സ്വന്തമായൊരു വീട് എന്നൊരു സ്വപ്നം കൊണ്ടു നടക്കാത്തവർ ആരുമില്ല. എന്നാൽ അതിന്, നല്ല സാമ്പത്തിക അധ്വാനവും മികച്ച ആസൂത്രണവും ആവശ്യമുണ്ട്. അതിനായി നമ്മൾ ഭവന വായ്പയുടെ സഹായം തേടുന്നു. എന്നാൽ നിങ്ങൾ അതിലേക്ക് ഇറങ്ങുന്നതിനു മുമ്പ്, സാമ്പത്തിക വശങ്ങളെക്കുറിച്ച് നല്ല പോലെ അറിയേണ്ടതുണ്ട്. വീട് സ്വന്തമാക്കുന്നത് ആദ്യപടി മാത്രമാണ്. അതിലെ വർഷങ്ങളോളമുള്ള വായ്പാ പ്രക്രിയയും തിരിച്ചടവുമാണ് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുക. ഇവിടെ വായ്പാ കാലാവധി 7 വർഷം വരെയായി നിങ്ങൾക്ക് കുറയ്ക്കാൻ പറ്റും. അതെങ്ങനെയാണെന്ന് ഉദാഹരണ സഹിതം നോക്കാം.
മൂന്ന് വർഷം കൊണ്ട് 21.65 ലക്ഷം രൂപ റിട്ടേൺ നേടാം; ചെയ്യേണ്ടത്...
20 വർഷത്തെ കാലാവധിയിൽ 9 ശതമാനം വാർഷിക പലിശ നിരക്കിൽ ഒരു കോടി രൂപയ്ക്ക് വീട് വാങ്ങുന്നതിനെ പരിഗണിക്കുമ്പോൾ, ഡൗൺ പേയ്മെന്റായി 20 ലക്ഷം അടച്ച് 80 ലക്ഷം ലോൺ എടുക്കുക എന്ന രീതിയിൽ നോക്കാം. അപ്പോൾ വായ്പാ കാലയളവിൽ അടച്ച ആകെ തുക 192,74,738 രൂപയായിരിക്കും. അതിൽ പലിശയായി ഏകദേശം വീടിന്റെ വിലയായ 92,74,738 രൂപ വരെ ഉൾപ്പെടുന്നു. ഇതിൽ ഇ.എം.ഐ 10 ശതമാനം ടോപ് അപ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ലോൺ കാലാവധി 4 വർഷം കുറയ്ക്കാം. അങ്ങനെ 22,48,950 രൂപ പലിശ ഇനത്തിൽ ലാഭിക്കാം. ഇനി നിങ്ങളുടെ ഇ.എം.ഐ 20 ശതമാനം ടോപ് അപ് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ലോൺ കാലാവധി 7 വർഷമായും പലിശ 35,61,366 രൂപയായും കുറയ്ക്കാം. ഇ.എം.ഐ 10 മുതൽ 20 ശതമാനം വരെ ടോപ് അപ് ചെയ്യുന്നത് എപ്പോഴും നല്ലതാണ്. കാരണം, ഒരു കോടിയുടെ വീടിന് 92 ലക്ഷം രൂപ പലിശയായി നൽകുന്നത് സാമ്പത്തിക അർത്ഥമില്ലാത്തതാണ്.

വീട് വെക്കുന്നതിന്റെ അല്ലെങ്കിൽ വാങ്ങുന്നതിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ് 28/36 എന്ന വ്യവസ്ഥ. ഇത് നിങ്ങളുടെ മൊത്തം പ്രതിമാസ വരുമാനത്തിന്റെ 28 ശതമാനത്തിൽ കൂടുതൽ പ്രതിമാസ ഇ.എം.ഐയിലേക്ക് നീക്കിവയ്ക്കരുതെന്നും മൊത്തം വായ്പയ്ക്ക് 36 ശതമാനത്തിൽ കൂടതലാകരുതെന്നും നിർദ്ദേശിക്കുന്നു. മൊത്തം വായ്പയിൽ ഭവന വായ്പ, കാർ വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ എന്നിവ പോലുള്ള കടങ്ങളൊക്കെയും ഉൾപ്പെടുന്നു. നിങ്ങളുടെ ഭവന വായ്പയിൽ നിങ്ങൾക്ക് അനുയോജ്യമായ തിരിച്ചടവ് ശേഷി കണ്ടെത്താൻ, നിങ്ങളുടെ പ്രതിമാസ വരുമാനം 0.28 കൊണ്ട് ഗുണിക്കുക. നിങ്ങൾക്ക് അനുയോജ്യമായ മൊത്തം വായ്പ കണ്ടെത്താൻ 0.36 കൊണ്ട് ഗുണിക്കുകയും ചെയ്യുക. ഉദാഹരണമായി, നിങ്ങളുടെ ആകെ പ്രതിമാസ വരുമാനം 1,00,000 രൂപയാണെങ്കിൽ, ഭവന വായ്പയിൽ പരമാവധി ചെലവഴിക്കേണ്ടത് 1,00,000 × 0.28 = 28,000 രൂപയും, മൊത്തം കടത്തിൽ പരമാവധി ചെലവഴിക്കേണ്ടത്, 1,00,000 × 0.36 = 36,000 രൂപയുമാണ്.
ഒരു വീട് വാങ്ങുന്നതിന് കൃത്യമായ സാമ്പത്തിക ആസൂത്രണവും വിവിധ ചെലവുകളെയും പദ്ധതികളെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവും ആവശ്യമാണ്. ഇതിൽ ഒരു യഥാർത്ഥ ബജറ്റ് സജ്ജീകരിക്കുന്നതും ഭവന വായ്പ പദ്ധതികൾ താരതമ്യം ചെയ്യുന്നതും എല്ലാം ഉൾപ്പെടുന്നു. മാത്രമല്ല, നിങ്ങളുടെ തീരുമാനം നിങ്ങളുടെ വ്യക്തിപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരു ഭവന വായ്പ എടുക്കുന്നത് നിങ്ങളുടെ ജീവിതരീതിയെ സാരമായി ബാധിക്കുകയും ദൈനംദിന ചെലവുകളിൽ അത് പ്രതിഫലിക്കുകയും ചെയ്യും. സാമ്പത്തികമായ ആസൂത്രണവും ബജറ്റ് ക്രമീകരണവും അതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കും. അപ്പോൾ, കൃത്യമായ ആസൂത്രണം നിങ്ങളെ ഒരു പരിധി വരെ സാമ്പത്തിക ബാധ്യതകളിൽ നിന്നും തടഞ്ഞു നിർത്തുന്നതാണ്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications