ആര്‍ബിഐ പലിശ നിരക്കില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രധാന സൂചികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എല്ലാ വിഭാഗം ഓഹരികളിലും ഉണര്‍വ് പ്രകടമായിരുന്നു. ഇതിനോടൊപ്പം ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്ന കമ്പനികള്‍ കേന്ദ്രീകരിച്ചും മുന്നേറ്റം ദൃശ്യമാണ്. ഇത്തരത്തില്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയുടെ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എഡല്‍വീസ് ബ്രോക്കിങ് രംഗത്തെത്തി.
ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ്
മഹാരാഷ്ട്രയിലെ കോലാപൂര്‍ ആസ്ഥാനമായി ടെക്സ്റ്റൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ്. പ്രധാനമായും പരുത്തിത്തുണികളും നെയ്തെടുത്ത വസ്ത്രങ്ങളുമാണ് നിര്‍മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള വസ്ത്ര നിര്‍മാണ ശാലകള്‍ കമ്പനിക്കുണ്ട്. ബെഡ് ഷീറ്റുകള്‍, തലയിണ കവറുകള്‍, കര്ട്ടണ്, ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ എന്നിവയാണ് പ്രധാനമായും നെയ്തെടുക്കുന്നത്. ഇതിനോടൊപ്പം കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്സ് ഗുഡ്സ്, ടെക്സറ്റൈല്‍ എന്നീ വിഭാഗങ്ങളിലും സംരംഭങ്ങളുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് (BSE: 521016, NSE : ICIL) വിറ്റുവരവില്‍ വളര്‍ച്ച പ്രകടിപ്പിക്കുന്നില്ല. എങ്കിലും കഴിഞ്ഞ വര്‍ഷം അറ്റാദായത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. ഡിസംബര്‍ പാദത്തില്‍ കമ്പനിക്ക് 756 കോടി രൂപ വരുമാനം നേടി. മുന്‍ പാദത്തേക്കാള്‍ നേരിയ തോതിലുള്ള വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. എങ്കിലും വിപണി പ്രതീക്ഷച്ചതിലും മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിട്ടത്. ഈ കാലയളവില്‍ 71 കോടി രൂപയാണ് അറ്റാദായം.
ശ്രദ്ധേയ ഘടകം
കഴിഞ്ഞ വര്‍ഷം ജിഎച്ച്സിഎല്‍ എന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. ഇത് യൂറോപ്യന്‍ വിപണിയിലേക്ക് കടന്നു ചെല്ലാനും കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും സഹായിക്കും. കൂടാതെ ഭാവി വരുമാനം ഉറപ്പാക്കാനും ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന് വഴിതെളിയും. ഇതിനോടൊപ്പം അമേരിക്കന്‍ വപണിയിലെ ഉണര്‍വും കമ്പനിക്ക് ഗുണകരമാകും. ചുരുങ്ങിയത് അടുത്ത രണ്ടു വര്‍ഷത്തേക്കെങ്കിലും അമേരിക്കയില്‍ നിന്നും മികച്ച കരാറുകള്‍ ലഭിക്കുമെന്നാണ് കമ്പനിയുടെ അനുമാനം. ഇതിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം വരുമാത്തില്‍ 25 ശതമാനത്തിലേറെ വര്‍ധന ഉണ്ടാകാമെന്നും എഡല്‍വീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലക്ഷ്യവില 386
വ്യാഴ്യാഴ്ച 214.60 രൂപ നിലവാരത്തിലാണ് ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസിന്റെ ഓഹരില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 386 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എഡല്‍വീസ് ബ്രോക്കിങ് നിര്‍ദേശിച്ചു. ഇതിലൂടെ 80 ശതമാനത്തിലേറെ നേട്ടം സ്വന്തമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിനിടെ ഓഹരികളുടെ ഉയര്‍ന്ന വില 315 രൂപയും കുറഞ്ഞ വില 113 രൂപയുമാണ്. നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 32 ശതമാനത്തോളം താഴെയാണ് ഓഹരികളുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എഡല്‍വീസ് ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications