നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് മികച്ച വിജയം നേടാനായതിന്റെയും ആകര്‍ഷകമായ വിലയിലേക്കെത്തിയ ഓഹരികളില്‍ നിക്ഷേപകരുടെ ശ്രദ്ധ ലഭിച്ചതിനാലും വിപണിയില്‍ കഴിഞ്ഞയാഴ്ച മുന്നേറ്റം ദൃശ്യമായി. നാല് ആഴ്ചയിലെ നഷ്ടക്കണക്കുകള്‍ക്ക് ശേഷമാണ് വിപണി നേട്ടത്തിലേക്ക് എത്തിയത്. എങ്കിലും യുഎസിലേയും ബ്രിട്ടണിലേയും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമോയെന്നതും കിഴക്കന്‍ യൂറോപ്പിലെ യുദ്ധം തുടരുന്നതും വിപണിയില്‍ ആശങ്കയുടെ നിഴല്‍ വീഴ്ത്തുന്നു. ഇതിനിടെ ഒരു ലാര്‍ജ് കാപ് ബാങ്കിംഗ് ഓഹരി തത്കാലം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
പിഎന്‍ബി
സ്വാതന്ത്ര സമര കാലഘട്ടത്തില്‍ സ്വദേശി ബാങ്ക് വേണമെന്ന ഒരുകൂട്ടം പ്രവര്‍ത്തകരുടെ തീരുമാനത്തില്‍ നിന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് അഥവാ പിഎന്‍ബി 1894-ല്‍ പിറവിയെടുക്കുന്നത്. ഭാരതീയരുടെ മൂലധനത്തില്‍ മാത്രം ആരംഭിച്ചതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതുമായ ബാങ്കാണിത്. ലാഹോര്‍ കേന്ദ്രമാക്കി ആദ്യകാല പ്രവര്‍ത്തനം. ലാലാ ലജ്പത് റായ് ആരംഭകാലത്ത് സംഭാവന നല്‍കിയിരുന്നു. 1965-ലെ യുദ്ധത്തോടെ പാക്കിസ്ഥാനിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്ന് ബിസിനസിലും ശാഖകളുടെ കാര്യത്തിലും രണ്ടാമത്തെ വലിയ പൊതുമേഖല വാണിജ്യ ബാങ്കായി വളര്‍ന്നു. 12,000-ഓളം ശാഖകള്‍ ഇന്ത്യയിലും വിദേശത്തുമായി പ്രവര്‍ത്തിക്കുന്നു. 2003-ല്‍ കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു.
ഓഹരി വിശദാംശം
പിഎന്‍ബിയുടെ (BSE: 532461, NSE: PNB) ഓഹരികളില്‍ 73.15 ശതമാനവും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 1.19 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.6 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. വിപണി മൂലധനം 39,914 കോടി രൂപയാണ്. ഓഹരിയുടെ ബുക്ക് വാല്യൂ 79.58 ആണെന്നതും ശ്രദ്ധേയം. ബാങ്കിംഗ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 19.64 ആയിരിക്കുമ്പോള്‍ പിഎന്ബിയുടേത് 9.44 ആണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ പിഎന്‍ബിയുടെ വരുമാനം 18 ശതമാനവും പ്രവര്‍ത്തന ലാഭം 20.5 ശതമാനം വീതവും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ അറ്റാദായം മെച്ചപ്പെടുത്താനായിട്ടില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ പിഎന്‍ബിയുടെ വരുമാനം 7,803 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 1,127 കോടിയിലേക്ക് ഉയര്‍ന്നു. പ്രതിയോഹരി വരുമാനവും 0.53-ല്‍ നിന്നും 1.02-ലേക്ക് വര്‍ധിച്ചു.
ലക്ഷ്യവില 32
വെള്ളിയാഴ്ച 36.25 രൂപയിലാണ് പിഎന്‍ബി ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 32 രൂപയിലേക്ക് ഓഹരി ഇടിയാമെന്നാണ് എംകെ ഗ്ലോബല്‍ സൂചിപ്പിച്ചത്. അടുത്ത ഒരു വര്‍ഷ കാലയളവില്‍ ഈ നിലവാരത്തിലേക്ക് എത്തിയേക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചത്. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരികളുടെ കൂടിയ വില 48.20 രൂപയും കുറഞ്ഞ വില 31.75 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 9 ശതമാനത്തോളം ഇടിവുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
