.7 ശതമാനം ഉയര്‍ത്തി 222.10 രൂപയാക്കി. 2024-ലേക്കുള്ള അനുമാനത്തില്‍ 0.1 ശതമാനം മാറ്റം വരുത്തി. 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 175.90 രൂപ നിരക്കിലായിരുന്നു.
ഹീറോ മോട്ടോ കോര്‍പ്- രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ പ്രതിയോഹരി വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം വര്‍ധിച്ച് 174.40 രൂപ നിരക്കിലാകുമെന്നാണ് വിലയിരുത്തല്‍. 2024-ലേക്കുള്ള അനുമാനത്തിലും 6.4 ശതമാനം വര്‍ധനയുണ്ട്. അതേസമയം 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 123.80 രൂപയാണ്.
ഐഷര്‍ മോട്ടോര്‍സ്- 2023 സാമ്പത്തിക വര്‍ഷത്തിലെ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാതാക്കളുടെ പ്രതിയോഹരി വരുമാന അനുമാനം 5.6 ശതമാനം ഉയര്‍ത്തി 105.90 രൂപയാക്കി. 2024-ലേക്കുള്ള അനുമാനത്തില്‍ 10.2 ശതമാനം മാറ്റമുണ്ട്. അതേസമയം 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 61.30 രൂപ നിരക്കിലായിരുന്നു.
മഹീന്ദ്ര & മഹീന്ദ്ര- ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട വാഹന നിര്‍മാതാക്കളുടെ പ്രതിയോഹരി വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ 5.5 ശതമാനം വര്‍ധിച്ച് 51.90 രൂപ നിരക്കിലാകുമെന്നാണ് വിലയിരുത്തല്‍. 2024-ലേക്കുള്ള അനുമാനത്തിലും 8.9 ശതമാനം വര്‍ധനയുണ്ട്. അതേസമയം 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 43 രൂപയാണ്.
എച്ച്ഡിഎഫ്സി ബാങ്ക്- 2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിന്റെ പ്രതിയോഹരി വരുമാന അനുമാനം 5.5 ശതമാനം ഉയര്‍ത്തി 75.60 രൂപയാക്കി. 2024-ലേക്കുള്ള അനുമാനത്തില്‍ 2.90 ശതമാനം വര്‍ധനയുണ്ട്. അതേസമയം 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 62.40 രൂപ നിരക്കിലായിരുന്നു.
എസ്ബിഐ ലൈഫ്- പ്രമുഖ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രതിയോഹരി വരുമാനം 2023 സാമ്പത്തിക വര്‍ഷത്തില്‍ 5.1 ശതമാനം വര്‍ധിച്ച് 17.30 രൂപ നിരക്കിലാകുമെന്നാണ് വിലയിരുത്തല്‍. 2024-ലേക്കുള്ള അനുമാനത്തിലും 4.3 ശതമാനം വര്‍ധനയുണ്ട്. അതേസമയം 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 15.10 രൂപയാണ്.
ഐടിസി- 2023 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയുടെ പ്രതിയോഹരി വരുമാനത്തിന്റെ അനുമാനം 5 ശതമാനം ഉയര്‍ത്തി 14 രൂപയാക്കി. 2024-ലേക്കുള്ള അനുമാനത്തില്‍ 0.2 ശതമാനം മാറ്റമുണ്ട്. അതേസമയം 2022-ലെ യഥാര്‍ത്ഥ പ്രതിയോഹരി വരുമാനം 12.20 രൂപ നിരക്കിലായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
