നിക്ഷേപങ്ങൾ ഓരോരുത്തരും തിരഞ്ഞെടുക്കുന്നത് വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങൾക്കുള്ള മാർഗമായിട്ടാകും. എന്നാൽ പൊതുവായി എല്ലാ നിക്ഷേപങ്ങളും റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നു. ആ റിട്ടേൺസ് ഇരട്ടിയാണെങ്കിലോ? കൂടുതൽ പലിശയിൽ ഉറപ്പായ റിട്ടേൺസ് സാധാരണക്കാർക്ക് വാഗ്ദാനം ചെയ്യുന്നതിൽ മുൻനിരയിലാണ് പോസ്റ്റ് ഓഫീസ് എന്നതിലും ആർക്കും തർക്കമുണ്ടാകില്ല. അത്തരത്തിൽ നിക്ഷേപത്തിന് ഇരട്ടി റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് നോക്കാം., കിസാൻ വികാസ് പത്ര. 1988ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി, ദീർഘകാല സമ്പാദ്യ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. തുടക്കത്തിൽ കർഷകർക്കായി ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ ആർക്കുവേണമെങ്കിലും നിക്ഷേപം നടത്താൻ സാധിക്കും.
സമ്പാദ്യം ഇരട്ടിയാക്കാൻ 10 പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, ഉയർന്ന പലിശ, കുട്ടികൾക്കും മുതിർന്നവർക്കും ചേരാം
കിസാൻ വികാസ് പത്രയിൽ നിലവിൽ നിക്ഷേപകർക്ക് 7.5 ശതമാനം പലിശ ലഭിക്കുന്നു. നിങ്ങളുടെ നിക്ഷേപം 115 മാസത്തിനുള്ളിൽ അതായത് 9 വർഷം 7 മാസം കൊണ്ട് ഇരട്ടിയാകുമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന്. അതായത്, നിങ്ങൾ ഈ സ്കീമിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 115 മാസത്തിന് ശേഷം അത് മെച്യുർ ആകുമ്പോൾ, നിങ്ങൾക്ക് റിട്ടേണായി 10 ലക്ഷം രൂപ ലഭിക്കും.

വെറും 1000 രൂപ കൊണ്ട് കെവിപിയിൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. എന്നാൽ നിങ്ങൾ 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ പാൻ കാർഡ് നൽകേണ്ടത് നിർബന്ധമാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യത തടയാൻ, 2014-ൽ കിസാൻ വികാസ് പത്രയിൽ 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നതിന് സർക്കാർ പാൻ കാർഡ് നിർബന്ധമാക്കി. അതേസമയം, പത്ത് ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കണമെങ്കിൽ സാലറി സ്ലിപ്പ്, ഐടിആർ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ആധാർ നമ്പർ തുടങ്ങിയ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
മാസം 20,000 രൂപ വരെ വരുമാനം നേടാൻ കിടിലൻ പോസ്റ്റ് ഓഫീസ് പദ്ധതി
18 വയസ്സിന് മുകളിലുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും ഈ സ്കീമിന് കീഴിൽ സിംഗിൾ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട് തുറക്കാൻ കഴിയും. ഇതുകൂടാതെ, 10 വയസ്സിന് മുകളിലുള്ള ഒരു കുട്ടിയുടെ പേരിൽ കിസാൻ വികാസ് പത്ര എടുക്കാം. പ്രായപൂർത്തിയാകാത്തവരുടെയോ മാനസികാവസ്ഥയില്ലാത്ത വ്യക്തിയുടെയോ പേരിൽ രക്ഷാധികാരികൾക്കാണ് അക്കൗണ്ട് തുറക്കാൻ സാധിക്കു. എൻആർഐകൾക്ക് ഇതിൽ നിക്ഷേപം നടത്താൻ അനുവാദമില്ല. ഒരു അക്കൗണ്ട് തുറക്കുമ്പോൾ, ആധാർ കാർഡ്, പ്രായ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, കെവിപി അപേക്ഷാ ഫോം തുടങ്ങിയ രേഖകൾ ആവശ്യമായി വന്നേക്കാം.
യൂണിയൻ ബജറ്റ് 23-ന്, ഓഹരി നിക്ഷേപകർ ശ്രദ്ധിക്കേണ്ട മേഖലകൾ ഏതൊക്കെ, വിശദമായി അറിയാം
കെവിപി അക്കൗണ്ട് നിക്ഷേപിച്ച തീയതി മുതൽ 2 വർഷവും 6 മാസവും കഴിഞ്ഞ് അകാല പിൻവലിക്കൽ നടത്താം. എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ എപ്പോൾ വേണമെങ്കിലും പ്രീ-മെച്വർ ഡെപ്പോസിറ്റുകൾ നടത്താവുന്നതാണ്. ഉദ്ദാഹരണത്തിന്, കെവിപി ഉടമയുടെയോ ജോയിൻ്റ് അക്കൗണ്ടിൻ്റെയോ കാര്യത്തിൽ, ഒന്നോ അല്ലെങ്കിൽ എല്ലാ അക്കൗണ്ട് ഉടമകളുടെയും മരണം സംഭവിച്ചാൽ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
