ആശാനും അടിതെറ്റി; ഈ ഇന്ത്യന്‍ സ്‌റ്റോക്കില്‍ വാറന്‍ ബഫറ്റും 'തോറ്റുപോയി'!

ആഗോള വിപണികളിലേതിന് സമാനമായി ആഭ്യന്തര വിപണികളിലും പുതുതലമുറ ടെക് കമ്പനികളുടെ ഓഹരികള്‍ തിരിച്ചടി നേരിടുകയാണ്. മിക്ക പുതുലമുറ ടെക് കമ്പനികളും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 40 ശതമാനത്തിലേറെ താഴേക്ക് പതിച്ചു. കൊട്ടും കുരവയുമായി തികഞ്ഞ ആവേശത്തിമിര്‍പ്പിലാണ് ഇവര്‍ പ്രാഥമിക ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കി വിപണിയിലേക്ക് കടന്നു വന്നത്. ആദ്യകാലത്ത് അറിയപ്പെടുന്ന വമ്പന്മാരും ഇത്തരം ഓഹരികള്‍ക്ക് പുറകെയായിരുന്നു. എന്നാല്‍ സമീപകാല തിരിച്ചടിയില്‍ വലിപ്പ ചെറുപ്പമില്ലാതെ എല്ലാ നിക്ഷേപകരുടേയും കൈപൊള്ളിയ ഒരു ഓഹരിയാണ് രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് സേവനദാതാവായ പേടിഎമ്മിന്റേത്.

തിരിച്ചടി

പേടിഎം ഓഹരികളിലുണ്ടായിരിക്കുന്ന തിരിച്ചടി, കമ്പനിയുടെ ആരംഭകാലത്ത് പണം മുടക്കിയ വമ്പന്‍ നിക്ഷേപകരുടേയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിലവില്‍ ഇഷ്യൂ വിലയില്‍ നിന്നും 58 ശതമാനം താഴെയാണ് പേടിഎം ഓഹരികളുള്ളത്. ഇതോടെ 1.5 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തില്‍ അരങ്ങേറ്റം കുറിച്ച കമ്പനിയുടെ നിലവിലെ മൂല്യം 58,500 കോടിയിലേക്ക് ഇടിഞ്ഞു. ആഗോള നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ 2017-ലാണ് പേടിഎമ്മില്‍ നിക്ഷേപമിറക്കിയത്. അന്ന്, കമ്പനിക്ക് 52,500 രൂപയുടെ മൂല്യം കല്‍പ്പിച്ചാണ് പണം മുടക്കിയത്.

ബെര്‍ക്ക്‌ഷെയര്‍

സമാനമായി 2018-ലാണ് ആഗോള പ്രശസ്ത നിക്ഷേപകനും ഓറക്കിള്‍ ഓഫ് ഒമാഹയുമെന്ന് അറിയപ്പെടുന്ന വാറന്‍ ബഫറ്റിന്റെ ധനകാര്യ സ്ഥാപനമായ ബെര്‍ക്ക്‌ഷെയര്‍ ഹാത്വേ, പേടിഎമ്മില്‍ (BSE: 543396, NSE : PAYTM) നിക്ഷേപമിറക്കുന്നത്. അന്ന് കമ്പനിക്ക് നിശ്ചയിച്ചിരുന്ന മൂല്യം 75,000 കോടി രൂപയുടേതായിരുന്നു. പിന്നാലെ മറ്റൊരു വമ്പന്‍ നിക്ഷേപക സ്ഥാപനമായ ടി. റോവ് പ്രൈസ് ഗ്രൂപ്പ്, പേടിഎമ്മില്‍ പങ്കാളിത്തം നേടിയത് 1.2 ലക്ഷം കോടിയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഓഹരി പങ്കാളിത്തം

2018 സെപ്റ്റംബറിലാണ് ബെര്‍ക്കഷെയര്‍ ഹാത്വേ പേടിഎമ്മില്‍ ഓഹരി പങ്കാളിത്തം നേടിയത്. 2,179 കോടി രൂപ മുടക്കി 1.7 കോടി ഓഹരികളിലൂടെ കമ്പനിയുടെ 2.6 ശതമാനം വിഹിതമാണ് കരസ്ഥമാക്കിയത്. ഇതില്‍ പേടിഎം, ഐപിഒ നടത്തിയ സമയത്ത് 14 ലക്ഷം ഓഹരികള്‍ വിറ്റുമാറിയിരുന്നു. പേടിഎം കമ്പനിയുടെ പ്രതിനിധി സൂചിപ്പിച്ചതു പ്രകാരം സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന് ഓഹരികള്‍ കൈമാറിയത് 800 രൂപ നിരക്കിലും ചൈനീസ് വന്‍കിട സംരംഭകന്‍ ജാക്ക് മായുടെ ആന്റ് ഗ്രൂപ്പിന് 330 രൂപ നിരക്കിലുമാണ്. പേടിഎമ്മിലെ ഏറ്റവും വലിയ നിക്ഷേപകന്‍ 25 ശതമാനം ഓഹരികളുള്ള ജാക് മായാണ്. വെള്ളിയാഴ്ച പേടിഎം ഓഹരികള്‍ 903.05 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രണ്ടാം പാദഫലങ്ങളും

രണ്ടാം പാദഫലങ്ങളും പുറത്തുവന്നതോടെ പേടിഎം, തങ്ങളുടെ ബിസിനസ് മോഡലിന്റെ ഭാവിയെ കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിന് കഷ്ടപ്പെടുകയാണ്. രണ്ടാം പാദത്തില്‍ നഷ്ടം 474 കോടി രൂപയായി ഉയര്‍ന്നു. ചെലവ് വര്‍ധിച്ചതും നഷ്ടത്തിന്റെ തോത് ഉയര്‍ത്തി. കമ്പനിയുടെ ഇതുവരെയുള്ള പ്രവര്‍ത്തന കാലയളവില്‍ കമ്പനിക്ക് പ്രവര്‍ത്തന ലാഭം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം. കമ്പനി പ്രധാനമായും ആശ്രയിക്കുന്ന യുപിഐ ഇടപാടുകളില്‍ കടുത്ത മത്സരമാണ് എതിരാളികളില്‍ നി്ന്നും നേരിടുന്നത്. അടുത്തിടെ കമ്പനിക്ക്് വാണിജ്യ ബാങ്കിനുള്ള ലൈസന്‍സ്, റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചിരുന്നു.

ഉദാര ധനനയം

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രബാങ്കുകള്‍ ഉദാര ധനനയം സ്വീകരിച്ചതോടെ, ആഗോളവ്യാപകമായി തന്നെ ടെക് കമ്പനികളിലേക്ക് പണമൊഴുകി. എന്നാല്‍, പണപ്പെരുപ്പം ഭീഷണിയായതോടെ വീണ്ടും പലിശ നിരക്കുയര്‍ത്താനുള്ള നിലപാടിലാണ് വിവിധ രാജ്യങ്ങള്‍. ഇതോടെ, കടംവാങ്ങി പ്രവര്‍ത്തിക്കുന്ന കമ്പനികളെ സംബന്ധിച്ച് പലിശയില്‍ വരുന്ന ചെറിയൊരു വര്‍ധന പോലും അമിതഭാരം സൃഷ്ടിക്കും. കൂടാതെ, പലിശ നിരക്കുയരുന്നത് ഭാവിയില്‍ കമ്പനിയുടെ നടത്തിപ്പിന് വേണ്ട പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. ഈ സാഹചര്യത്തിലാണ് പുതുതലമുറ ടെക് കമ്പനികളുടെ ഓഹരികളില്‍ ഇടിവ് നേരിടുന്നത്. അതിനാല്‍, വരുന്ന ബജറ്റ് ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പ്‌ മേഖലയും ആകാംഷയോടെ ഉറ്റുനോക്കുകയാണ്.

ഓണ്‍ലൈന്‍ പേയ്മെന്റ്

നോയിഡ ആസ്ഥാനമായ ഓണ്‍ലൈന്‍ പേയ്മെന്റ്
ഇടപാടും അനുബന്ധ സേവനങ്ങളും നല്‍കുന്ന ഫിന്‍ടെക് കമ്പനിയാണ് പേടിഎം. ഔദ്യോഗികമായി വണ്‍-97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന് വിളിക്കുന്ന പേടിഎം, പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 18,300 കോടി രൂപയാണ് വിപണിയില്‍ നിന്നും സമാഹരിച്ചത്. മൊബൈല്‍ റീച്ചാര്‍ജിങ് സംവിധാനവുമായി 2010-ല്‍ വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപിച്ചത്. പിന്നീട് മൊബൈല്‍ വാലറ്റായും ധനകാര്യ മേഖലയിലെ സേവനദാതാവായും വളര്‍ന്നു. നിലവില്‍ രണ്ട് കോടിയിലധികം വ്യാപാരികളുടെ ശൃംഖലയുള്ള പേടിഎമ്മിന് ഇന്ത്യയിലെ മെര്‍ച്ചന്റ്- പേയ്‌മെന്റ് മാര്‍ക്കറ്റില്‍ നിര്‍ണായക സ്വാധീനമാണുള്ളത്.

കാലിടറുന്ന കാഴ്ച

ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) എന്ന വിശേഷണവുമായാണ് ഫിന്‍ടെക് കമ്പനിയായ പേടിഎം ഓഹരി വിപണിയിലേക്ക് കടന്നുവന്നത്. എന്നാല്‍ അരങ്ങേറ്റം മുതല്‍ ഓഹരികള്‍ക്ക് കാലിടറുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. നവംബര്‍ 18-ന് ലിസ്റ്റിങ് ദിനത്തില്‍ പോലും വമ്പന്‍ തിരിച്ചടിയാണ് ഓഹരിക്ക് നേരിടേണ്ടി വന്നത്. 90-കളിലെ ഡോട്ട്‌കോം പ്രതിസന്ധിക്ക് ശേഷം ഒരു പ്രമുഖ ടെക്‌നോളജി കമ്പനിയുടെ ഏറ്റവും മോശമായ തുടക്കമെന്ന ദുഷ്‌പേരും പേടിഎമ്മിന് ചാര്‍ത്തിക്കിട്ടി. 2,150 രൂപയില്‍ അനുവദിക്കപ്പെട്ട ഓഹരികള്‍, വ്യാപാരത്തിന്റെ ആദ്യ ദിനത്തില്‍ 27 ശതമാനത്തിലേറെ ഇടിഞ്ഞ് 1,564 രൂപയിലാണ് ക്ലോസ് ചെയ്തത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X