ആഭ്യന്തര, ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനത്താല്‍ കഴിഞ്ഞ 6 മാസമായി വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാണ്. പ്രധാന സൂചികകള്‍ റെക്കോഡ് ഉയരത്തില്‍ നിന്നും 10 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. മിക്ക ഓഹരികളും 20 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതില്‍ ഭൂരിഭാഗം ഓഹരികളും വിപണിയോടൊപ്പം തിരികെ കയറാനുമുള്ള ശ്രമത്തിലുമാണ്. എന്നാല്‍ ബാങ്കിംഗ് മേഖലയിലെ ഒരു സ്മോള്‍ കാപ് ഓഹരി വീണ്ടും താഴ്ചയിലേക്ക് പതിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍ രംഗത്തെത്തി.
ഉജജീവന് ബാങ്ക്
2015-ല്‍ റിസര്‍വ് ബാങ്ക്, ചെറുകിട ബാങ്കിംഗ് ലൈസന്‍സ് അനുവദിച്ച 10 ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. ബെംഗളൂരുവാണ് ആസ്ഥാനം. 2005-ല്‍ ബാങ്ക് ഇതര സ്ഥാപനമായാണ് (NBFC) തുടക്കം. നിലവില്‍ 24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തെ 248 ജില്ലകളില്‍ ബിസിനസ് സാന്നിധ്യമുണ്ട്. 60 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്കായി 575 സേവന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. ബാങ്കിന് 16,000-ലധികം ജീവനക്കാരുമുണ്ട്.
സാമ്പത്തികം
കോവിഡിന് മുന്നേയുള്ള കാലഘട്ടത്തില്‍ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം അറ്റാദായം കുത്തനെ ഇടിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ വരുമാനം 454 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ അറ്റനഷ്ടം 33.83 കോടി രൂപയുമാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
ഓഹരി വിശദാംശം
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (BSE: 542904, NSE: UJJIVANSFB) ഓഹരികളില്‍ 83.32 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 15.82 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടേയും 0.11 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുമാണുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 8 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തോളവും ഇടിഞ്ഞിട്ടുണ്ട്.
ലക്ഷ്യ വില 13
ബുധനാഴ്ച 17 രൂപ നിലവാരത്തിലാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 13 രൂപ നിലവാരത്തിലേക്ക് ഓഹരി ഇടിയാമെന്നാണ് എംകെ ഗ്ലോബല്‍ സൂചിപ്പിച്ചത്. അതായത്, നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്നും 25 ശതമാനത്തോളം താഴെയുള്ള നിലവാരത്തിലേക്ക്് അടുത്ത 12 മാസ കാലയളവില്‍ ഓഹരി എത്തിയേക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരിയുടെ കൂടിയ വില 34.50 രൂപയും കുറഞ്ഞ വില 14.05 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍േദശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
