കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം ആഗോള വിപണികളെ പിടിച്ചുലയ്ക്കുകയാണ്. യുദ്ധഭീഷണിയില്‍ ക്രൂഡ് ഓയില്‍ വിലക്കയറ്റവും പണപ്പെരുപ്പ ആശങ്കളും ആഭ്യന്തര വിപണിയെയും സമ്മര്‍ദത്തിലാഴ്ത്തുന്നു. എന്നാല്‍, അടിസ്ഥാനപരമായി മികച്ച കമ്പനികളില്‍ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപം പരിഗണിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ സൂചിപ്പിച്ചത്. എണ്ണ വില ഉയരുന്നത് അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റത്തിന് ഇടയാക്കാമെങ്കിലും ഉത്പന്ന വില കൂട്ടുന്നതും മികച്ച മഴ ഇത്തവണയും ലഭിക്കുമെന്ന റിപ്പോര്‍ട്ട് വന്നിട്ടുള്ളതിനാലും തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയ ഒരു അഗ്രോ കെമിക്കല്‍ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.
ധനുക അഗ്രിടെക്
രാസവളം, കളനാശിനി, വിത്തിനങ്ങള്‍, അഗ്രോ കെമിക്കല്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന ന്യൂഡല്‍ഹി ആസ്ഥാനമായ കമ്പനിയാണ് ധനുക അഗ്രിടെക്. 100 കോടി ഡോളറിന് താഴെയുള്ള ഏഷ്യ- പസിഫിക്ക് മേഖലയിലെ മികച്ച 200 കമ്പനികളൊന്നായി ഫോര്‍ബ്സ് മാസിക തെരഞ്ഞെടുത്തിട്ടുണ്ട്. എല്ലാ പ്രധാന സംസ്ഥാനങ്ങളിലും മാര്‍ക്കറ്റിങ് ഓഫീസുകളും 6,500 വിതരണക്കാരും 75,000-ലേറെ ഡീലര്‍മാരും കമ്പനിക്കുണ്ട്. രാജസ്ഥാന്, ഗുജറാത്ത്, കാശ്മീര്‍ എന്നിവടങ്ങളിലായി മൂന്ന് നിര്‍മാണ ശാലകളും 39 സംഭംരണ കേന്ദ്രങ്ങളും സ്വന്തമായുണ്ട്. ഗവേഷണ വിഭാഗങ്ങളില്‍ ഉള്‍പ്പെടെ 1,000-ലേറെ സാങ്കേതിക- വാണിജ്യ ജീവനക്കാരും ഒരു കോടിയോളം കര്‍ഷകരും കമ്പനിയുമായി സഹകരിക്കുന്നുണ്ട്.
സാമ്പത്തികം
കഴിഞ്ഞ മൂന്ന് വര്‍ഷമായി ധനുക അഗ്രിടെക്കിന്റെ വരുമാനത്തില്‍ 13.2 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 17.5 ശതമാനവും അറ്റാദായത്തില്‍ 18.6 ശതമാനവും വീതം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 2021-22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 357 കോടി രൂപയാണ് കമ്പനി വരുമാനം നേടിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20.7 ശതമാനം വര്‍ധനവാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 6 ശതമാനത്തിലേറെ ഉയര്‍ന്ന് 42.52 കോടി രൂപയിലേക്കെത്തി. പ്രതിയോഹരി വരുമാനവും 8.54-ല്‍ നിന്നും 9.13-ലേക്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഓഹരി വിശദാംശം
ധനുക അഗ്രിടെക്കിന്റെ (BSE: 507717, NSE: DHANUKA) ഓഹരികളില്‍ 70 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 4.18 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 17.05 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.28 ശതമാനമാണ്. നിലവല്‍ ഓഹരിയുടെ വിപണി മൂല്യം 3,319 കോടി രൂപയാണ്. അഗ്രോ കെമിക്കല്‍ വിഭാഗത്തിലെ ശരാശരി പിഇ റേഷ്യോ 54.94 ആയിരിക്കുമ്പോള്‍ ഓഹരിയുടയേത് 16.34 മാത്രമാണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 1,000
വെള്ളിയാഴ്ച 712.70 രൂപയിലാണ് ധനുക അഗ്രിടെക്കിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 1,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 1,053.90 രൂപയും കുറഞ്ഞ വില 658 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 11 ശതമാനം തിരുത്തല്‍ നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ ടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
