തുടര്‍ച്ചയായ ഏഴു ദിവസം നേരിട്ട തിരിച്ചടികള്‍ക്കു ശേഷം ആഭ്യന്തര വിപണികള്‍ നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യക്കെതിരേ സൈനിക നടപടിക്ക് മുതിരാതെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യ രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിയെ ആശ്വാസമായി ഉള്‍ക്കൊണ്ടതാണ് തിരിച്ചു വരവിന് കളമൊരുക്കിയത്. ഇതിനിടെ ആകര്‍ഷകമായ നിലവാരത്തില്‍ നില്ക്കുന്നതും വ്യവസായ മേഖലയില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നതുമായ ലാര്‍ജ് കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്സ് രംഗത്തെത്തി.
ഭാരത് ഫോര്‍ജ്
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര ഫോര്‍ജിങ് സ്ഥാപനമാണ് ഭാരത് ഫോര്‍ജ്. വാഹന, ഊര്‍ജ, വ്യോമയാന, പ്രതിരോധ മേഖലയില്‍ ഗുണമേന്മയുളള ഉപകരണങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. രാജ്യത്തെ ഏറ്റവും വലിയ വാഹനാനുബന്ധ ഉപകരണ നിര്‍മാതാക്കളാണ്. ഇവയുടെ കയറ്റുമതിയിലും ഒന്നാം സ്ഥാനത്തുണ്ട്. ജര്‍മനി, സ്വീഡന്, ഫ്രാന്‍സ്, വടക്കേ അമേരിക്ക എിന്നിവടങ്ങളിലും കമ്പനിക്ക് ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണ ശാലകളും സ്വന്തമായുണ്ട്. നിലവില്‍ വിപണി മൂല്യം 31,278 കോടി രൂപയാണ്.
അനുകൂല ഘടകം
കാസ്റ്റിങ് & ഫോര്‍ജിങ് വ്യവസായ മേഖലയില്‍ അന്തരീക്ഷം മെച്ചപ്പെടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ സാംഘ്വി ഫോര്ജിങ്സിനേയും ജെഎസ് ഓട്ടോകാസ്റ്റിനേയും ഏറ്റെടുത്ത നടപടി ശരിയായ ദിശയിലുള്ളതാണ്. ഇതിലൂടെ ഓട്ടോമോട്ടീവ് ഫോര്ജിങ്ങിലെ വിപണി മേധാവിത്തം നിലനിര്‍ത്താനും ഉത്പന്ന ശ്രേണി വൈവിധ്യവത്കരിക്കാനും ചാക്രികമായി വരുന്ന ഉണര്‍വിനെ മുതലാക്കാനും സാധിക്കും. ഇതിനോടൊപ്പം പ്രതിരോധം, റെയില്‍വേ, പുനരുപയോഗ ഊര്‍ജം, വ്യോമയാനം, വൈദ്യുത വാഹനം തുടങ്ങിയ പുതിയ മേഖലകളിലേക്ക് കടന്നതും ഭാരത് ഫോര്‍ജ് ഓഹരികളെ ശ്രദ്ധേയമാക്കുന്നു.
ഓഹരി വിശദാംശം
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഭാരത്് ഫോര്‍ജിന്റെ ഡിവിഡന്റ് യീല്‍ഡ് 0.30 ശതമാനമാണ്. കാസ്റ്റിങ് & ഫോര്‍ജിങ് മേഖലയിലെ ശരാശരി പിഇ റേഷ്യേ 103.17 ആയിരിക്കുമ്പോള്‍ ഭാരത് ഫോര്‍ജിന്റേത് 29.66 ആണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 116.99 ആണ്. പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശം 44.76 ശതമാനം ഓഹരികളാണുള്ളത്. ഇതില്‍ 7.2 ശതമാനത്തോളം സെപ്റ്റംബര്‍ പാദം മുതല്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം, വിദേശ നിക്ഷേപകര്‍ക്ക് 23.36 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 20.18 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
കോവിഡിന് മുമ്പ് വരെ ഭാരത് ഫോര്‍ജിന്റെ (BSE: 500493, NSE: BHARATFORG) വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ചയുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ വാഹന വ്യവസായ മേഖലയ്ക്കേറ്റ തിരിച്ചടിയാണ് മുഖ്യകാരണം. അതേസമയം, 2021- 22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ വരുമാനം 2,395 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 39 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റാദായം 421 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 300 ശതമാനം വര്‍ധനയാണ് കാണിച്ചത്. പ്രതിയോഹരി വരുമാനവും 4.49-ല്‍ നിന്നും 9.05 രൂപയിലേക്ക് ഉയര്‍ന്നു.
ലക്ഷ്യവില 950
വെള്ളിയാഴ്ച 671.80 രൂപ നിരക്കിലാണ് ഭാരത് ഫോര്‍ജ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 950 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 42 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 847.95 രൂപയും കുറഞ്ഞ വില 555.75 രൂപയുമാണ്. അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനത്തോളം ഓഹരി വിലയില്‍ തിരുത്തലുണ്ടായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
