ഒരിടവേളയ്ക്കു ശേഷം വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തെന്നിവീണു. തുടര്‍ച്ചയായ മൂന്ന് ദിവസം സൂചികകള്‍ തിരിച്ചടി നേരിട്ടതോടെ പ്രധാന സപ്പോര്‍ട്ട് നിലവാരങ്ങളും തകര്‍ന്നു. ഇതിനിടെ മികച്ച മൂന്നാം പാദഫലങ്ങള്‍ കാഴ്ചവച്ച കമ്പനികളുടെ ഓഹരികള്‍ മുന്നേറ്റം നടത്തുന്നുണ്ട്. ഇത്തരത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തുവിട്ടതും സമീപഭാവിയില്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ സാധ്യതയുമുള്ള മീഡിയ മേഖലയിലെ ഒരു ഓഹരി ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
സീ എന്റര്‍ടെയിന്‍മെന്റ്
രാജ്യത്തെ ഏറ്റവും വലിയ മാധ്യമ, വിനോദ കമ്പനിയാണ് സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്. 1991 പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് ലോകവ്യാപകമായി 45 ചാനലുകളാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 2021 സെപ്റ്റംബറിലെ കണക്കു പ്രകാരം 52.21 ശതമാനമാണ് കമ്പനിയിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. കഴിഞ്ഞ വര്‍ഷം 68 ശതമാനം വരെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്ക് ഉണ്ടായിരുന്നു. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.01 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. നിലവില്‍ പ്രമോട്ടര്‍ ഗ്രൂപ്പിന് നാല് ശതമാനം ഓഹരികള്‍ മാത്രമാണ് ഉള്ളത്.
സാമ്പത്തികം
ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 2,230.44 കോടി രൂപയായിരുന്നു. ഇത് രണ്ടാം പാദത്തേക്കാള്‍ 5.97 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ വരുമാനത്തില്‍ 23 ശതമാനത്തോളം ഇടിവും സംഭവിച്ചു. അതേസമയം, കമ്പനിയുടെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 298.91 കോടി രൂപയായി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെങ്കിലും വളര്‍ച്ചാ തോതില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നതും ശ്രദ്ധേയം.
ഓഹരി വിശദാംശം
നിലവില്‍ 25,722 കോടി രൂപയാണ് സീ എന്റര്‍ടെയിന്‍മെന്റിന്റെ (BSE: 505537, NSE : ZEEL) വിപണി മൂലധനം. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.93 ശതമാനമാണ്. ഓഹരിയുടെ ബുക്ക് വാല്യൂ 105.23-മാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 17 ശതമാനത്തോളം ഇടിവുണ്ടായി. എങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
ലക്ഷ്യവില 410
ചൊവ്വാഴ്ച രാവിലെ 269 രൂപ നിലവാരത്തിലാണ് സീ എന്റര്‍ടെയിന്‍മെന്റ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 410 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 53 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ഓഹരിയുടെ കൂടിയ വില 378.70 രൂപയും കുറഞ്ഞ വില 166.80 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
