പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണികള്‍ നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. കിഴക്കന്‍ യൂറോപ്പിലെ യുദ്ധസമാനമായ സംഘര്‍ഷ സാഹചര്യമാണ് ആഗോള സാമ്പത്തിക രംഗത്ത് ആശങ്കകളേറ്റുന്നത്. ഓഹരി വിപണികളില്‍ കടുത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഇതിനിടെ ഒരു സ്വകാര്യ ബാങ്കിന്റെ ഓഹരികള്‍ക്ക് 'സെല്‍' റേറ്റിങ് നല്കി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബല്‍ രംഗത്തെത്തി. നിലവിലെ വിലയില്‍ നിന്നും 20 ശതമാനം വരെ ഇടിയാമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ബന്ധന് ബാങ്ക്
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ലാഭേച്ഛയില്ലാതെ ചെറുകിട വായ്പകള്‍ നല്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനമായി 2001-ലാണ് തുടക്കം. 2006-ല്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന്റെ ലൈസന്‍സ് നേടി. 2010-ല്‍ രാജ്യത്തെ ഏറ്റവും വലിയ മൈക്രോഫിനാന്‍സ് സ്ഥാപനമായി വളര്‍ന്നു. തുടര്‍ന്ന് 2015-ലാണ് പൂര്‍ണതോതിലുള്ള ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചത്. ഇന്ന് രാജ്യമെമ്പാടും 5,600-ലേറെ ശാഖകളും 2.5 കോടിയിലേറെ ഉപഭോക്താക്കളും ഉള്ള വമ്പന്‍ ധനകാര്യ സ്ഥാപനമായി വളര്‍ന്നു. കൊല്‍ക്കത്തയാണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ നിലവിലെ വിപണി മൂലധനം 49,546 കോടി രൂപയാണ്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബന്ധന് ബാങ്കിന്റെ വരുമാനം 3 മടങ്ങിലധികം വര്‍ധിച്ചു. എന്നാല്‍ അവസാന 5 സാമ്പത്തിക പാദങ്ങളിലും വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ ബാങ്കിന് സാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 2,124 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 2.56 ശതമാനം വര്‍ധനവാണ് കാണിച്ചത്. അതേസമയം, മൂന്നാം പാദത്തിലെ അറ്റാദായം 859 കോടയിലേക്ക് ഉയര്‍ന്നു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനത്തോളം വര്‍ധനയാണ്. സമാനമായി പ്രതിയോഹരി വരുമാനവും 3.93-ല്‍ നിന്നും 5.33-ലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്.
ഓഹരി വിശദാംശം
ബന്ധന് ബാങ്കിന്റെ (BSE: 541153, NSE: BANDHANBNK) ഓഹരികളില്‍ 40 ശതമാനത്തോളവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 34.6 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.93 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അതിനിടെ, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 2 മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരികളില്‍ നിന്നും പിന്മാറി. അതേസമയം വിദേശ നിക്ഷേപകര്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചു. അതേസമയം പ്രതിയോഹരി ബുക്ക് വാല്യൂ 108.08 രൂപയും ഡിവിഡന്റ് യീല്‍ഡ് 0.33 ശതമാനമാണ്.
ലക്ഷ്യവില 250
ചൊവ്വാഴ്ച ബന്ധന് ബാങ്ക് ഓഹരികള്‍ 2 ശതമാനം ഇടിഞ്ഞ് 307.60 രൂപ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത 12 മാസത്തിനകം ഓഹരി വില 250 രൂപയിലേക്ക് ഇടിയാമെന്ന് എംകേ ഗ്ലോബലാണ് സൂചിപ്പിച്ചത്. ഇത് ഓഹരിയുടെ മാര്‍ക്കറ്റ് വിലയേക്കാള്‍ 20 ശതമാനത്തോളം താഴ്ന്ന നിലവാരമാണ്. അതേസമയം, കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരികളുടെ വിലയില്‍ 6 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. 52 ആഴ്ചയിലെ ഓഹരികളുടെ ഉയര്‍ന്ന നിലവാരം 371 രൂപയും കുറഞ്ഞ വില 229.55 രൂപയുമാണ്. ഈ വര്‍ഷം ഇതുവരെ 22 ശതമാനത്തോളം നേട്ടം ഓഹരികള്‍ നല്‍കിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകേ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
