ഏവരും വളരെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവസാന ആഴ്ചയില്‍ നിര്‍ണായകമായ നിലവാരങ്ങള്‍ ഭേദിച്ച മുന്നേറ്റത്തിലൂടെ വിപണികള്‍ തിരിച്ചുവരവിന്റെ ശക്തമായ സൂചനകള്‍ നല്കി കഴിഞ്ഞു. കമ്പനികളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദഫലങ്ങളും താമസിയാതെ പുറത്തു വരുന്നതോടെ വിപണിയുടെ സമീപ ഭാവിയിലേക്കുള്ള ഗതി നിര്‍ണയിക്കാനാകും. ഇതിനിടെ സ്മോള്‍ കാപ് വിഭാഗത്തിലെ ഒരു ഓട്ടോ സ്റ്റോക്കില്‍ 60 ശതമാനം നേട്ടം ലക്ഷ്യമാക്കി നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
അതുല്‍ ഓട്ടോ
മുചക്ര വാഹന നിര്‍മാതാക്കളിലെ ഇളമുറ കമ്പനിയാണ് ഗുജറാത്തിലെ രാജ്കോട്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അതുല്‍ ഓട്ടോ ലിമിറ്റഡ്. ഗ്രാമീണ മേഖലയില്‍ ഉപയോഗിക്കപ്പെടുന്ന ഛക്രാസ് എന്നറിയപ്പെടുന്ന വാഹനം വിപണിയിലെത്തിച്ച് 1992-ലാണ് കമ്പനിക്ക് തുടക്കമിട്ടത്. പെട്രോള്‍, ഡീസല്‍, വൈദ്യുത വിഭാഗങ്ങളിലും മുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ആറ് സീറ്റുകള്‍ ഉള്ള ഓട്ടോറിക്ഷയും പിക്കപ്പ് വാനുകളും യാത്രാ വാഹനങ്ങളുടെ ഷാസിയും കമ്പനി നിര്‍മ്മിക്കുന്നു. ഇത്തരം വാഹനങ്ങള്‍ ഖുശ്ബു (KHUSHBU) എന്ന ബ്രാന്‍ഡ് നാമത്തില്‍ ആണ് വിപണിയില്‍ എത്തിക്കുന്നത്.
അനുകൂല ഘടകം
ഏറ്റവും വേഗത്തില്‍ വളരുന്ന അതുല്‍ ഓട്ടോയ്ക്ക് വാണിജ്യ വാഹന വിപണിയുടെ 18 ശതമാനവും യാത്രാ വാഹന വിപണിയില്‍ 5 ശതമാനം വിഹിതവും സ്വന്തമാക്കാന്‍ സാധിച്ചു. നാടിന്റെ മുക്കുംമൂലയിലും വരെ ഗതാഗത സൗകര്യമെത്തിക്കുന്ന പൊതുവാഹനമെന്ന വിശേഷണവുമായി ഓട്ടോറിക്ഷയുടെ പ്രാധാന്യവും വിപണിയുടെ വളര്‍ച്ചയും മുന്നോട്ട് തന്നെയാണ്. മാത്രവുമല്ല വന്‍നഗരങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉള്ള സമയത്ത് ചരക്കുകള്‍ എത്തിക്കാനും ഓട്ടോറിക്ഷയുടെ ഉപയോഗപ്പെടുത്തുന്നു. മറ്റ് റോഡ് മുഖേനയുള്ള ചരക്ക് നീക്കത്തില്‍ ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമാണിത്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ അതുല്‍ ഓട്ടോയുടെ (BSE : 531795, NSE : ATULAUTO) സംയോജിത വരുമാനം 86.06 കോടി രൂപയാണ്. ഇത് ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 165 ശതമാനത്തിലേറെ വളര്‍ച്ച കാണിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി വിലയിരുത്തുമ്പോഴും 12 ശതമാനത്തോളം വളര്‍ച്ച ഇത്തവണ നേടിയിട്ടുണ്ട്. അതേസമയം കമ്പനിയുടെ അറ്റ നഷ്ടം 4.5 കോടി രൂപയാണ്.
മറ്റ് ഘടകങ്ങള്‍
420 കോടിരൂപയാണ് അതുല്‍ ഓട്ടോയുടെ വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 136.64 രൂപയാണ്. കമ്പനിയുടെ ഓഹരികളില്‍ 52.7 ശതമാനവും പ്രമോട്ടര്‍മാരുടെ കൈവശമാണ്. 47 ശതമാനത്തോളം റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. വിദേശ, ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ കമ്പനിയില്‍ വളരെ നാമമാത്രമായ ഓഹരി പങ്കാളിത്തമാണ് ഉള്ളത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരി വിലയില്‍ 14 ശതമാനത്തോളം ഇടിവ് ഉണ്ടായതോടെ ഒരു വര്‍ഷക്കാലയളവില്‍ കാര്യമായ നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല.
ലക്ഷ്യവില 305
അതുല്‍ ഓട്ടോയുടെ ഓഹരികള്‍ വെള്ളിയാഴ്ച 190.70 രൂപയിലാണ് ക്ലോസ്സ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 305 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എംകെ ഗ്ലോബല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 60 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുകയെന്നും അവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന വില 268.25 രൂപയും കുറഞ്ഞ വില 164.20 രൂപയും ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനുമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications