വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഓരോ തിരിച്ചടിയില്‍ നിന്നും വൈകാതെ കരകയറാന്‍ സാധിക്കുന്നത് വിപണിയുടെ അന്തര്‍ലീനമായ കരുത്തിനെ വെളിവാക്കുന്നു. നിലവില്‍ ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള മുന്നേറ്റമാണ് വിപണിയില്‍ ദൃശ്യമാകുന്നത്. അതിനാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരികളില്‍ നിക്ഷേപം തുടരാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ അരിഹന്ത് കാപിറ്റല്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി ഇടക്കാലയളവിലേക്ക് 46 ശതമാനം നേട്ടം നല്‍കിയേക്കാവുന്ന ഒരു സ്മോള്‍ കാപ് ഓഹരി ഇവര്‍ നിര്‍ദേശിച്ചു.
പിറ്റി എന്‍ജിനീയറിങ്
ഇലട്രിക്കല്‍ മോട്ടോറുകളുടെ സ്റ്റീല്‍ ലാമിനേഷന് നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് പിറ്റി എന്‍ജിനീയറിങ്. 1983 മുതല്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ മോട്ടോര്‍സ്, ഡിസി മെഷീന്, ട്രാക്ഷന്‍ മോട്ടോര്‍, പമ്പ്, ട്രെയിന്‍ ലൈറ്റിങ് ജനറേറ്റര്‍, മെഡിക്കല്‍ ഉപകരണം, കാറ്റാടിയന്ത്രം തുടങ്ങി വിവിധ മേഖലകളിലേക്ക് വേണ്ട ലാമിനേഷന്, ഡൈ-കാസ്റ്റ് റോട്ടോര്‍, മോട്ടോര്‍ കോര്‍, ഘടക ഉപകപരണങ്ങളും നിര്‍മിക്കുന്നു. നിലവില്‍ 39,600 മെട്രിക് ടണ്‍ ഉത്പാദന ശേഷിയുണ്ട്. ഏറ്റവുമധികം ഇലട്രിക്കല്‍ ലാമിനേഷന് കയറ്റുമതി ചെയ്യുന്ന സ്ഥാപനവുമാണിത്. 40 ശതമാനം വരുമാനവും ഇതില്‍ നിന്നും ലഭിക്കുന്നു. ഓറംഗബാദിലും ഹൈദരാബാദിലുമായി 3 നിര്‍മാണ ശാലയും സ്വന്തമായുണ്ട്.
ഓഹരി വിശദാംശം
പിറ്റി എന്‍ജിനീയറിങ്ങിന്റെ ആകെ ഓഹരികളില്‍ 59.28 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 20.47 ശതമാനം ഓഹരികളും ഈട് നല്‍കിയിരിക്കുകയാണ്. ബാക്കി 40.43 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. കൃത്യമായ ഇടവേളകളില്‍ ലാഭവിഹിതം നല്കുന്നില്ലെങ്കിലും ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.39 ശതമാനമാണ്. ഓഹരിയിന്മേലുള്ള ആദായം (ROE) 13.5 ശതമാനം നിരക്കിലും പ്രതിയോഹരി ബുക്ക് വാല്യൂ 79.7 രൂപയുമാണ്. എന്‍ജിനീയറിങ് വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 44.24 നിരക്കില്‍ ആയിരിക്കുമ്പോള്‍ പിറ്റി എന്ജിനീയറിങ്ങിന്റേത് 18.19 ആണെന്നതും ശ്രദ്ധേയം. നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 966 കോടിയാണ്.
അനുകൂല ഘടകം
ഇടക്കാലയളവിലേക്ക് കമ്പനി നേതൃത്വം 1,700 മുതല്‍ 1,800 കോടി വരെ വരുമാനം നേടുമെന്നാണ് കണക്കൂക്കൂട്ടുന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യകത ഉയരുന്നതിന്റെ ആനുകൂല്യം ലഭിക്കും. ഇതിലൂടെ ആകെ വരുമാനത്തിന്റെ 80 ശതമാനവും രാജ്യത്തിനകത്തു നിന്നും 20 ശതമാനം കയറ്റുമതിയിലൂടെയുമാകും. കയറ്റുമതിയേക്കാള്‍ മെച്ചം ആഭ്യന്തര വിപണിയായതിനാല്‍ ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രവര്‍ത്തന മൂലധനത്തിന്റെ ചാക്രികത കുറയ്ക്കാനും സഹായിക്കും. ഇതിനോടൊപ്പം ഓറംഗബാദിലെ നിര്‍മാണ ശാലയില്‍ 270 കോടിയുടെ വികസന പ്രവര്‍ത്തനം 2024-ല്‍ പൂര്‍ത്തിയാകുന്നതോടെ ഉത്പാദന ശേഷിയില്‍ കുതിപ്പ് കൈവരിക്കും. ഇതോടെ ആഭ്യന്തര വിപണി വിഹിതം വര്‍ധിപ്പിക്കാനും സാധിക്കും.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ പിറ്റി എന്‍ജിനീയറിങ്ങിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 12.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 12.7 ശതമാനവും അറ്റാദായത്തില്‍ 36.6 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 264 കോടിയാണ്. ഇത് മുന്‍ പാദത്തേക്കാള്‍ 9 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 75 ശതമാനവും വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 11 കോടിയാണ്. ഇതോടെ പ്രതിയോഹരി വരുമാനം 4.04 രൂപയില്‍ നിന്നും 3.59 ആയി താഴ്ന്നു.
ലക്ഷ്യവില 438
കഴിഞ്ഞ ദിവസം 301 രൂപ നിലവാരത്തിലാണ് പിറ്റി എന്‍ജിനീയറിങ്ങിന്റെ (BSE: 513519, NSE: PITTIENG) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 438 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് അരിഹന്ത് കാപിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 46 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 344.40 രൂപയും താഴ്ന്ന വില 63 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 7 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അരിഹന്ത് കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പേര്ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications