ഓഹരി വിപണികളില്‍ അടുത്തിടെയുണ്ടായ തിരുത്തലിലോടെ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരങ്ങളിലേക്കെത്തി കഴിഞ്ഞു. ഇതോടെ അടിസ്ഥാനപരമായി മികച്ച ഓഹരകളില്‍ ദീര്‍ഘകാല ലക്ഷ്യമിട്ട് നിക്ഷേപം പരിഗണിക്കാം. അത്തരത്തില്‍ തിരുത്തല്‍ നേരിട്ട് താഴ്ന്ന നിലവാരത്തില്‍ ഏറെക്കാലമായി നില്ക്കുന്ന ഒരു ഓട്ടോ സ്റ്റോക്കില്‍ നിക്ഷേപം നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി. ഇതിലൂടെ സമീപ ഭാവിയില്‍ 50 ശതമാനം നേട്ടം ലഭിക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഹീറോ മോട്ടോകോര്‍പ്
കൂട്ടുസംരംഭങ്ങളല്ലാതെയുള്ളവയില് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീറോ മോട്ടോ കോര്‍പ് ലിമിറ്റഡ്. ഇന്ത്യയില്‍ ആദ്യമായി ഫോര്‍- സ്ട്രോക് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ചതും ഹീറോ മോട്ടോ കോര്‍പാണ്. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. സിഡി ഡോണ്‍, സ്പ്ലെന്‍ഡര്‍, പാഷന്, ഗ്ലാമര്‍, ഹങ്ക്, കരിസ്മ, സിബിഇസഡ് തുടങ്ങിയവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 37.1 ശതമാനവും ഹീറോ മോട്ടോ കോര്‍പിനാണ്. ഇവരുടെ ഹീറോ സൈക്കിള്‍സ് വളരെ പ്രശസ്തി നേടിയതാണ്.
മറ്റ് വിശദാംശങ്ങള്‍
നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 50 ശതമാനത്തോളം താഴെയാണ് ഹീറോ മോട്ടോ കോര്‍പിന്റെ (BSE: 500182, NSE: HEROMOTOCO) ഓഹരികള്‍ നില്‍ക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഓഹരികളില്‍ 14 ശതമാനത്തോളം തിരുത്തല്‍ നേരിട്ടുണ്ട്. അതേസമയം, ഒരു വര്‍ഷ കാലയളവില്‍ നിക്ഷേപകര്‍ക്ക് 21 ശതമാനം നഷ്ടമാണ് നേരിട്ടിരിക്കുന്നത്. അതേസമയം, 4.26 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. കമ്പനിയുടെ വിപണി മൂലധനം 49,261 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യു റേഷ്യോ എന്നത് 777.79 രൂപയാണ്.
സാമ്പത്തികം
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഹീറോ മോട്ടോ കോര്‍പിന്റെ സംയോജിത വരുമാനം 8,697 കോടി രൂപയാണ്. ഇത് ആദ്യ പാദത്തേക്കാള്‍ 54 ശതമാനം വര്‍ധനവാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദവുമാി തരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തോളം വരുമാനത്തില്‍ ഇടിവും സംഭവിച്ചു. കമ്പിയുടെ രണ്ടാം പാദത്തിലെ അറ്റദായം 810 കോടി രൂപയാണ്. അതേസമയം, പ്രമോട്ടര്‍ ഗ്രൂപ്പിന് 34.76 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 45.23 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യ വില 3,700
വെള്ളിയാഴ്ച രാവിലെ ഒരു ശതമാനത്തിലധികം വില ഉയര്‍ന്ന് 2,460 രൂപ നിലവാരത്തിലാണ് ഹീറോ മോട്ടോ കോര്‍പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 3,700 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 52 ശതമാനം നേട്ടം കരസ്ഥമാക്കാനാകുമെന്നും അവരുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 3,629.05 രൂപയും കുറഞ്ഞ വില 2,310 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications