റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ദ്വൈമാസ പണനയ അവലോകന യോഗവും പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ പൂര്‍ത്തിയാക്കി. വായ്പ നിരക്കുകളെ നേരിട്ടു സ്വാധീനിക്കാവുന്ന റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം ധനനയ സമിതിയിലെ ആറ് അംഗങ്ങളും ഐക്യകണ്ഠേനയാണ് സ്വീകരിച്ചത്. ആവശ്യമുളളിടത്തോളം ഉദാര നയം തുടരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്, സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കാണ് പ്രാമുഖ്യമെന്നതും അടിവരയിടുന്നു. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തെ വിപണിയും സ്വാഗതം ചെയ്തു. സൂചികകള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇതിനിടെ ഇന്ത്യന്‍ ബാങ്കിന്റെ ഓഹരിയില്‍ നിക്ഷേപത്തിന് നര്ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ഇന്ത്യന്‍ ബാങ്ക്
രാജ്യത്തെ ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ആണ് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്ക്. സ്വദേശി പ്രസ്ഥാന സമരങ്ങളുടെ ഭാഗമായി 1907-ലാണ് ബാങ്കിന്റെ രൂപീകരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6000-ത്തിലധികം ശാഖകളിലൂടെ 10 കോടിയിലധികം ഉപഭോക്താക്കളുണ്ട്. 9 ലക്ഷം കോടി രൂപയിലധികമാണ് ബിസിനസ് ഇടപാടുകളുടെ മൂല്യം. 75 രാജ്യങ്ങളിലായി 227 പ്രതിനിധി ഓഫീസുകളും ഇന്ന് ബാങ്കിനുണ്ട്. എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും നല്കുന്നു. നിലവില്‍ 19,000 കോടിയോളം രൂപയാണ് ബാങ്കിന്റെ വിപണി മൂലധനം.
ഓഹരി വിശദാംശം
ഇന്ത്യന്‍ ബാങ്കിന്റെ (BSE: 532814, NSE : INDIANB) 79.86 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് 10.61 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 1.84 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. സമീപകാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരിയുടെ പിഇ റേഷ്യോ 4.02 ആണെന്നതും ശ്രദ്ധേയം. ഡിവിഡന്റ് യീല്‍ഡ് 1.28 ശതമാനമാണ്. ഇന്ത്യന്‍ ബാങ്ക് ഓഹരിയുടെ ബുക്ക് വാല്യൂ 330.25 ആണ്. അതായത് നിലവിലെ ഓഹരി വില ബുക്ക് വാല്യൂവിന്റെ പകുതിക്കും താഴെയാണ്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി ഇന്ത്യന്‍ ബാങ്കിന്റെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ച കാണിക്കുന്നു. എന്നാല്‍ അറ്റാദായത്തില്‍ വര്‍ധനയുണ്ടായത് കഴിഞ്ഞ വര്‍ഷം മുതലാണ്. അതേസമയം, ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ പലിശയില്‍ നിന്നുള്ള വരുമാനം 4,315.54 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തേക്കാള്‍ 1.89 ശതമാനം വര്‍ധനവ് കാണിക്കുന്നു. മൂന്നാം പാദത്തിലെ അറ്റാദായം 731.58 കോടിയാണ്. ഇത് മുന്വര്ഷത്തേ്ക്കാള് 36.77 ശതമാനം ഉയര്‍ന്നിട്ടുണ്ട്. പ്രതിയോഹരി വരുമാനവും മുന്‍ വര്‍ഷത്തേക്കാള്‍ 1.13 രൂപ ഉയര്‍ന്ന് ഇത്തവണ 5.87 രൂപയിലേക്ക് വര്‍ധിച്ചു.
ലക്ഷ്യവില 220
നിലവില്‍ 156 രൂപ നിലവാരത്തിലാണ് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത് ഇവിടെ നിന്നും 220 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബലിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 42 ശതമാനത്തോളം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 194.95 രൂപയും കുറഞ്ഞ വില 96.05 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വില 7 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതോടെ ഒരു മാസക്കാലയളവിലെ നേട്ടം 5 ശതമാനത്തിലേക്ക് ചുരുങ്ങി. എങ്കിലും ഒരു വര്‍ഷത്തിനിടെ 28 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
