കോവിഡ്-19 പശ്ചാത്തലത്തിൽ വൈറസിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഏപ്രിൽ 02-ന് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് ട്രെയ്‌സിംഗ് സംവിധാനമാണ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ, ബ്ലൂടൂത്ത് ഡാറ്റ എന്നിവ ഉപയോഗിച്ച് അവരുടെ അടുത്തുള്ള പ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുണ്ടോ എന്നും നിരീക്ഷണത്തിലുള്ളവരുണ്ടോ എന്നും കണ്ടെത്താൻ കഴിയും.
മാത്രമല്ല ലൊക്കേഷൻ ട്രെയ്‌സിംഗ് ഉപയോഗിച്ച് ഉപയോക്താവ് സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. നിങ്ങളുടെ പതിവ് പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിലൂടെ നിങ്ങൾ ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളുടെയും വിശദാംശങ്ങൾ ഇത് രേഖപ്പെടുത്തുന്നു. നിങ്ങളുടെ കോൺടാക്റ്റുകളിൽ ആരെങ്കിലും പോസിറ്റീവ് ആണെന്ന് മനസിലാക്കിയാൽ ആപ്ലിക്കേഷൻ നിങ്ങളെ അറിയിക്കും. മാത്രമല്ല കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രസക്തവും ആധികാരികവുമായ മെഡിക്കൽ ഉപദേശങ്ങൾ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാം
നിങ്ങളുടെ പ്രദേശത്തിന് ചുറ്റുമുള്ള ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാൻ ആരോഗ്യ സേതു ആപ്പിന് കഴിയും. ആപ്പ് ഉപയോഗിക്കുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഇത് സഹായിക്കും. ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭിക്കും. ഇതിൽ മലയാളമടക്കം 11 ഇന്ത്യൻ ഭാഷകൾ ലഭ്യമാണ്.
ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റുകളും തത്സമയം ലഭിക്കുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്‌ത് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം ഇത് ഉപയോഗിച്ച് തുടങ്ങാം. ആപ്പിലെ നിങ്ങളെക്കുറിച്ചുള്ള വ്യക്തിഗത ചോദ്യങ്ങൾക്ക് മറുപടി നൽകണം. ഇതിൽ യൂസറിന്റെ വിവരങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുമ്പോൾ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകൾ നേരത്തേ തിരിച്ചറിയാൻ അപ്ലിക്കേഷന് കഴിയും.
എങ്ങനെയാണ് പ്രവർത്തിക്കുന്നത്
നിങ്ങളുടെ ഫോണിലെ ബ്ലൂടൂത്ത് സാമീപ്യത്തിനുള്ളിൽ സമാന ആപ്ലിക്കേഷനുള്ള മറ്റ് ഉപകരണങ്ങൾ വരുമ്പോൾ ഇത് നിങ്ങളുടെ ഫോണിലെ ആരോഗ്യ സേതു ആപ്പ് കണ്ടെത്തും. അതായത് ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്ത രണ്ട് സ്മാർട്ട്‌ഫോണുകൾ പരസ്പരം ബ്ലൂടൂത്ത് ശ്രേണിയിൽ വരുമ്പോൾ അപ്ലിക്കേഷൻ വിവരങ്ങൾ ശേഖരിക്കും. സമയം, സാമീപ്യം, സ്ഥാനം, ദൈർഘ്യം എന്നിവ ഉൾപ്പെടെ. രണ്ട് ആളുകളിൽ ഒരാൾ ഇതിനകം പോസിറ്റീവ് ആണെങ്കിൽ ആപ്ലിക്കേഷൻ മറ്റൊരാളെ അലേർട്ട് ചെയ്യുകയും രോഗം വരാൻ സാധ്യതയുള്ള കേസുകൾ കണ്ടെത്താൻ സർക്കാരിനെ അനുവദിക്കുകയും ചെയ്യും.
അതായത് കഴിഞ്ഞ 14 ദിവസങ്ങളിൽ നിങ്ങൾ സമ്പർക്കം പുലർത്തുന്ന ഏതെങ്കിലും വ്യക്തിയ്‌ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെങ്കിൽ, ആ വ്യക്തിയുമായുള്ള നിങ്ങളുടെ സാമീപ്യത്തെ അടിസ്ഥാനമാക്കി അപ്ലിക്കേഷൻ നിങ്ങളുടെ അണുബാധയുടെ സാധ്യത കണക്കാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
