ജീവിതത്തിലെ സുപ്രധാന നാഴികകല്ലിൽ ഒന്നാണ് ഒരു ജോലി നേടുന്നതും സ്വന്തമായി സമ്പാദിക്കുന്നതും. വരുമാനം വന്ന് തുടങ്ങുമ്പോൾ തന്നെ സാമ്പത്തിക അച്ചടക്കത്തിലേക്ക് വരുന്നത് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ അനായാസം സാധ്യമാക്കാൻ നിങ്ങളെ പ്രാപ്തരാക്കും. അതിനായ പരമാവധി നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. നിക്ഷേപം സമ്പാദ്യത്തിലേക്കും സാമ്പത്തിക അച്ചടക്കത്തിലേക്കുമുള്ള ശരിയായ മാർഗമാണ്. വരുമാനം വന്ന് തുടങ്ങിയാൽ നിങ്ങൾക്ക് നിക്ഷേപം നടത്താൻ സാധിക്കുന്ന അഞ്ച് സ്മാർട്ട് നിക്ഷേപ രീതികൾ ഏതൊക്കെയെന്ന് നോക്കാം.
1. എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)
റിട്ടയർമെന്റിന് ശേഷം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് അഥവ ഇപിഎഫ്. സർക്കാർ പിന്തുണയോടെ എത്തുന്ന എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്നു. തൊഴിലാളിക്കും തൊഴിൽ ദാതവിനും എംപ്ലോയി പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപം നടത്താവുന്നതാണ്. നികുതി ആനുകൂല്യങ്ങളും ലഭ്യമായ ഇപിഎഫ് മികച്ച ദീർഘകാല നിക്ഷേപ രീതിയാണ്.

2. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
അപകട സാധ്യതയില്ലാത്ത നിക്ഷേപ രീതികളിൽ മുൻനിരയിലാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. മറ്റൊരു ദീർഘകാല നിക്ഷേപ രീതിയായ പിപിഎഫും ഈ ഇനത്തിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 80 സി അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങൾ പിപിഎഫിന് ബാധകമാണ്. 15 വർഷത്തെ ലോക്ക് ഇൻ കാലയളവുള്ള പിപിഎഫിൽ ഭാഗക പിൻവലിക്കൽ ഏഴ് വർഷത്തിന് ശേഷം സാധ്യമാണ്.
5 ലക്ഷം നിക്ഷേപിച്ച് 10 ലക്ഷം റിട്ടേൺസ് നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
3. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്)
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം അഥവ ഇഎൽഎസ്എസ് ഉയർന്ന റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളാണ്. ഇതിൽ നികുതി ലാഭിക്കാനും നിക്ഷേപകന് സാധിക്കുന്നു. മൂന്ന് വർഷത്തെ ലോക്ക് ഇൻ കാലയളവാണ് എടുത്ത് പറയേണ്ട സവിശേഷതകളിലൊന്ന്.
4. നാഷ്ണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്)
ഇക്വിറ്റീസ്, ബോണ്ട്, സെക്യൂരിറ്റീസ് തുടങ്ങിയവയിലൂടെ റിട്ടയർമെന്റ് കാലത്തേക്ക് സമ്പാദ്യം സൃഷ്ടിക്കുന്ന സർക്കാർ പിന്തുണയുള്ള പെൻഷൻ സ്കീമാണ് നാഷ്ണൽ പെൻഷൻ സിസ്റ്റം അഥവ എൻപിഎസ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി, 80സിസിഡി(1ബി) വകുപ്പുകൾ അനുസരിച്ച് നികുതി ആനുകൂല്യങ്ങളും ലഭ്യമാകും.
5. മൂച്വൽ ഫണ്ട്
സ്റ്റോക്കിലും ബോണ്ടിലും സെക്യൂരിറ്റീസിലുമെല്ലാം നിക്ഷേപം വൈവിധ്യപ്പെടുത്തി മികച്ച റിട്ടേൺസ് നേടാൻ സാധിക്കുന്ന രീതിയാണ് മൂച്വൽ ഫണ്ടുകൾ. വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഇവിടെ വ്യത്യസ്ത അവസരങ്ങൾ ലഭിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
