സമീപകാല താഴ്ചയില്‍ നിന്നും പ്രധാന സൂചികകള്‍ 10 ശതമാനത്തോളം കരകയറിക്കഴിഞ്ഞു. വിപണി പ്രതീക്ഷിച്ച തോതില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതും ക്രൂഡ് ഓയില്‍ വില താഴേക്ക് വന്നതുമൊക്കെ വിപണിയുടെ കുതിപ്പിന് പിന്‍ബലമേകുന്നു. ഇതിനോടകം തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയ മികച്ച ഓഹരികളില്‍ നിക്ഷേപ താത്പര്യം ദൃശ്യമാണ്. ഇത്തരത്തില്‍ വമ്പന്‍ വിലക്കുറവില്‍ നില്ക്കുന്ന മിഡ്കാപ് ബാങ്ക് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് എംകെ ഗ്ലോബല്‍ രംഗത്തെത്തി.
സിറ്റി യൂണിയന് ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നാണ് സിറ്റി യൂണിയന് ബാങ്ക് ലിമിറ്റഡ്. തമിഴ്നാട്ടിലെ കുംഭകോണത്താണ് ആസ്ഥാനം. 1904-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ബാങ്കിന്റെ പൂര്‍വനാമം കുംഭകോണം ബാങ്ക് ലിമിറ്റഡ് എന്നായിരുന്നു. വ്യക്തിഗത ബാങ്കിംഗ്, എന്‍ആര്‍ഐ ബാങ്കിംഗ്, ഭവന വായ്പ, നിക്ഷേപം തുടങ്ങിയ എല്ലാവിധ ധനകാര്യ സേവനങ്ങളും നല്കുന്നു. അതേസമയം, ബാങ്കിന്റെ 44 ശതമാനത്തോളം ഓഹരികളും ആഭ്യന്തര ധനകര്യ സ്ഥാപനങ്ങളാണ് കൈവശം വച്ചിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് 16 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 40 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ശ്രദ്ധേയ ഘടകം
നിലവില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 34 ശതമാനത്തോളം താഴ്ന്ന വിലയിലാണ് സിറ്റി യൂണിയന് ബാങ്ക് ഓഹരികള്‍ വ്യപാരം ചെയ്യപ്പെടുന്നത്. അതേസമയം, ബാങ്കിംഗ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 29.16 ആയിരിക്കുമ്പോള്‍ സിറ്റി യൂണിയന് ബാങ്കിന്റേത് 13.64 ആണെന്നതും ശ്രദ്ധേയം. അതുപോലെ ബാങ്കിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 79.02 രൂപയാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നുണ്ടെങ്കിലും ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.41 ശതമാനമേയുള്ളൂ. നിലവില്‍ 9,045 കോടി രൂപയാണ് ബാങ്കിന്റെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്.
സാമ്പത്തികം
കഴിഞ്ഞ 3 വര്‍ഷമായി സിറ്റി യൂണിയന് ബാങ്കിന്റെ (BSE: 532210, NSE: CUB) വരുമാനത്തില്‍ 7.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 5.5 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ പലിശ ഇനത്തിലെ വരുമാനം 490 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.19 ശതമാനം വര്‍ധനയാണിത്. മൂന്നാം പാദത്തില്‍ അറ്റാദായം 196 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രതിയോഹരി വരുമാനം 2.30 രൂപയില്‍ നിന്നും 2.65-ലേക്ക് മെച്ചപ്പെടുത്തി.
ലക്ഷ്യവില 200
വ്യാഴാഴ്ച രാവിലെ 120 രൂപ നിലവാരത്തിലാണ് സിറ്റി യൂണിയന് ബാങ്ക് ഓഹരികള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും 200 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബലിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 67 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 183.95 രൂപയും കുറഞ്ഞ വില 109 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
