ഈട് ആവശ്യമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ വായ്പയാണ് പേഴ്സണൽ ലോണുകൾ. അപേക്ഷകന്റെ പ്രതിമാസ വരുമാനം, ക്രെഡിറ്റ് സ്കോറുകൾ, തൊഴിൽ പ്രൊഫൈലുകൾ എന്നിവ പരിശോധിക്കുന്നതിലൂടെയാണ് പേഴ്സണൽ ലോണിനുള്ള യോഗ്യത നിശ്ചയിക്കുന്നത്. പേഴ്സണൽ ലോണിലേക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്. പെട്ടന്നുള്ള മെഡിക്കൽ ആവശ്യങ്ങൾക്കും തൊഴിൽ നഷ്ടം മൂലമുണ്ടാകുന്നതുമായ സാമ്പത്തിക പ്രതിസന്ധികൾക്കും നിങ്ങൾക്ക് പേഴ്സണൽ ലോണിനെ സമീപിക്കാവുന്നതാണ്. എങ്കിലും, വായ്പാ പദ്ധതിക്കനുസരിച്ച് പലിശയിനത്തിൽ എത്രത്തോളം കട ബാധ്യത ഉണ്ടാവും എന്ന് നിങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളെ നമുക്കൊന്ന് വിലയിരുത്താം.
ബന്ധൻ ബാങ്ക് 9.47 ശതമാനം മുതൽ, പേഴ്സണൽ ലോണുകൾക്ക് കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം നൽകുന്നു. 10.49 ശതമാനം മുതൽ ഇൻഡസ്ലൻഡ് പലിശ നിരക്ക് വാഗ്ദാനം നൽകുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് 10.75 ശതമാനം മുതലാണ് പലിശയിനത്തിൽ ഈടാക്കുന്നത്. അതേസമയം, ഐസിഐസിഐ ബാങ്ക് 10.8 ശതമാനവും ആക്സിസ്, കൊട്ടക് മാഹീന്ദ്ര, ഐഡിഎഫ്സി ഫസ്റ്റ് എന്നീ ബാങ്കുകൾ 10.99 ശതമാനവും പലിശയായി ഈടാക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പേഴ്സണൽ ലോണുകൾക്ക് 11.15 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 11.75 ശതമാനവും കനറാ ബാങ്ക് 11.95 ശതമാനവും പലിശയിനത്തിൽ ഈടാക്കുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ 11.4 ശതമാനം മാത്രമാണ് പേഴ്സണൽ ലോണുകൾക്ക് പലിശയായി കണക്കാക്കുന്നത്. അതേസമയം, പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 12.4 ശതമാനം മുതൽ പലിശയിനത്തിൽ ഈടാക്കുന്നു.
ഇങ്ങനെ പലിശയിനത്തിൽ വിവിധ ബാങ്കുകൾ വ്യത്യസ്ത ശതമാനം നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ, നിങ്ങൾക്ക് അനുയോജ്യമായതും പെട്ടന്ന് അടച്ചുതീർക്കാൻ പറ്റുന്നതുമായ വായ്പാ പദ്ധതികൾ തിരഞ്ഞെടുക്കുക. വിവിധ ബാങ്കുകളുടെ പ്ലാനുകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ലോണുകൾക്കായി അപേക്ഷ സമർപ്പിക്കുക. ഇങ്ങനെ വ്യക്തമായുള്ള തീരുമാനങ്ങളിലൂടെ നല്ല വായ്‌പാ പദ്ധതി നിങ്ങൾക്ക് കണ്ടെത്താൻ പറ്റുകയും സാമ്പത്തികമായ തകർച്ചയില്ലാതെ തിരിച്ചടവ് സാധ്യമാവുകയും ചെയ്യുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
