ജീവനക്കാരൻ തന്റെ തൊഴിലിൽ നിന്ന് പിരിഞ്ഞുപോകുമ്പോൾ തൊഴിലുടമ നൽകുന്ന ഒരു പ്രതിഫലമാണ് ഗ്രാറ്റുവിറ്റി. വിരമിക്കുമ്പോഴോ, രാജിവെക്കുമ്പോഴോ അല്ലെങ്കിൽ ജീവനക്കാരന്റെ മരണത്തിലോ വൈകല്യത്തിലോ നൽകുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. ഒരു ജീവനക്കാരൻ ഒരേ തൊഴിലുടമയിൽ അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയതിന് ശേഷമാണ് ഗ്രാറ്റുവിറ്റി തുക നല്കപ്പെടുക. ഈ തുക പരമാവധി പ്രയോജനപ്പെടുത്താൻ, ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിനായി നിങ്ങൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഒന്ന് ചർച്ച ചെയ്യാം.
പേഴ്സണൽ ലോൺ: ഏറ്റവും കുറവ് പലിശ ഈടാക്കുന്നത് ഈ ബാങ്കുകളാണ്
നിങ്ങൾക്ക് കുടിശ്ശികയുള്ള വായ്പകളുടെങ്കിൽ, അവ അടച്ചുതീർക്കാൻ ഗ്രാറ്റുവിറ്റി ഉപയോഗിക്കുക. അതിൽതന്നെ, ഉയർന്ന പലിശ നിരക്കുള്ള വായ്പകൾക്കാണ് മുൻഗണന നൽകേണ്ടത്. കാരണം, ഇത് സാമ്പത്തികമായുള്ള ആശ്വാസത്തിനും സമ്മർദ്ദം കുറയ്ക്കുന്നതിനും വഴിയൊരുക്കും. മാത്രമല്ല, ഭാഗികമായുള്ള തിരിച്ചടവാണെങ്കിൽപോലും, മുമ്പ് ആസൂത്രണം ചെയ്തതിനേക്കാൾ നേരത്തെ കടം വീട്ടാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അതിലൂടെ പലിശയിലുള്ള പണം ലാഭിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പിക്കാനും സാധിക്കുന്നു. ഇനി വായ്പകളൊന്നുമില്ലെങ്കിൽ, ഗ്രാറ്റുവിറ്റിയുടെ ഒരു ഭാഗം എമർജൻസി ഫണ്ട് നിർമിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാം. അതിലൂടെ മെഡിക്കൽ അത്യാഹിതങ്ങൾ പോലുള്ള അപ്രതീക്ഷിത ചെലവുകളെ ചെറുത്ത് നിർത്താൻ പറ്റും. എമർജൻസി ഫണ്ടല്ലെങ്കിൽ എഫ്ഡി അക്കൗണ്ട് തുറക്കാനാങ്കിലും ഗ്രാറ്റുവിറ്റി തുക ഉപയോഗിക്കുന്നത് സാമ്പത്തികമായ നേട്ടം ഉറപ്പ് വരുത്താൻ നിങ്ങളെ സഹായിക്കുന്നു.

മ്യൂച്വൽ ഫണ്ടുകളിലുള്ള നിക്ഷേപവും വളരെ വിവേകപരമായ തീരുമാനമാണ്. ഈ നിക്ഷേപത്തിലൂടെ ഗണ്യമായ വരുമാനം നിങ്ങൾക്ക് നേടാൻ സാധിക്കുന്നു. പ്രത്യേകിച്ചും മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ, ദീർഘകാലാടിസ്ഥാനുള്ള സമ്പത്ത് സൃഷ്ടിക്കുന്നതിന് ഏറെ പ്രയോജനകരമാണ്. ഇനി നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലോ വിവാഹത്തിലോ ഗ്രാറ്റുവിറ്റി തുക ഉപയോഗിക്കുന്നതാണ് മറ്റൊരു മാർഗം. ഈ തുക വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുമ്പോൾ, നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ താല്പര്യങ്ങൾക്ക് അതൊരു മുതൽക്കൂട്ടാവുന്നു.
നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ആസ്വദിക്കുന്നതും സമ്പാദിക്കുന്നത് പോലെ പ്രധാനമാണ്. അതുകൊണ്ട് തന്നെ യാത്രകൾക്കോ വിനോദങ്ങൾക്കോ നിങ്ങളുടെ ഗ്രാറ്റുവിറ്റി ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ ഉന്മേഷകരമായ ഒരു ഇടവേള നൽകുകയും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെയാണെങ്കിൽപോലും നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ നിങ്ങൾ തീർച്ചയായും ഉറപ്പുവരുത്തേണ്ടതാണ്. അതിനായി നിങ്ങളുടെ ഗ്രാറ്റുവിറ്റി തുക ശ്രദ്ധയോടും വിവേകത്തോടും കൂടി ചെലവഴിക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക്, സാമ്പത്തികമായ തകർച്ച നേരിടാനും കടക്കാരനാകാനുമുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications